Connect with us

കേരളം

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ 53 ശതമാനം വോട്ടു നേടി ഉമ; അന്തിമ നില ഇങ്ങനെ

Published

on

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഉമ തോമസ് നേടിയത് 53.76 ശതമാനം വോട്ട്. 72770 വോട്ടു നേടിയ ഉമ 25016 വോട്ടിനാണ് എല്‍ഡിഎഫിലെ ഡോ. ജോ ജോസഫിനെ പരാജയപ്പെടുത്തിയത്. മണ്ഡലത്തിലെ റെക്കോഡ് ഭൂരിപക്ഷമാണിത്.

കഴിഞ്ഞ തവണ പിടി തോമസ് നേടിയതിനേക്കാള്‍ പതിനാലായിരത്തോളം വോട്ടുകള്‍ ഉമ തോമസ് കൂടുതല്‍ നേടി. എല്‍ഡിഎഫിലെ ജോ ജോസഫിന് 47,754 വോട്ടാണ് കിട്ടിയത്. കഴിഞ്ഞ തവണ എല്‍ഡിഎഫ് സ്ഥാനാര്‍ഥി നേടിയതിനേക്കാള്‍ രണ്ടായിരത്തിലേറെ വോട്ടുകളുടെ വര്‍ധന. ബിജെപിക്കു കഴിഞ്ഞ തവണത്തേക്കാള്‍ രണ്ടായിരത്തിലേറെ വോട്ടിന്റെ കുറവു വന്നു.

തൃക്കാക്കരയിൽ ‌നേടിയ ചരിത്രവിജയം പ്രിയപ്പെട്ട് പി.ടി.ക്ക് സമര്‍പ്പിക്കുന്നതായി യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമാ തോമസ്. ഉജ്ജ്വലവിജയം നേടുമെന്ന് തനിക്ക് ഉറപ്പുണ്ടായിരുന്നുവെന്നും പി.ടി തോമസ് നെഞ്ചേറ്റിയ തൃക്കാക്കര തന്നെ കൈവിടില്ലെന്ന് വിശ്വാസം സത്യമായതിൽ സന്തോഷമുണ്ടെന്നും ചരിത്ര വിജയത്തിന് ഒപ്പം നിന്ന് പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും നന്ദി പറയുന്നതായും അവര്‍ പറഞ്ഞു. എന്നേക്കാൾ ഊര്‍ജ്ജത്തോടെ നിരവധി പേര്‍ എൻ്റെ വിജയത്തിനായി പ്രയത്നിച്ചു. അഞ്ച് രൂപയുടെ അംഗത്വമുള്ള സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകൻ വരെ എനിക്കായി മുന്നിട്ടിറങ്ങി.

കോണ്‍ഗ്രസിലേയും പോഷകസംഘടനകളിലേയും യുഡിഎഫിലെ എല്ലാ നേതാക്കൾക്കും നന്ദി. എകെ ആൻ്റണി, ഉമ്മൻചാണ്ടി, ചെന്നിത്തല, കെസി വേണുഗോപാൽ, വയലാര്‍ രവി, കെ സുധാകരൻ, വിഡി സതീശൻ തുടങ്ങി എല്ലാ പ്രമുഖ നേതാക്കളോടും എനിക്ക് നന്ദിയുണ്ട്. ജനപക്ഷത്ത് നിൽക്കുന്ന വികസനമാണ് വേണ്ടതെന്ന് ഒരിക്കൽ കൂടി തെളിയിക്കപ്പെട്ടു. നാടിളക്കി എൽഡിഎഫ് നടത്തിയ പ്രചാരണത്തിന് എൻ്റെ തൃക്കാക്കരക്കാര്‍ മറുപടി നൽകി.

എൻ്റെ പി.ടി നെഞ്ചേറ്റിയ ഈ നാടാണ് എന്നെ കാത്തത്. തൃക്കാക്കരക്കാര്‍ എന്നെ നെഞ്ചിലേറ്റി. ഞാൻ അവര്‍ക്കൊപ്പമുണ്ട്. എൻ്റെ നൂറു ശതമാനം അവര്‍ക്ക് നൽകും,അവരെന്നെ നയിക്കും. ഞങ്ങൾ ഒന്നിച്ചു പ്രവര്‍ത്തിക്കും. ഉജ്ജ്വല വിജയമുണ്ടാവും എന്നു ഞാൻ പറഞ്ഞിരുന്നു. തൃക്കാക്കരയിലെ തെരഞ്ഞെടുപ്പ് ഒരു സൗഭാഗ്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞപ്പോൾ തന്നെ ഞാൻ പറഞ്ഞിരുന്നു 99-ൽ അവരെ നിര്‍ത്തുമെന്ന് ആ വാക്ക് പാലിച്ചു. ഭരണകൂടത്തിനുള്ള മറുപടിയാണ് ഈ വിജയമെന്നും ഉമ്മ തോമസ് പറഞ്ഞു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version