Connect with us

കേരളം

തൃക്കാക്കരയിൽ പോരാട്ടം മുറുകുന്നു ; പരസ്യപ്രചാരണത്തിന് ഇനി ഒരാഴ്ച മാത്രം

പരസ്യപ്രചരണം തീരാൻ ഒരാഴ്ച മാത്രം ശേഷിക്കെ തൃക്കാക്കരയിൽ പോരാട്ടം മുറുകുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വീണ്ടും ഇടതുമുന്നണി പ്രചാരണത്തിനായി മണ്ഡലത്തിൽ എത്തും. ഇനി അഞ്ച് ദിവസം വിവിധ കൺവെൻഷനുകളിൽ പിണറായി പങ്കെടുക്കും. പ്രതിപക്ഷ നേതാവും കെപിസിസി അധ്യക്ഷനും മണ്ഡലത്തിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. നാലാം മുന്നണി ആർക്കും പിന്തുണ പ്രഖ്യാപിക്കാത്ത സാഹചര്യത്തിൽ LDF, UDF, NDA സ്ഥാനാർത്ഥികൾക്കെല്ലാം ജനക്ഷേമ സഖ്യത്തിന്‍റെ വോട്ടിൽ പ്രതീക്ഷ ഉണ്ട്.

ഇതിനിടെ തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ UDF സ്ഥാനാർഥി ഉമാ തോമസിന്‍റെ നാമനിർദേശ പത്രിക തളളണം എന്നാവശ്യപ്പെട്ട് സ്വതന്ത്ര സ്ഥാനാർഥിയായ സി.പി. ദിലീപ് നായർ സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. അന്തരിച്ച പിടി തോമസിന്റെ ബാങ്ക് വായ്പ, പത്രികയിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും കൊച്ചി കോർപറേഷനിലെ ഭൂനികുതി അടച്ചിട്ടില്ലെന്നുമാണ് ആരോപണം. ഭർത്താവിന്‍റെ ആസ്ഥികളും ബാധ്യതകളും മരണശേഷം ഭാര്യയ്ക്ക് വന്നുചേരുമെന്നാണ് സുപ്രീം കോടതി ഉത്തരവെന്നും, ഉമയുടെ പത്രികയിൽ ഇക്കാര്യം ഉൾപ്പെടുത്താതിരുന്നത് ചട്ടലംഘനമെന്നുമാണ് ഹർജി.

അതേസമയം തൃക്കാക്കരയിൽ ഒരു മുന്നണിക്കും പിന്തുണ പ്രഖ്യാപിക്കാതെ ട്വന്റി 20 ആം ആദ്‍മി പാർട്ടി സഖ്യം. വിവേകപൂർവം വോട്ടവകാശം വിനിയോഗിക്കാൻ ജനക്ഷേമ മുന്നണി പ്രവർത്തകരോട് സാബു എം.ജേക്കബ് ആഹ്വാനം ചെയ്തു. തൃക്കാക്കരയിൽ സ്ഥാനാർഥിയെ നിർത്താതെ തന്നെ ജയിച്ച അവസ്ഥയിലാണ് ജനക്ഷേമ മുന്നണി. മണ്ഡലത്തിലെ ജയവും പരാജയവും തീരുമാനിക്കുന്നത് ജനക്ഷേമ മുന്നണിയായിരിക്കുമെന്ന് സാബു ജേക്കബും പി.സി.സിറിയക്കും വാർത്താസമ്മേളനത്തിൽ അവകാശപ്പെട്ടു. സമ്മർദ്ദങ്ങൾക്ക് വഴങ്ങാതെ സാഹചര്യങ്ങൾ വിലയിരുത്തി പ്രവർത്തകർ വോട്ട് ചെയ്യണം. നേതാക്കൾ പറയുന്നത് അതേപടി വിശ്വസിച്ച് വോട്ട് ചെയ്യുന്ന രീതി മാറണമെന്നും സാബു ജേക്കബ് നിർദേശിച്ചു.

സഖ്യത്തിന്റെ രാഷ്രീയ നിലപാട് നേരത്തെ പ്രഖ്യാപിച്ചതാണെന്ന് സാബു എം.ജേക്കബ് പറഞ്ഞു. ഇനി അത്തരം വിഷയങ്ങൾ പറഞ്ഞ് ആശയ കുഴപ്പം ഉണ്ടാക്കുന്നില്ല. തൃക്കാക്കരയിൽ എല്ലാ മുന്നണികളും വോട്ട് ആഭ്യർത്ഥിച്ചിട്ടുണ്ട്. ആരോടും പ്രത്യേകം എതിർപ്പോ അടുപ്പമോ ഇല്ലെന്നും സാബു വ്യക്തമാക്കി. എൽഡിഎഫിനോടുള്ള നിലപാട് മയപ്പെടുത്തിയോ എന്ന ചോദ്യത്തിന് നേരത്തെ എടുത്ത നിലപാടിൽ മാറ്റം വരുത്തിയിട്ടില്ലെന്നും സാബു ജേക്കബ് പറഞ്ഞു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version