കേരളം
പാളത്തിൽ അറ്റകുറ്റപ്പണി; മൂന്ന് ട്രെയിനുകൾ റദ്ദാക്കി
തൃശൂരിൽ പാളത്തിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ട്രെയിനുകൾ റദ്ദാക്കി. നാളെ (ഏപ്രിൽ 6) , ഏപ്രിൽ 10 തീയതികളിലെ മൂന്ന് ട്രെയിനുകളാണ് പൂർണ്ണമായും റദ്ദാക്കിയത്. അഞ്ച് ട്രെയിനുകൾ ഭാഗികമായും റദ്ദാക്കുമെന്ന് റെയിൽവേ അറിയിച്ചു. തൃശൂർ യാർഡിലാണ് ട്രാക്ക് അറ്റകുറ്റപ്പണികൾ നടക്കുന്നത്.
2022 ഏപ്രിൽ 06, 10 തീയതികളിൽ പൂർണ്ണമായ റദ്ദാക്കിയ ട്രെയിനുകൾ
1. 06017 ഷൊർണൂർ ജംഗ്ഷൻ-എറണാകുളം ജംഗ്ഷൻ മെമു എക്സ്പ്രസ് ട്രെയിൻ.
2. 06449 എറണാകുളം-ആലപ്പുഴ അൺറിസർവ്ഡ് എക്സ്പ്രസ് സ്പെഷ്യൽ ട്രെയിൻ.
3. 06452 ആലപ്പുഴ-എറണാകുളം അൺറിസർവ്ഡ് എക്സ്പ്രസ് സ്പെഷ്യൽ ട്രെയിൻ.
ഭാഗികമായി റദ്ദാക്കിയവ
1. 2022 ഏപ്രിൽ 05, 09 തീയതികളിൽ തിരുവനന്തപുരം സെൻട്രലിൽ നിന്ന് പുറപ്പെടുന്ന ഗുരുവായൂർ ഇന്റർസിറ്റി എക്സ്പ്രസ് (ട്രെയിൻ നമ്പർ 16342) എറണാകുളത്ത് സർവീസ് അവസാനിപ്പിക്കും.
2. ഗുരുവായൂർ-തിരുവനന്തപുരം സെൻട്രൽ ഇന്റർസിറ്റി എക്സ്പ്രസ്(ട്രെയിൻ നമ്പർ 16341) ഏപ്രിൽ 06, 10 തീയതികളിൽ എറണാകുളത്ത് നിന്ന് സർവീസ് ആരംഭിക്കും. ട്രെയിൻ ഗുരുവായൂരിനും എറണാകുളത്തിനും ഇടയിൽ ഭാഗികമായി റദ്ദാക്കും.
3. ഏപ്രിൽ 05, 09 തീയതികളിൽ കാരായ്ക്കലിൽ നിന്ന് പുറപ്പെടുന്ന എറണാകുളം എക്സ്പ്രസ് (ട്രെയിൻ നമ്പർ 16187) വടക്കാഞ്ചേരിയിൽ സർവീസ് അവസാനിപ്പിക്കും.
4. ഏപ്രിൽ 05, 09 തീയതികളിൽ ചെന്നൈ എഗ്‌മോറിൽ നിന്ന് പുറപ്പെടുന്ന ചെന്നൈ എഗ്‌മോർ – ഗുരുവായൂർ എക്‌സ്‌പ്രസ് (ട്രെയിൻ നമ്പർ 16127) എറണാകുളത്ത് സർവീസ് അവസാനിപ്പിക്കും.
5. ഏപ്രിൽ 05-ന് ബാനസവാടിയിൽ നിന്ന് പുറപ്പെടുന്ന ബാനസവാടി-എറണാകുളം സൂപ്പർഫാസ്റ്റ് (ട്രെയിൻ നമ്പർ 12684) മുളങ്കുന്നത്തുകാവിൽ സർവീസ് അവസാനിക്കും.
ഏപ്രിൽ 06, 09 തീയതികളിൽ വൈകി ഓടുന്ന ട്രെയിനുകൾ
1. ഏപ്രിൽ 05, 09 തീയതികളിൽ MGR ചെന്നൈ സെൻട്രലിൽ നിന്ന് പുറപ്പെടുന്ന ചെന്നൈ – തിരുവനന്തപുരം മെയിൽ (ട്രെയിൻ നമ്പർ 12623), തൃശ്ശൂർ – പാലക്കാട് സെക്ഷനിൽ 50 മിനിറ്റ് വൈകിയോടും.
2.ഹസ്രത്ത് നിസാമുദ്ദീനിൽ നിന്ന് ഏപ്രിൽ 04, 08 തീയതികളി പുറപ്പെടുന്ന എറണാകുളം മംഗള എക്‌സ്‌പ്രസ് ഷൊർണൂർ-തൃശൂർ സെക്ഷനിൽ 45 മിനിറ്റ് വൈകിയോടും.
3. കെഎസ്‌ആർ ബെംഗളൂരുവിൽ നിന്ന് ഏപ്രിൽ 05, 09 തീയതികളിൽ പുറപ്പെടുന്ന കന്യാകുമാരി ഐലൻഡ് എക്‌സ്‌പ്രസ് (16526) പാലക്കാട് – തൃശൂർ സെക്ഷനിൽ; 35 മിനിറ്റ് വൈകിയോടും.
4. എറണാകുളം ജംഗ്ഷൻ – കണ്ണൂർ ഇന്റർസിറ്റി എക്സ്പ്രസ് (ട്രെയിൻ നമ്പർ 16305 ) ഏപ്രിൽ 06-ന് 30 മിനിറ്റ് വൈകും.
5. 2022 ഏപ്രിൽ 06, 10 തീയതികളിൽ ഗുരുവായൂരിൽ നിന്ന് പുറപ്പെടുന്ന ഗുരുവായൂർ – പുനലൂർ പ്രതിദിന എക്‌സ്‌പ്രസ് (ട്രെയിൻ നമ്പർ 16328) 20 മിനിറ്റ് വൈകും.
6. ഏപ്രിൽ 04ന് ഋഷികേശിൽ നിന്ന് പുറപ്പെട്ട യോഗ് നഗരി ഋഷികേശ് – കൊച്ചുവേളി പ്രതിവാര സൂപ്പർഫാസ്റ്റ്(ട്രെയിൻ നമ്പർ 22660), ഷൊർണുറിനും – തൃശ്ശൂരിനുമിടയിൽ 15 മിനിറ്റ് വൈകും.
7. ഏപ്രിൽ 08-ന് ചണ്ഡിഗഡ് ജംഗ്ഷനിൽ നിന്ന് പുറപ്പെട്ട കൊച്ചുവേളി സൂപ്പർഫാസ്റ്റ് (ട്രെയിൻ നമ്പർ 12218) ഷൊർണൂറിനും-തൃശ്ശൂരിനും ഇടയിൽ 15 മിനിറ്റ് വൈകും.