Connect with us

കേരളം

ഭാര്യയുമായുള്ള സൗഹൃദത്തിന്‍റെ പേരിൽ കൊലപാതകം, അഭിജിത്തിനെ സഹായിച്ചത് മൂന്ന് പേർ

Published

on

Screenshot 2023 12 12 153123

കോടഞ്ചേരിയിൽ യുവാവിനെ മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ സുഹൃത്ത് അഭിജിത്തിന്റെയും രണ്ട് കൂട്ടാളികളുടെയും അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. പിടിയിലായവരില്‍ പ്രായപൂർത്തിയാകാത്ത ഒരാളും ഉണ്ട്.

നൂറാംതോട് മുട്ടിത്തോട് ചാലപ്പുറത്ത് തങ്കച്ചന്‍റെ മകൻ നിതിൻ തങ്കച്ചനെ (25) തിങ്കളാഴ്ച വൈകിട്ടാണ് മണ്ണഞ്ചിറയിലെ പറമ്പിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കോടഞ്ചേരി കണ്ണോത്ത് കൈപ്പുറം സ്വദേശി അഭിജിത്ത് ആണ് ആദ്യം പിടിയിലായത്. പിന്നീട് തിരുവമ്പാടി പാമ്പിഴഞ്ഞപാറ സ്വദേശി മുഹമ്മദ് അഫ്‌സൽ, മുക്കം മലാംകുന്ന് സ്വദേശി മുഹമ്മദ് റാഫി എന്നിവരാണ് അറസ്റ്റിലായത്. പ്രായപൂര്‍ത്തിയാകാത്ത ഒരാളും കുറ്റകൃത്യത്തില്‍ പങ്കാളിയാണ്. മുഖ്യപ്രതിയായ അഭിജിത്തിനെ കൊലപാതകത്തിൽ സഹായിച്ചവരാണ് മൂവരും.

കഴിഞ്ഞ ബുധനാഴ്ച മുതൽ നിതിനെ കാണാനുണ്ടായിരുന്നില്ല. ബന്ധുക്കള്‍ കോടഞ്ചേരി പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇന്നലെ വൈകിട്ടോടെയാണ് മണ്ണഞ്ചിറിയിലെ ആളൊഴിഞ്ഞ പറമ്പില്‍ നിന്നും നിതിന്‍റെ മൃതദേഹം കണ്ടെടുത്തത്. പിന്നാലെ അഭിജിത് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. അഭിജിതിന്‍റെ ഭാര്യയുമായുള്ള നിതിന്‍റെ സൗഹൃദം ചോദ്യം ചെയ്തതിനെത്തുടര്‍ന്നുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version