ദേശീയം
ജഡ്ജിമാര്‍ ഭീഷണിമുനയില്‍; സി.ബി.ഐയ്ക്കും ഐ.ബിയ്ക്കും പൊലീസിനുമെതിരെ വിമർശനവുമായി സുപ്രീം കോടതി
ഗുണ്ടാനേതാക്കളും നേതാക്കളും പ്രതികളായ കേസുകളുള്‍പെടെ പരിഗണിക്കുന്ന ജഡ്ജിമാര്‍ ഭീഷണിയുടെ നിഴലിലാണെന്നും സി.ബി.ഐ, ഐ.ബി, പൊലീസ് വിഭാഗങ്ങളുടെ അനാസ്ഥ കാര്യങ്ങള്‍ കൂടുതല്‍ കലുഷിതമാക്കുകയാണെന്നും സുപ്രീം കോടതി വ്യക്തമാക്കി.
ഗുണ്ടാനേതാക്കളും നേതാക്കളും പ്രതികളായ കേസുകള്‍ പരിഗണിക്കുമ്പോള്‍ അനുകൂല വിധിയല്ലെങ്കില്‍ അവര്‍ കോടതിയെ അപകീര്‍ത്തിപ്പെടുത്തി തുടങ്ങുന്നു. രാജ്യത്ത് ഇത് പുതിയ പ്രവണതയാണ്. ജഡ്്ജിമാര്ക്ക് പരാതി പറയാന്‍ സ്വാതന്ത്ര്യമില്ലാത്ത സാഹചര്യമാണ് സൃഷ്ടിക്കപ്പെടുന്നത്.
ജഡ്ജിമാര്‍ ജില്ലാ ജഡ്ജിക്കും ഹൈക്കോടതി, സുപ്രീം കോടതി ചീഫ് ജസ്റ്റീസുമാര്‍ക്കും പരാതി നല്‍കുകയും അത് പൊലീസിനോ സി.ബി.ഐക്കോ കൈമാറുകയും ചെയ്താല്‍ അവര്‍ പ്രതികരിക്കുന്നില്ല. അത് മുന്‍ഗണന വിഷയമായി അവര്‍ക്ക് തോന്നുന്നില്ല.
ഐ.ബിയും സി.ബി.ഐയും പൊലീസും ജുഡീഷ്യറിയെ ഒരിക്കലും സഹായിക്കുന്നില്ല. ഉത്തരവാദിത്വ ബോധത്തോടെയാണ് ഇത് പറയുന്നതെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റീസ് എന്‍.വി രമണ പറഞ്ഞു. വിഷയത്തില്‍ സംവിധാനത്തിന് രൂപം നല്‍കാന്‍ അറ്റോണി ജനറല്‍ കെ.കെ വേണുഗോപാലിന്‍റെ സഹായം തേടി. ഝാര്‍ഖണ്ഡില്‍ അടുത്തിടെ ജില്ലാ ജഡ്ജിയെ വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്തിയിരുന്നു.