Connect with us

കേരളം

രാഷ്ട്രീയ പരസ്യങ്ങളുമായി നിരത്തിലിറങ്ങുന്നവര്‍ ജാഗ്രതൈ ! നിങ്ങളുടെ പിന്നാലെ പിഴ ചുമത്താന്‍ മോട്ടര്‍ വാഹന വകുപ്പുണ്ട്

Published

on

99fa66a79031fb3f8acffe42467fe44139e9102e25d8253357304063586ee17b

അനുമതി വാങ്ങാതെ പൊതുവാഹനങ്ങളില്‍ രാഷ്ട്രീയ പരസ്യങ്ങളുമായി നിരത്തിലിറങ്ങുന്നവര്‍ ജാഗ്രതൈ !! നിങ്ങളുടെ പിന്നാലെ പിഴ ചുമത്താന്‍ മോട്ടര്‍ വാഹന വകുപ്പുണ്ട്. ഓട്ടോറിക്ഷകള്‍ മുതല്‍ ബസ് വരെയുള്ള പൊതുഗതാഗത വാഹനങ്ങളില്‍ രാഷ്ട്രീയ പരസ്യങ്ങള്‍, കൊടിതോരണങ്ങള്‍, സ്ഥാനാര്‍ഥികളുടെ ചിഹ്നങ്ങള്‍ തുടങ്ങി എന്തും നിയമ ലംഘനമാണ്. നിയമം അനുസരിച്ചുള്ള അപേക്ഷ സമര്‍പ്പിച്ച്‌ ഫീസ് അടച്ചാല്‍ പരസ്യം വയ്ക്കാന്‍ നിശ്ചിത അളവില്‍ അനുമതി നല്‍കും.

ഓട്ടോറിക്ഷകളുടെ മുകളിലെ റെക്സിന്‍ നിറം മാറ്റം ഇപ്പോള്‍ വ്യാപകമാണ്. രാഷ്ട്രീയ പാര്‍ട്ടികളോടുള്ള ആഭിമുഖ്യമാണ് ഇതിനു പിന്നില്‍. തിരഞ്ഞെടുപ്പ് പ്രചാരണ വാക്യമായ ‘ഉറപ്പാണ് എല്‍ഡിഎഫ്’ എന്നെഴുതിയ ഓട്ടോറിക്ഷകള്‍ ഒട്ടേറെ നിരത്തിലുണ്ട്. ഓട്ടോറിക്ഷകളില്‍ കറുപ്പ്, മഞ്ഞ എന്നീ കളറുകള്‍ ഉപയോഗിക്കുന്നതിനാണ് നിയമപരമായ അനുമതി.

എന്നാല്‍ ഓട്ടോറിക്ഷയുടെ മെറ്റല്‍ ഭാഗത്തിലാണ് ഇത്തരം കളറുകള്‍ ഉപയോഗിക്കണമെന്ന് നിഷ്കര്‍ഷിച്ചിട്ടുള്ളത്. എന്നാല്‍ മുകളിലെ റെക്സിന് ഏത് കളര്‍ വേണമെന്ന് നിബന്ധനയില്ല. എന്നാല്‍ ഇതില്‍ എന്തെങ്കിലും പേരുകളോ ചിഹ്നങ്ങളോ ചിത്രങ്ങളോ അനുമതി ഇല്ലാതെ ഉണ്ടെങ്കില്‍ പിഴ ചുമത്താം.

സ്വകാര്യ വാഹനങ്ങളില്‍ ഒരു തരത്തിലും പരസ്യങ്ങളും രാഷ്ട്രീയ പരസ്യങ്ങളും പതിക്കാന്‍ പാടില്ലെന്നാണ് നിര്‍ദേശം. ലംഘിച്ചാല്‍ 1000 രൂപ വരെ പിഴ ചുമത്താം.
ഗതാഗതവകുപ്പ് ഓഫിസുകളില്‍ പരസ്യം പതിക്കുന്നതിന് അപേക്ഷ സമര്‍പ്പിച്ച്‌ ഫീസ് അടച്ച്‌ അനുമതി വാങ്ങിയാല്‍ പൊതുവാഹനങ്ങളില്‍ പരസ്യം പതിക്കാം. ഒരു ചതുരശ്ര മീറ്റര്‍ സ്ഥലത്ത് പരസ്യം പതിക്കുന്നതിന് 500 രൂപയാണ് അടയ്ക്കേണ്ടത്. പരസ്യം മോട്ടര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തണം.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം5 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം5 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം5 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം5 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം5 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം5 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം5 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം5 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം5 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം5 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version