Connect with us

കേരളം

വ്യാജ നമ്പര്‍ പ്ലേറ്റ് നിര്‍മിച്ചവരെ കണ്ടെത്തണം; ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പൊതുജന സഹായം തേടി പൊലീസ്

Published

on

Untitled design 2023 11 29T180116.835

ഓയൂരില്‍ ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കാറിന്റെ നമ്പര്‍പ്ലേറ്റ് നിര്‍മിച്ചവരെ കണ്ടെത്താന്‍ സഹായം തേടി കൊല്ലം റൂറല്‍ പൊലീസ്. KL-04 AF 3239എന്ന നമ്പര്‍ നിര്‍മിച്ച സ്ഥാപനങ്ങള്‍ പൊലീസിനെ ബന്ധപ്പെടണമെന്നാണ് അറിയിപ്പ്.

പൊലീസിനെ ബന്ധപ്പെടാനായി 9497980211 എന്ന ഫോണ്‍നമ്പറും കൊല്ലം റൂറല്‍ പോലീസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ രണ്ടുദിവസമായിട്ടും പ്രതികളെക്കുറിച്ച് കാര്യമായവിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. ഈ ഘട്ടത്തിലാണ് നമ്പര്‍പ്ലേറ്റ് നിര്‍മിച്ചവരെ കണ്ടെത്താന്‍ പൊലീസ് സഹായം തേടിയത്.

കുട്ടിയെ തട്ടിക്കൊണ്ടുപോയ കാറില്‍ ഉപയോഗിച്ചിരുന്ന KL-04 AF 3239 നമ്പര്‍പ്ലേറ്റ് വ്യാജമാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. യഥാര്‍ഥത്തില്‍ ഈ നമ്പര്‍ മലപ്പുറം സ്വദേശിയുടെ വാഹനത്തിന്റേതാണ്. കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഘം ഈ നമ്പര്‍ വ്യാജമായി നിര്‍മിച്ചെടുത്ത് തങ്ങളുടെ കാറില്‍ ഉപയോഗിക്കുകയായിരുന്നുവെന്നാണ് നിഗമനം. നവംബര്‍ 27ന് വൈകിട്ടാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം1 month ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം1 month ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം1 month ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം1 month ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം1 month ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം1 month ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം1 month ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം1 month ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം1 month ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം1 month ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version