Connect with us

കേരളം

തിരുവനന്തപുരം നഗരസഭ ശ്മശാനത്തിന് പാഴാക്കിയത് 17.88 ലക്ഷമെന്ന് റിപ്പോർട്ട്

തിരുവനന്തപുരം നഗരസഭ കാഞ്ഞിരംപാറ വാതക സ്മശാനത്തിന് പാഴാക്കിയത് 17.88 ലക്ഷമെന്ന് ഓഡിറ്റ് റിപ്പോർട്ട് റിപ്പോർട്ട്. കാഞ്ഞിരംപാറ വാർഡിലെ വി.കെ.പി നഗർ പട്ടികജാതി കോളനിയിൽ സ്മശാന കെട്ടിട നവീകരണത്തിലനായി 2020-21 ൽ പദ്ധതി രൂപീകരിച്ചു. അടങ്കൽ തുക 20 ലക്ഷം രൂപയായിരുന്നു.

കെട്ടിടത്തിന്റെ ഷീറ്റ് മേൽക്കൂര മാറ്റി കോൺക്രീറ്റ് ആക്കാനും, തറയിൽ കുഴിയിൽ മൃതദേഹം ദഹിപ്പിക്കുന്ന രീതിയും തറ നിർമ്മാണം മാറ്റി മൃതദേഹം വെക്കുന്നതിന് പൊക്കി പ്ലാറ്റ്ഫോം നിർമിക്കാനുമായിരുന്നു പദ്ധതി. അതേ വർഷം മറ്റൊരു പദ്ധതിയിൽ കാഞ്ഞിരംപാറയിൽ വാതക സ്മശാനം സ്ഥാപിക്കുന്നതിന് 43 ലക്ഷം രൂപ വൈദ്യുതികരണ പ്രവർത്തികൾക്കായി വകയിരുത്തി. 17.88 ലക്ഷം രൂപക്ക് കോൺക്രീറ്റ് മേൽക്കൂര മാത്രം നിർമിച്ച് കെട്ടിട നവീകരണ പദ്ധതി അവസാനിപ്പിച്ചു. 31/01/2022 ജനുവരി 31ന് കരാറുകാരന് ഫൈനൽ ബിൽ തുകയും നൽകിയെന്നാണ് ഫയലിൽ രേഖപ്പെടുത്തിയത്.

ഓഡിറ്റ് സംഘം സ്ഥല പരിശോധന നടത്തിയപ്പോൾ പുതിയ സ്മശാനത്തിന്റെ കെട്ടിടം സ്ഥിതി ചെയ്യുന്നത് കോളനിയിലെ വീടുകൾക്ക് വളരെ സമീപമായാണ്. ഈ കെട്ടിടത്തിന് കുറച്ചു മുകളിലായി മറ്റൊരു കോൺക്രീറ്റ് സ്മശാന കെട്ടിടമുണ്ട്. അവിടെ വളരെ മുമ്പ് കോളനി നിവാസികൾ വിറക് ഉപയോഗിച്ച് പരമ്പരാഗത രീതിയിൽ മൃതദേഹം ദഹിപ്പിച്ചിരുന്നു. നിലവിൽ ശാന്തികവാടത്തിലാണ് കോളനിയിൽ നിന്ന് ദഹനത്തിനായി മൃതദേഹം കൊണ്ടുപോകുന്നതെന്ന് തദ്ദേശവാസികൾ ഓഡിറ്റിനെ അറിയിച്ചു.

ശുചിത്വ മിഷൻ കാഞ്ഞിരംപാറയിൽ സ്മശാനത്തിന് 2017-18 ൽ സാങ്കേതിക അനുമതി നൽകിയപ്പോൾ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ (പി.സി.ബി) അനുമതി നേടിയിട്ട് മാത്രം വാതക സ്മശാനം നിർമിക്കണമെന്ന് നിദേശം നൽകിയിരുന്നു. പി.സി.ബി അനുമതി ന്ല്കിയതായിൽ ഫയലിൽ രേഖയില്ല. കാഞ്ഞിരം പാറയിൽ നഗരസഭ വാതക സ്മശാനവും സ്ഥാപിച്ചതുമില്ല, പരമ്പരാഗത ദഹനത്തിനുള്ള ഒരുക്കവും പൂർത്തികരിച്ചില്ലെന്നാണ് പരിശോധയിൽ വ്യക്തമായത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം2 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം2 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം2 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം2 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം2 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം2 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം2 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം2 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം2 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version