Connect with us

കേരളം

തിരുവനന്തപുരം ജില്ലാ പഞ്ചായത്തില്‍ കൊവിഡ് ഹെല്‍പ് ഡെസ്‌ക് ഇന്നു മുതല്‍ പ്രവര്‍ത്തനമാരംഭിക്കും

Published

on

5e65dbcd230000cd1a0bfdfb

തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ കൊവിഡ് ഹെല്‍പ്‌ഡെസ്‌ക് ഇന്നു മുതല്‍ പ്രവര്‍ത്തനമാരംഭിക്കും.
പട്ടത്തുള്ള ജില്ലാ പഞ്ചായത്തിന്റെ കാര്യാലയത്തിലാണ് അവശ്യ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള ഹെല്‍പ് ഡെസ്‌ക് സജ്ജമാക്കുന്നത്. ലോക്ക്ഡൗണ്‍ കാലയളവില്‍ ഭക്ഷണം, ചികില്‍സ, മരുന്ന്, അടിയന്തര ആംബുലന്‍സ് സേവനം തുടങ്ങിയ സേവനങ്ങള്‍ ഹെല്‍പ് ഡെസ്‌ക് വഴി ജനങ്ങള്‍ക്കു ലഭിക്കും. അവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനായി ശേഖരണകേന്ദ്രവും ഇതിന്റെ ഭാഗമായി പ്രവര്‍ത്തിക്കും.

ജില്ലാ പഞ്ചായത്ത് പരിധിയിലുള്ള സ്‌കൂളുകളിലെ കൗണ്‍സിലര്‍മാര്‍ വോളണ്ടിയര്‍മാരായി ഇവിടെ സേവനമനുഷ്ഠിക്കും. ജില്ലാ പഞ്ചായത്ത് അംഗങ്ങളും ജീവനക്കാരുമാകും ഹെല്‍പ്‌ഡെസ്‌ക് നിയന്ത്രിക്കുക. പല ഷിഫ്റ്റുകളിലായി 24 മണിക്കൂറും ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തിക്കും. വിവിധ ആവശ്യങ്ങള്‍ക്കായി വരുന്ന ഫോണ്‍ കോളുകള്‍ അതത് വിഭാഗങ്ങളെ അറിയിച്ച്‌ സേവനം ഉറപ്പുവരുത്തും.

ഹെല്‍പ്‌ഡെസ്‌കിന്റെ ഭാഗമായ കളക്ഷന്‍ സെന്ററിലേക്ക് അവശ്യവസ്തുക്കളായ മാസ്‌ക്, സാനിറ്റൈസര്‍, സോപ്പ്, കൈയുറകള്‍, പി പി ഇ കിറ്റ്, മരുന്നുകള്‍, ഭക്ഷണം, മറ്റ് അവശ്യവസ്തുക്കള്‍ തുടങ്ങിയവ പൊതുജനങ്ങള്‍ക്ക് സംഭാവന ചെയ്യാം. തിരുവനന്തപുരം ജില്ലയിലെ 73 ഗ്രാമപഞ്ചായത്തുകള്‍ക്കും ജില്ലാ പഞ്ചായത്ത് സഹായകേന്ദ്രത്തിന്റെ സേവനം പ്രയോജനപ്പെടുത്താമെന്ന് ജില്ലാ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഹെല്‍പ് ഡെസ്‌ക് നമ്പര്‍ 9400310017.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version