Connect with us

കേരളം

വീട്ടുകാര്‍ തീര്‍ത്ഥാടനത്തിൽ, 60 പവന്‍ സ്വര്‍ണ്ണാഭരണങ്ങളും പണവും കവര്‍ന്ന് മോഷ്ടാക്കൾ

മഞ്ചേശ്വരത്ത് വീട് കുത്തി തുറന്ന് 60 പവന്‍ സ്വര്‍ണ്ണാഭരണങ്ങളും പണവും കവര്‍ന്നു. മഞ്ചേശ്വരം രാഗം ജംഗ്ഷനിലെ ഹമീദ് തങ്ങളുടെ വീട്ടിലാണ് മോഷണം നടന്നത്. വീട് കുത്തി തുറന്ന് 60 പവര്‍ സ്വര്‍ണ്ണാഭരണങ്ങളും ഒന്നേകാല്‍ ലക്ഷം രൂപയുമാണ് മോഷ്ടാക്കൾ കവർന്നത്. വീട്ടുകാര്‍ തീര്‍ത്ഥാടനത്തിന് പോയ സമയത്തായിരുന്നു മോഷണം നടന്നത്.

കുടുംബം ഒരാഴ്ചത്തെ തീര്‍ത്ഥ യാത്ര കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടത്. അടുക്കള വാതില്‍ കുത്തിപ്പൊളിച്ചാണ് കള്ളന്മാര്‍ അകത്ത് കയറിയത്. ഓഫീസ് മുറിയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണാഭരണവും പണവുമാണ് നഷ്ടപ്പെട്ടത്. വീട്ടിനകം വാരി വലിച്ചിട്ട നിലയിലാണ്. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.

അതേ സമയം, കുമ്പള നാരായണമംഗലം ചീര്‍മകാവ് ക്ഷേത്രത്തില്‍ നിന്ന് വെള്ളിയില്‍ തീര്‍ത്ത പ്രഭാവലയവും സ്വര്‍ണ്ണത്തില്‍ തീര്‍ത്ത കീര്‍ത്തി മുഖവും അടക്കമുള്ളയവാണ് മോഷ്ടിക്കാന്‍ ശ്രമിച്ചത്. പിന്നീട് വിരലടയാള വിദഗ്ധര്‍ സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് തുണിയില്‍ പൊതിഞ്ഞ നിലയില്‍ ഇവയെല്ലാം കണ്ടെത്തിയത്. ശ്രീകോവിലിന് അകത്ത് ഇവ ഉപേക്ഷിച്ച നിലയിലായിരുന്നു. ആളനക്കം കേട്ട് ഉപേക്ഷിച്ചതാകാമെന്നാണ് നിഗമനം. ക്ഷേത്രത്തിന്‍റെ പൂട്ട് പൊളിച്ച് അകത്ത് കയറിയ കള്ളന്മാർ ശ്രീകോവിലും കുത്തിത്തുറന്നു. രാവിലെ പൂജാരി നട തുറക്കാനെത്തിയപ്പോഴാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version