Connect with us

കേരളം

പത്തനംതിട്ട തെക്കേമലയിൽ പൊലീസ് സംശയകരമായ സാഹചര്യത്തിൽ കസ്റ്റഡിയിലെടുത്ത യുവാക്കൾ കൊലക്കേസ് പ്രതികൾ

Screenshot 2023 09 17 150709

പത്തനംതിട്ട തെക്കേമലയിൽ പൊലീസ് സംശയകരമായ സാഹചര്യത്തിൽ കസ്റ്റഡിയിലെടുത്ത യുവാക്കൾ കൊലക്കേസ് പ്രതികൾ. ഇതരസംസ്ഥാന തൊഴിലാളികളുടെ വിവരശേഖരണം പൊലീസ് കൃത്യമായി ചെയ്തപ്പോൾ പത്തനംതിട്ട ആറന്മുളയിൽ പിടിയിലായത് കൊടുംകുറ്റവാളികളാണ്. കൊലപാതകം അടക്കം നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട തമിഴ്നാട് തിരുനെൽവേലി സ്വദേശികളായ മാടസ്വാമി, സുഭാഷ് എന്നിവരാണ് കഴിഞ്ഞ ദിവസം പൊലീസിന്‍റെ പിടിയിലായത്. കേരളത്തിലേക്ക് ഒളിച്ചുകടന്ന ഇവർ ലോട്ടറി കച്ചവടവും മറ്റുമായി കുടുംബസമേതം താമസിച്ചുവരികയായിരുന്നു.

തിരുനെൽവേലി പള്ളിക്കോട്ടൈ സ്വദേശികളായ സുഭാഷ്, മാടസ്വാമി എന്നിവരാണ് ആറന്മുള തെക്കേമലയിൽ നിന്ന് പിടിയിലായത്. കൊലപാതകം അടക്കം 19 ക്രിമിനൽ കേസുകളിൽ പ്രതിയാണ് മാടസ്വാമി, മൂന്ന് കൊലക്കേസ് ഉൾപ്പെടെ 11 കേസുകൾ സുഭാഷിന്‍റെ പേരിലുമുണ്ട്. സഹോദരങ്ങളാണ് ഇരുവരും. പിടികിട്ടാപ്പുളികളായി തമിഴ്നാട് പൊലീസ് പ്രഖ്യാപിച്ച ഇവർ മാസങ്ങൾക്ക് മുൻപ് കേരളത്തിലേക്ക് എത്തി. കോഴഞ്ചേരിയിലും പരിസര പ്രദേശങ്ങളിലും ലോട്ടറി കച്ചവടം ഉൾപ്പെടെ നടത്തി കുടുംബസമേതം താമസിച്ചുവരികയായിരുന്നു.

ഇതരസംസ്ഥാന തൊഴിലാളികളുടെ വിവരശേഖരണത്തിന്‍റെ ഭാഗമായാണ് പൊലീസ് ഇവരെ സമീപിച്ചത്. സിവിൽ പൊലീസ് ഓഫീസർമാരായ ഉമേഷ് ടി. നായർ, നാസർ ഇസ്മായിൽ എന്നിവർക്ക് തോന്നിയ സംശയമാണ് വഴിത്തിരവായത്. തിരുനെൽവേലിയിൽ മുൻപ് ചെയ്തിരുന്ന ജോലി അടക്കം കാര്യങ്ങൾ ചോദിച്ചപ്പോൾ പരസ്പര വിരുദ്ധമായ വിവരങ്ങളാണ് ഇവർ പങ്കുവെച്ചത്. ഉടൻ തമിഴ്നാട് പൊലീസിനെ ആറന്മുള പൊലീസ് ബന്ധപ്പെട്ടു. ഇരുവരുടെയും ചിത്രങ്ങളും അയച്ചുകൊടുത്തതോടെ കൊടുംകുറ്റവാളികൾ എന്ന സ്ഥിരീകരണം കിട്ടി. കസ്റ്റഡിയിലെടുത്ത പ്രതികളെ തിരുനെൽവേലി പൊലീസിന് കൈമാറി

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം5 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം5 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം5 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം5 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം5 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം5 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം5 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം5 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം5 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം5 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version