Connect with us

കേരളം

കേരളത്തിലെ നഗരങ്ങളിൽ മാലിന്യം അടിയുന്നതിന് കാരണം: മുരളി തുമ്മാരുകുടി എഴുതുന്നു

Published

on

20240716 132326.jpg

ആമയിഴഞ്ചാൻ തോടിലെ മാലിന്യക്കൂമ്പാരത്തിൽ ജീവൻ നഷ്‌‌ടമായ ജോയി, നമ്മുടെ മനസിൽ നൊമ്പരമായി നിലകൊള്ളുകയാണ്. ഈ അവസരത്തിൽ, പത്ത് ലക്ഷത്തിൽ താഴെ മാത്രമുള്ള കേരളത്തിലെ നഗരപ്രദേശങ്ങളിൽ എന്തുകൊണ്ട് മാലിന്യം നിർമാർജനം കാര്യക്ഷമമായി നടക്കുന്നില്ല എന്ന് വ്യക്തമാക്കുകയാണ് ഐക്യരാഷ്ട്ര പരിസ്ഥിതി പ്രോഗ്രാമിന്റെ ദുരന്ത ലഘൂകരണ വിഭാഗം തലവൻ മുരളി തുമ്മാരുകുടി.

ഒരു കോടിയിലധികം ആളുകൾ പാർക്കുന്ന അനവധി നഗരങ്ങൾ ഇന്ന് ലോകത്തുണ്ട്. അവയിൽ പലതിലും ആധുനിക ഖരദ്രവ മാലിന്യ സംസ്കരണ സംവിധാനങ്ങളും ഉണ്ട്. അവിടങ്ങളിൽ നഗര ജീവിതത്തെ മാലിന്യങ്ങൾ നരകമാക്കുന്നില്ല എന്നതിന്റെ കാരണവും അദ്ദേഹം വ്യക്തമാക്കുന്നു.

എഴുത്തിന്റെ പൂർണരൂപം-

മാലിന്യത്തിൽ മുങ്ങിത്താഴുന്ന കേരളം

നഗരങ്ങളിലെ ഖരമാലിന്യ സംസ്കരണം പത്തൊന്പതാം നൂറ്റാണ്ടിൽ തന്നെ ലോകത്ത് വലിയൊരു വെല്ലുവിളിയായതാണ്. ഇരുപതാം നൂറ്റാണ്ടിൽ എൻജിനീയർമാർ ഈ വിഷയത്തിന് അനവധി സാങ്കേതിക പരിഹാരങ്ങൾ കണ്ടുപിടിച്ചു. ഒരു കോടിയിലധികം ആളുകൾ പാർക്കുന്ന അനവധി നഗരങ്ങൾ ഇന്ന് ലോകത്തുണ്ട്. അവയിൽ പലതിലും ആധുനിക ഖരദ്രവ മാലിന്യ സംസ്കരണ സംവിധാനങ്ങളും ഉണ്ട്. അവിടങ്ങളിൽ നഗര ജീവിതത്തെ മാലിന്യങ്ങൾ നരകമാക്കുന്നില്ല.

കേരളത്തിലെ നഗരങ്ങൾ പൊതുവെ വൻ നഗരങ്ങളല്ല, പത്തുലക്ഷത്തിൽ താഴെയാണ് മിക്കവാറും നഗരങ്ങളിൽ ജനസംഖ്യ. എന്നിട്ടും ആധുനിക മാലിന്യനിർമ്മാർജ്ജന സംവിധാനങ്ങൾ നമുക്കില്ല. വലുതും ചെറുതുമായ നഗരങ്ങൾ എല്ലാം മാലിന്യങ്ങൾ കൊണ്ട് പൊറുതിമുട്ടുന്നു. നഗരത്തിലെ ജലപാതകൾ ശുദ്ധജലം ഒഴുകുന്ന ധമനികൾ എന്നതിനപ്പുറം മാലിന്യം ഒഴുകുന്ന ഓടകൾ ആകുന്നു. അതിലേക്ക് വീണ്ടും വീണ്ടും ഖരമാലിന്യം വലിച്ചെറിയപ്പെടുന്നു. ഒരു മനുഷ്യൻ അതിൽ വീണാൽപോലും വീണ്ടെടുക്കാൻ ബുദ്ധിമുട്ടുന്ന തരത്തിലേക്ക് അത് മാറുന്നു.

ഇതിന് പല കാരണങ്ങളുണ്ട്. നഗരജീവിതത്തിൻറെയും നമ്മുടെ ഉപഭോഗത്തിന്റെയും യഥാർത്ഥ ചിലവ് വഹിക്കാൻ നാം തയ്യാറല്ല എന്നതാണ് അടിസ്ഥാന കാരണം. പകുതി ചിലവ് പ്രകൃതിയിലേക്ക് മാറ്റുകയാണ്. പ്രകൃതിക്ക് ഉൾക്കൊള്ളാവുന്നതിന്റെ പരിധി കഴിയുമ്പോൾ അത് വായുമലിനീകരണമായി, പനിയായി, കൊതുകായി, പട്ടിയായി നമ്മെ തിരിഞ്ഞുകൊത്തുന്നു. നമ്മുടെ ജീവിതരീതിയുടെ യഥാർത്ഥചിലവ് വഹിക്കാൻ നാം തയ്യാറാവുകയും ആധുനികമായ മാലിന്യ നിർമ്മാർജ്ജന പദ്ധതികൾ നടപ്പിലാക്കുകയും ആണ് പ്രതിവിധി.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം5 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം5 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം5 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം5 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം5 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം5 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം5 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം5 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം5 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം5 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version