Connect with us

കേരളം

പിഎഫ്ഐ ഹർത്താൽ; ജപ്തി ഊർജിതമാക്കി സർക്കാർ; നേതാക്കളുടെ സ്വത്തുക്കൾ കണ്ടുകെട്ടി

Published

on

മിന്നൽ ഹർത്താലിലെ നഷ്ടം ഈടാക്കുന്നതിന്റെ ഭാ​ഗമായി പോപ്പുലർ ഫ്രണ്ട് നേതാക്കൻമാരുടെ സ്വത്തുവകകൾ കണ്ടുകെട്ടുന്ന നടപടി നാളെ വൈകീട്ട് അഞ്ച് മണിയോടെ പൂർത്തിയാക്കണമെന്ന് നിർദ്ദേശം. ഹൈക്കോടതി ഉത്തരവിന്‍റെ പശ്ചാത്തലത്തില്‍ ലാൻഡ് റവന്യു കമ്മീഷണർ ജില്ലാ കലക്ടർമാർക്കാണ് നിർദ്ദേശം നൽകിയത്.

വിവിധ ജില്ലകളിൽ ഇന്ന് നിരവധി നേതാക്കളുടെ സ്വത്തുക്കൾ കണ്ടുകെട്ടി. കൊല്ലം, തൃശൂർ, വയനാട്, കാസർക്കോട് ജില്ലകളിലായാണ് നടപടി. തൃശൂർ കുന്നംകുളത്ത് അഞ്ച് നേതാക്കളുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. വയനാട്ടിൽ 14 നേതാക്കളുടേയും കാസർക്കോട് നാല് നേതാക്കളുടേയും സ്വത്തുക്കൾ കണ്ടുകെട്ടി. കാസർക്കോട് രണ്ട് പിഎഫ്ഐ ഓഫീസുകളിലും റവന്യു റക്കവറി നടന്നു.

പിഎഫ്ഐ സംസ്ഥാന ജനറൽ സെക്രട്ടറിയിരുന്ന അബ്ദുൽ സത്താറിൻ്റെ കരുനാഗപ്പള്ളിയിലെ വീടും, വസ്തുക്കളും കണ്ടു കെട്ടി. കരുനാഗപ്പള്ളി തഹസിൽദാർ ഷിബുവിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്വത്തുക്കൾ കണ്ടു കെട്ടിയത്. ലാൻഡ് റവന്യു കമ്മീഷണറുടെ ഉത്തരവിൻ്റെ അടിസ്ഥാനത്തിലാണ് നടപടി.

മിന്നല്‍ ഹര്‍ത്താലിനിടെയുണ്ടായ അക്രമങ്ങളുമായി ബന്ധപ്പെട്ടുള്ള കേസുകളില്‍ കണ്ടുകെട്ടല്‍ നടപടി വൈകിയതില്‍ ഹൈക്കോടതി സര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നു. പിന്നാലെയാണ് നടപടികൾ വേ​ഗത്തിലായത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version