Connect with us

ദേശീയം

പോളിയോ തുളളിമരുന്നിന് പകരം നൽകിയത് സാനിറ്റൈസർ തുളളികൾ; ആശുപത്രിയിലായത് 12 കുട്ടികൾ

Published

on

polio drops.1.945501

 

പോളിയോ വാക്സിനുപകരം കുഞ്ഞുങ്ങൾക്ക് നൽകിയത് സാനിറ്റൈസർ. മഹാരാഷ്ട്രയിലെ യവത്മാൽ ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്.

ഇതിനെത്തുടർന്ന് അഞ്ച് വയസിന് താഴെയുള്ള 12 കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടികളുടെ നില തൃപ്തികരമാണെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. സംഭവവുമായി ബന്ധപ്പെട്ടെ് ഒരു ഡോക്ടറും ആശാവർക്കറും ഉൾപ്പടെ മൂന്നുപേരെ സസ്പെൻഡുചെയ്തു.

ഡ്യൂട്ടിയിലുണ്ടായിരുന്നവരുടെ അനാസ്ഥയാണ് സംഭവത്തിന് ഇടയാക്കിയതെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. കുഞ്ഞുങ്ങൾക്ക് നൽകേണ്ട പോളിയാേ തുളളിമരുന്നിന് സമീപത്തുണ്ടായിരുന്ന സാനിറ്റൈസർ അബദ്ധത്തിൽ നൽകുകയായിരുന്നു എന്നാണ് റിപ്പോർട്ട്. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണമാരംഭിച്ചു.

അന്വേഷണ റിപ്പോർട്ട് കിട്ടിയാലുടൻ ഇവർക്കെതിരെ കൂടുതൽ നടപടി സ്വീകരിക്കുമെന്നും എത്രയും പെട്ടെന്ന് അന്വേഷണ റിപ്പോർട്ട് നൽകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.

സംസ്ഥാനത്ത് മറ്റെവിടെയെങ്കിലും ഇത്തരത്തിലുളള സംഭവങ്ങൾ ഉണ്ടായിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version