Connect with us

കേരളം

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപതിയിൽ രോ​ഗിയെ മയക്കാതെ തലച്ചോറില്‍ ശസ്ത്രക്രിയ നടത്തി; മൂന്നുമണിക്കൂര്‍ നീണ്ടുനിന്ന ശസ്ത്രക്രിയ വിജയകരമെന്ന് ഡോക്ടര്‍മാര്‍

Published

on

eq

രോ​ഗിയെ മയക്കാതെ തലച്ചോറില്‍ വിജയകരമായി ശസ്ത്രക്രിയ നടത്തി കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍. ന്യൂറോ സര്‍ജറി വിഭാഗം തലവന്‍ ഡോ. എംപി. രാജീവന്റെ നേതൃത്വത്തില്‍ നടന്ന ശസ്ത്രക്രിയയിലൂടെ രോ​ഗിയുടെ തലച്ചോറിലെ മുഴ നീക്കംചെയ്തു.

ഡോ. വിജയന്‍, ഡോ. രാധാകൃഷ്ണന്‍, ഡോ. റസ്വി, ഡോ. വിനീത്, ഡോ. ഷാനവാസ് എന്നിവര്‍ ശസ്ത്രക്രിയയില്‍ പങ്കെടുത്തു. അനസ്തേഷ്യ വിഭാഗത്തിലെ ഡോ. ബിനു, ഡോ. ഷഫ്ന, ഡോ. ഹുസ്ന എന്നിവരുടെ സഹകരണവും ശസ്ത്രക്രിയയ്ക്കുണ്ടായിരുന്നു. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. വി.ആര്‍. രാജേന്ദ്രനും ആശുപത്രി സൂപ്രണ്ട് ഡോ. എംപി. ശ്രീജയനും ശസ്ത്രക്രിയയില്‍ പങ്കെടുത്തവരെ അഭിനന്ദിച്ചു.

കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആദ്യമായാണ് രോഗിയെ മയക്കാതെ തലച്ചോറില്‍ ശസ്ത്രക്രിയ നടത്തിയത്. മൂന്നുമണിക്കൂര്‍ നീണ്ടുനിന്ന ശസ്ത്രക്രിയയ്ക്കുശേഷം രോഗി സുഖംപ്രാപിച്ചു. രോഗിയെ ബോധംകെടുത്താതെ, ശസ്ത്രക്രിയാ സമയത്തും നിരീക്ഷിച്ചുകൊണ്ട് കൈയുംകാലും നിയന്ത്രിക്കുന്ന ഭാഗത്തുള്ള തലച്ചോറിലെ മുഴ മുഴുവനായി നീക്കംചെയ്യുകയായിരുന്നു.

രോഗി ഉണര്‍ന്നിരിക്കുമ്ബോള്‍ ശസ്ത്രക്രിയ നടത്തി (Awake craniotomy) ട്യൂമര്‍ നീക്കംചെയ്യുമ്ബോള്‍ രോഗിയുടെ തലച്ചോറില്‍ തകരാറുകള്‍ സംഭവിക്കുന്നത് ഒഴിവാക്കാനാകും. രോഗിയുമായി സംവദിച്ചു കൊണ്ടിരിക്കെ ശസ്ത്രക്രിയ ചെയ്യുമ്ബോള്‍ ബലക്കുറവും മറ്റും മനസ്സിലാക്കി ട്യൂമര്‍ നീക്കംചെയ്യുന്നു. തലച്ചോറിനുള്ളില്‍ അനസ്തേഷ്യയൊന്നും നല്‍കുന്നില്ല. തലച്ചോറിലെ മര്‍മപ്രധാനമായ ഭാഗങ്ങളില്‍ ഉണര്‍ന്നിരിക്കുമ്ബോഴുണ്ടാകുന്ന ചലനങ്ങള്‍ മനസ്സിലാക്കിയാണ് ഇത് ചെയ്യുന്നത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version