Connect with us

കേരളം

‘വൈദ്യുതിവാങ്ങല്‍ കരാര്‍ റദ്ദാക്കിയ ഉത്തരവ് പ്രതിസന്ധിയുണ്ടാക്കും,ഇടക്കാല ക്രമീകരണത്തിന് കമ്മീഷനെ സമീപിക്കണം’

സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍റെ അംഗീകാരമില്ലാത്ത വൈദ്യുതി വാങ്ങല്‍ കരാറുകളുടെ അടിസ്ഥാനത്തില്‍ ഉല്‍പ്പാദകരില്‍ നിന്ന് വൈദ്യുതി വാങ്ങുന്നതുമായി ബന്ധപ്പെട്ട് അന്തിമ ഉത്തരവുകൾ പുറപ്പെടുവിക്കുന്നതിന് കെഎസ്ഇബിഎൽ നൽകിയ ഹർജി തള്ളിക്കൊണ്ട് 10.05.2023 ല്‍ കെഎസ്ഇആർസി ഉത്തരവ് പുറപ്പെടുവിച്ചു. പ്രസ്തുത ഉത്തരവിന്‍റെ ഫലമായി സംസ്ഥാനത്തിന്‍റെ വൈദ്യുതി ലഭ്യതയിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന പ്രധാന പ്രശ്‌നങ്ങൾ സിഎംഡി, കെഎസ്ഇബിഎൽ, 27.05.2023 ലെ കത്ത് പ്രകാരം സര്‍ക്കാരിനെ അറിയിച്ചു.

കത്തില്‍ ചൂണ്ടിക്കാണിച്ച സംസ്ഥാനത്തിന്‍റെ അപകടകരമായ വൈദ്യുതി സാഹചര്യം പരിഗണിച്ച് കെ എസ് ഇ ബിയുടെ ആർട്ടിക്കിൾ ഓഫ് അസോസിയേഷനിലെ സെക്ഷൻ 55 പ്രകാരം സർക്കാരില്‍ നിക്ഷിപ്തമായ അധികാരം വിനിയോഗിച്ച്, ഹർജി തീർപ്പാക്കിയ തീയതി മുതൽ രണ്ടാഴ്ചത്തേക്ക് ഇതിനകം അനുവദിച്ചിരിക്കുന്ന ഇടക്കാല ക്രമീകരണം ഒരു ഇതര ഇടക്കാല ക്രമീകരണം ഉണ്ടാക്കുന്നതുവരെയോ, അല്ലെങ്കിൽ അപ്പലേറ്റ് ട്രിബ്യൂണലിൽ സമർപ്പിച്ച അപ്പീൽ / സ്റ്റേ പെറ്റീഷനില്‍ തീരുമാനമാകുന്നതുവരെയോ ഏതാണ് ആദ്യം അതുവരെ തുടരണമെന്ന അഭ്യർത്ഥന കെഎസ്ഇആർസിക്ക് മുമ്പാകെ സമര്‍പ്പിക്കണമെന്ന നിര്‍ദ്ദേശം സിഎംഡി, കെഎസ്ഇബിഎൽന് സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്.

അപ്പെലേറ്റ് ട്രിബ്യൂണലിലെ അപ്പീൽ നിരസിക്കപ്പെട്ടാലുണ്ടാകുന്ന സാഹചര്യം നേരിടുന്നതിന് കൃത്യമായ നടപടിക്രമങ്ങൾ പാലിച്ച്, വൈദ്യുതി ക്രമീകരിക്കുന്നതിന് കെഎസ്ഇബിഎൽ അടിയന്തര നടപടികൾ കൈക്കൊള്ളണമെന്ന നിർദ്ദേശവും നല്‍കിയിട്ടുണ്ട്. ഈ നിർദേശങ്ങളിൽ സ്വീകരിച്ച നടപടികൾ അടിയന്തരമായി അറിയിക്കണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു.

 

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം5 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം5 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം5 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം5 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം5 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം5 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം5 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം5 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം5 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം5 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version