Connect with us

കേരളം

ആകാശവാണിയുടെ പേരും രൂപവും മാറുന്നു

Published

on

dc Cover lt8dv0sqj6lqv577ht9csma5c1 20160412070132.Medi  1280x720 1

ചെലവുകുറയ്ക്കലിന്റെ ഭാഗമായി ആകാശവാണിയുടെ പേരും രൂപവും മാറ്റുന്നു. വാര്‍ത്തകള്‍ക്കും സംഗീതപരിപാടികള്‍ക്കുമായി സംസ്ഥാനത്ത് ഓരോ സ്വതന്ത്ര സ്റ്റേഷന്‍ മാത്രമാണുണ്ടാവുക.

ഇക്കാര്യത്തില്‍ അന്തിമതീരുമാനം അടുത്തദിവസംതന്നെയുണ്ടാകും. തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന ആകാശവാണി മലയാളം എന്ന പേരിലുള്ള സ്റ്റേഷനില്‍നിന്ന് മാത്രമാണ് വാര്‍ത്തകള്‍ പ്രക്ഷേപണംചെയ്യുക.

ആകാശവാണി കേരളത്തിന്റെ കോണ്‍ട്രിബ്യൂട്ടറി പദവിയിലാണ് കോഴിക്കോട്, കണ്ണൂര്‍, തൃശ്ശൂര്‍, ദേവീകുളം സ്റ്റേഷനുകള്‍ പ്രവര്‍ത്തിക്കുക. സാംസ്‌കാരിക-സാഹിത്യപരിപാടികള്‍ റെക്കോഡ് ചെയ്ത് തിരുവനന്തപുരത്തേക്ക് അയക്കുകയെന്നതുമാത്രമാവും ഉപ സ്റ്റേഷനുകളുടെ ചുമതല.

റിലെ ചെയ്യുന്നതിനുള്ള ചുമതലയ്ക്കുപുറമേ മേഖലാ ഓഫീസില്‍നിന്ന് ആവശ്യപ്പെടുന്ന റെക്കോഡിങ് മാത്രമാവും ചുമതല. ആകാശവാണി മലയാളം പൂര്‍ണമായും സംഗീതത്തിനും മറ്റ് വിനോദ പരിപാടികള്‍ക്കുമായാണ് പ്രവര്‍ത്തിക്കുക.

ഇപ്പോഴത്തെ തിരുവനന്തപുരം സ്റ്റേഷനില്‍ത്തന്നെ പ്രവര്‍ത്തിക്കുന്ന ആകാശവാണി മലയാളത്തിന്റെ കോണ്‍ട്രിബ്യൂട്ടറി സ്റ്റേഷനായി കോഴിക്കോട് പ്രവര്‍ത്തിക്കും.

സംസ്ഥാനത്താകെ ഒരു പരിപാടി എന്ന നിലയിലാവുകയും പ്രാദേശിക പരിപാടികള്‍ ഇല്ലാതാവുകയും ചെയ്യുന്നതാവും ഫലം. പരിപാടികള്‍ ഒന്നായി മാറുന്നതിന് പുറമേ ഒരു സ്ഥലത്തുനിന്ന് ഒരു ബാനറില്‍ മാത്രമാകും പ്രക്ഷേപണമെന്നതിനാല്‍ പരസ്യനിരക്കും കൂടും.

കോഴിക്കോട്ടും തിരുവനന്തപുരത്തും ഇപ്പോഴുള്ള വിവിധ് ഭാരതി കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനും തീരുമാനമുണ്ട്.

പ്രക്ഷേപണച്ചെലവ് കുറയ്ക്കാനും നിലവിലുള്ള ഒഴിവുകളില്‍ പ്രോഗ്രാം വിഭാഗത്തില്‍ നിയമനം നടത്താതിരിക്കാനുമാണ് പുതിയ മാറ്റം.

രാജ്യത്താകെ ഈ വിധത്തില്‍ ആകാശവാണിയെ പുനഃസംഘടിപ്പിക്കുന്നതിന് പദ്ധതി തയ്യാറാക്കിയിട്ടുണ്ട്‌.

 

 

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version