Connect with us

കേരളം

ബിനീഷിനെതിരായ കേസ് റദ്ദാക്കണമെന്ന ഹര്‍ജി കര്‍ണാടക ഹൈക്കോടതി തള്ളി 

Published

on

1604727154 2092801764 BINEESHKODIYERIPIC

കള്ളപ്പണം വെളുപ്പിക്കല്‍ കേസ് റദ്ദാക്കണമെന്ന ബിനീഷ് കോടിയേരിയുടെ ഹര്‍ജി കര്‍ണാടക ഹൈക്കോടതി തള്ളി. അറസ്റ്റ് നിയമവിരുദ്ധമാണെന്ന് കാണിച്ച് നല്‍കിയ ഹര്‍ജിയാണ് കോടതി തള്ളിയത്.

മയക്കുമരുന്ന് കേസില്‍ ബിനീഷിനെ അറസ്റ്റ് ചെയ്തതിനെതിരെ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കുന്നുണ്ട്.

നേരത്തെ നവംബര്‍ 18ന് കേസ് പരിഗണിച്ചിരുന്നെങ്കിലും തുടര്‍വാദം ഇന്നത്തേക്ക് മാറ്റിവയ്ക്കുകയായിരുന്നു. മൂന്നുമണിയോടെ കേസ് പരിഗണിക്കും. ബിനീഷിന്റെ വാദമാണ് ഇന്നും തുടരുക.

ബിനീഷിനെതിരെ കൂടുതല്‍ തെളിവുകള്‍ ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ട് ഇ.ഡി ബംഗളൂരു സെഷന്‍സ് കോടതിയില്‍ സമര്‍പ്പിക്കും.

കഴിഞ്ഞ ദിവസങ്ങളില്‍ ബിനീഷിന്റെ ബിനാമികളെന്ന് സംശയിക്കുന്നവരെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച നിര്‍ണായക വിവരങ്ങളും കോടതിയെ അറിയിച്ചേക്കും.

ബിനാമികളെന്ന് സംശയിക്കുന്നവരോടൊപ്പം ഇരുത്തി ബിനീഷിനെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നാണ് ഇ.ഡി നേരത്തെ കോടതിയെ അറിയിച്ചിട്ടുള്ളത്.

നിലവില്‍ പരപ്പന അഗ്രഹാര ജയിലില്‍ റിമാന്‍ഡിലാണ് ബിനീഷ് കോടിയേരി.

ബിനീഷ് കോടിയേരി, ഭാര്യ റനീറ്റ, ബിനീഷിന്റെ സുഹൃത്തും ബിനിനസ്സ് പങ്കാളിയുമായ അനൂപ് മുഹമ്മദ് എന്നിവരുടെ സ്വത്തുവിവരങ്ങള്‍ ആവശ്യപ്പെട്ട് രജിസ്‌ട്രേഷന്‍ ഐ.ജിക്ക് ബംഗളൂരു എന്‍ഫോഴ്‌സ്‌മെന്റ് കത്ത് നല്‍കിയിട്ടുണ്ട്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version