കേരളം
ഓട്ടോയുടെ നമ്പർ വെച്ച് യാത്ര ചെയ്ത ഇന്നോവ കാറിനെ പൊക്കി മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് വിഭാഗം
ഓട്ടോയുടെ നമ്പർ വെച്ച് യാത്ര ചെയ്ത ഇന്നോവ കാറിനെ പൊക്കി മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് വിഭാഗം. എഎംവിഐമാരായ പി. ബോണി വി. വിജീഷ് എന്നിവരുടെ നേതൃത്വത്തിൽ രണ്ടത്താണിയിൽ വാഹന പരിശോധന നടത്തുന്നതിനിടെയാണ് വാഹനം പിടിയിലായത്. വ്യാജ നമ്പർ പ്ലേറ്റ് പ്രദർശിപ്പിച്ചതിന് പുറമെ വാഹനം ഓടിച്ചയാൾക്ക് ലൈസൻസുമില്ലെന്ന് കണ്ടെത്തി.
മൊബൈൽ ഫോൺ ഉപയോഗിച്ചുകൊണ്ടായിരുന്നു ഡ്രൈവിങ്. എല്ലാ നിയമലംഘനങ്ങള്‍ക്കും കൂടി 21,000 രൂപയാണ് പിഴയിട്ടത്. കൂടാതെ വാഹനം പിടിച്ചെടുത്തക്കുകയും ചെയ്തു. എൻഫോഴ്‌സ്‌മെന്റ് ജില്ലാ ആർ.ടി.ഒ ഒ. പ്രമോദ്കുമാറിന്റെ നിർദേശപ്രകാരം ദേശീയ സംസ്ഥാന പാതകൾ കേന്ദ്രീകരിച്ച് പരിശോധന നടത്തുന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് വാഹനം പിടിച്ചെടുത്തത്.
എ.ഐ കാമറ വന്നതിനുശേഷം വ്യാജ വാഹനങ്ങളും രജിസ്‌ട്രേഷൻ നമ്പർ മാറ്റം വരുത്തിയവയുമായ നിരവധി വാഹനങ്ങൾ പിടിക്ക പ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് പ്രത്യേക പരിശോധനയുമായി രംഗത്തിറങ്ങിയത്. വരും ദിവസങ്ങളിലും പരിശോധന കർശനമാക്കുമെന്ന് ഇവർ അറിയിച്ചു