Connect with us

കേരളം

പൊലീസ് സ്റ്റേഷന്റെ ഗേറ്റ് താഴിട്ട് പൂട്ടിയ സംഭവം; പ്രതി അറസ്റ്റിൽ

Screenshot 2023 08 21 154319

വെള്ളറട പൊലീസ് സ്റ്റേഷന്റെ ഗേറ്റ് താഴിട്ട് പൂട്ടിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ. അമ്പൂരി സ്വദേശി നോബി തോമസാണ് അറസ്റ്റിലായത്. ഇന്നലെ വൈകിട്ട് ആറുമണിയോടെയായിരുന്നു സംഭവം നടന്നത്. മർദനത്തിലേറ്റ പരിക്കുകളുമായി പരാതി പറയാനാണ് നോബി സ്റ്റേഷനിലെത്തിയത്. മുറിവുകളുമായി എത്തിയ ഇയാളോട് ആശുപത്രിയിൽ ചികിത്സതേടാൻ ഉദ്യോഗസ്ഥർ നിർദേശിച്ചു. എന്നാൽ, ഉടനെ കേസെടുക്കണമെന്നും ആശുപത്രിയിലേക്ക് പോലീസുകാർ കൂടി വരണമെന്നും ഇയാൾ ആവശ്യപ്പെട്ടു. കേസെടുക്കാൻ പറ്റില്ലെങ്കിൽ സ്റ്റേഷൻ പൂട്ടിയിട്ടു പോകാനും പ്രതി ഉദ്യോ​ഗസ്ഥരോട് പറഞ്ഞു.

ഓട്ടോറിക്ഷയിൽ ആശുപത്രിയിൽ പോകാനായിരുന്നു പൊലീസ് നിർദ്ദേശം. തുടർന്ന് റോഡിലെത്തിയ ഇയാൾ ഗേറ്റ് വലിച്ചടച്ച് ബൈക്കിൽ ആശുപത്രിയിലേക്കു പോയി. പിന്നീട് വൈകീട്ടോടെ വീണ്ടും സ്റ്റേഷനിൽ എത്തിയ ഇയാൾ പുതിയ താഴ് ഉപയോഗിച്ച് സ്‌റ്റേഷന്റെ മുൻവശത്തെ ഗേറ്റ് പൂട്ടുകയായിരുന്നു. ഇതിന് ശേഷം ഇയാൾ ബൈക്കിൽ കടന്നുകളഞ്ഞു.

അരമണിക്കൂറോളം ഗേറ്റ് അടഞ്ഞുകിടന്നു. സ്റ്റേഷനിൽ എത്തിയവർക്ക് അകത്തു കടക്കാനും സാധിച്ചില്ല. ഗേറ്റ് പൂട്ടിയ കാര്യം പോലീസുകാർ അറിഞ്ഞതുമില്ല. പിന്നീട് നാട്ടുകാർ അറിയിച്ചപ്പോഴാണ് പോലീസുകാർ വിവരമറിഞ്ഞത്. നാട്ടുകാർതന്നെ ചുറ്റിക ഉപയോഗിച്ച് താഴ് തകർക്കുകയും ചെയ്തു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version