കേരളം
വനപാലകരെ ആക്രമിച്ച് നായാട്ടു സംഘം രക്ഷപ്പെട്ടു; പുള്ളിമാന്റെ ഇറച്ചി കടത്തിയെന്ന് സംശയം
വയനാട് പേരിയയില്‍ നായാട്ടു സംഘം വനപാലകരെ ആക്രമിച്ച് കടന്നുകളഞ്ഞു. പുള്ളിമാന്റെ ഇറച്ചി കാറില്‍ കടത്താന്‍ ശ്രമിച്ചത് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തടഞ്ഞു. എന്നാല്‍ വനപാലകരെ വെട്ടിച്ച് നായാട്ടു സംഘം കടന്നുകളയുകയായിരുന്നു.
ബൈക്കില്‍ പിന്തുടര്‍ന്ന വനപാലകരെ നായാട്ടു സംഘം ഇടിച്ചു തെറിപ്പിച്ച ശേഷം രക്ഷപ്പെട്ടു. രണ്ട് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. ഇന്നലെ പുലര്‍ച്ചെയായിരുന്നു സംഭവം. രക്ഷപ്പെട്ട നായാട്ടു സംഘത്തെ കണ്ടെത്താന്‍ പൊലീസും വനംവകുപ്പും അന്വേഷണം ഊര്‍ജ്ജിതമാക്കി.
പെരിയ ചന്ദനത്തോപ്പ് ഭാഗത്തു നിന്നും വേട്ടയാടിയ പുള്ളിമാന്റെ ജഡം കണ്ടെത്തിയിട്ടുണ്ട്. വെടിയേറ്റു ചത്ത നിലയിലാണ് പുള്ളിമാന്റെ ജഡം കാണപ്പെട്ടത്. നായാട്ടു സംഘത്തിന്റെ കൈവശം മാനിന്റെ ഇറച്ചി ഉണ്ടെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍.