Connect with us

കേരളം

പ്രീ പ്രൈമറി അധ്യാപകരുടെയും ആയമാരുടെയും ഓണറേറിയം ഉയർത്തും

Published

on

സംസ്ഥാനത്തെ പ്രീ പ്രൈമറി അധ്യാപകരുടെയും ആയമാരുടെയും സമരം ഒത്തുതീർപ്പായി. ഓണറേറിയം കൂട്ടിനൽകുമെന്ന വിദ്യാഭ്യാസ മന്ത്രിയുടെ ഉറപ്പിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്.

പ്രീ പ്രൈമറി അധ്യാപകരെയും ആയമാരെയും ശമ്പള പെൻഷൻ വ്യവസ്ഥയിൽ ഉൾപ്പെടുത്തുന്നത് പ്രത്യേകം പഠിക്കാനും ചർച്ചയിൽ തീരുമാനമായി. സംസ്ഥാനത്ത് 2891 പ്രീ പ്രൈമറി അധ്യാപകരും 1965 ആയമാരുമാണുള്ളത്. 12,500 രൂപയാണ് അധ്യാപകർക്ക് ഇപ്പോൾ കിട്ടുന്ന ഓണറേറിയം.

സെക്രട്ടറിയേറ്റിന് മുന്നിൽ 36 ദിവസം നീണ്ടു നിന്ന രാപ്പകൽ സമരത്തിന് ഒടുവിലാണ് പ്രീ പ്രൈമറി അധ്യാപകരുടെയും ആയമാരുടെയും ആവശ്യങ്ങളിൽ തീരുമാനമായത്. ആൾ കേരള പ്രീ പ്രൈമറി ടീച്ചേർസ് ആൻഡ് ആയാസ് അസോസിയേഷന്റെ നേതൃത്വത്തിലായിരുന്നു സമരം. ശമ്പള, പെൻഷൻ വ്യവസ്ഥയിൽ ഉൾപ്പെടുത്തുക, അവധി ഉൾപ്പടെയുള്ള ആനുകൂല്യങ്ങൾ നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.

പലതവണ മന്ത്രിയെ നേരിൽ കണ്ടിരുന്നെങ്കിലും ചർച്ചയ്ക്ക് ക്ഷണിച്ചത് ആദ്യമായിട്ടായിരുന്നു. ജൂൺ മുതൽ ഓണറേറിയം കൂട്ടിനൽകുമെന്ന് മന്ത്രി ഉറപ്പ് നൽകിയതായി സംഘടന അറിയിച്ചു. ശമ്പളവും പെൻഷനും നൽകുന്നതിലും, അധ്യാപകരുടെ പ്രായ പരിധി നിശ്ചയിക്കുന്നതിലും അവധി വ്യവസ്ഥകളിലും വിശദ പഠനം നടത്തുമെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്. പ്രീ പ്രൈമറി അധ്യാപകരെയും ആയമാരെയും മറ്റ് ജോലികൾക്ക് നിയോഗിക്കുന്നത് തടയുമെന്ന് മന്ത്രി ഉറപ്പ് നൽകിയതായി സംഘടന അറിയിച്ചു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version