Connect with us

കേരളം

ഏലപ്പാറയിൽ മതിയായ രേഖകൾ ഇല്ലാതെ പ്രവർത്തിച്ച ചികിത്സാലയം ആരോഗ്യ വിഭാഗം അടപ്പിച്ചു

Screenshot 2023 11 03 162427

ഏലപ്പാറയിൽ മതിയായ രേഖകൾ ഇല്ലാതെ പ്രവർത്തിച്ച ചികിത്സാലയം ആരോഗ്യ വിഭാഗം അടപ്പിച്ചു. സ്ഥാപനവുമായി ബന്ധപ്പെട്ട് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് ആരോഗ്യ വകുപ്പിന്റെ നടപടി. പൈൽസിനുള്ള പാരമ്പര്യ ചികിത്സ എന്ന പേരിൽ ഇതര സംസ്ഥാനക്കാരനായ സ്വകാര്യ വ്യക്തിയാണ് ഇവിടെ ചികിത്സ നടത്തിയിരുന്നത്.

ഏലപ്പാറ ചെമ്മണ്ണ് റോഡിൽ വാടക കെട്ടിടത്തിലാണ് വർഷങ്ങളായി സ്ഥാപനം പ്രവർത്തിച്ച് വന്നിരുന്നത്. പൈൽസിനുള്ള പാരമ്പര്യ ചികിത്സ എന്ന പേരിൽ ഇതര സംസ്ഥാനക്കാരനാണ് സ്ഥാപനം നടത്തിയിരുന്നത്. ഇതിന് പുറമേ കുട്ടികൾക്ക് അടക്കം ഇംഗ്ലീഷ് മരുന്നുകൾ നൽകുകയും ഇൻജക്ഷനടക്കം നൽകി മറ്റ് ചികിത്സകളും ഇയാൾ നടത്തിവന്നിരുന്നു. കൂടുതലും അന്യ സംസ്ഥാനക്കാരായ ആളുകളാണ് ഇവിടെ എത്തിയിരുന്നത്.

തുടർച്ചയായി പരാതികൾ എത്തിയതോടെ ആരോഗ്യ വിഭാഗം സ്ഥാപനത്തിൽ പരിശോധന നടത്തിയെങ്കിലും മതിയായ യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ കണ്ടെത്താൻ കഴിഞ്ഞില്ല. പരിശോധനയിൽ വിവിധ തരം ഇംഗ്ലീഷ് മരുന്നുകളും ഇഞ്ചക്ഷൻ മരുന്നുകൾ അടക്കമുള്ളവ കണ്ടെത്തുകയും ചെയ്തു. ഇവിടെ നിന്നും ചികിത്സ തേടി മറ്റ് അസ്വസ്ഥതകൾ ഉണ്ടായിട്ടുള്ളവർ ഏലപ്പറ സർക്കാർ ആശുപതിയിൽ ചികിത്സ തേടണമെന്ന് അധികൃതർ വ്യക്തമാക്കി.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം5 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം5 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം5 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം5 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം5 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം5 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം5 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം5 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം5 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം5 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version