Connect with us

കേരളം

കോഴിക്കോട് വീട്ടിൽ നിന്ന് അഞ്ചുപേരെ കാണാതായെന്ന പരാതിയുമായി ഗൃഹനാഥൻ, കർണാടകയിലേക്ക് തിരിച്ച് പൊലീസ്

Screenshot 2024 02 03 150649

ഭാര്യയും രണ്ട് മക്കളും ഉള്‍പ്പെടെ കുടുംബത്തിലെ അഞ്ച് പേരെ കാണാനില്ലെന്ന പരാതിയുമായി പൊലീസിനെ സമീപിച്ച് ഗൃഹനാഥന്‍. കോഴിക്കോട് കൂരാച്ചുണ്ട് എരപ്പാംതോട് താമസിക്കുന്ന മധുഷെട്ടിയാണ് പരാതിക്കാരന്‍.  ഇയാളുടെ ഭാര്യ സ്വപ്ന, മക്കളായ പൂജശ്രീ (13) കാവ്യശ്രീ (12) സ്വപ്നയുടെ സഹോദരിയുടെ മക്കളായ ഭാരതി (18) തേജ് (17) എന്നിവരെയാണ് കഴിഞ്ഞ മാസം 20 മുതല്‍ കാണാതായത്. തുടര്‍ന്ന് 24ന് മധു ഷെട്ടി പൊലീസില്‍ പരാതിനല്‍കുകയായിരുന്നു.

സര്‍ക്കസുകാരായ മധുഷെട്ടിയും കുടുബവും കഴിഞ്ഞ പത്ത് വര്‍ഷത്തിലധികമായി കൂരാച്ചുണ്ടിലാണ് താമസിക്കുന്നത്. നന്നായി മലയാളം സംസാരിക്കുന്ന ഇവര്‍ സമീപ വീട്ടുകാരുമായി നല്ല ബന്ധം പുലര്‍ത്തിയിരുന്നു. തെങ്ങുകയറ്റവും ലോട്ടറി വില്‍പനയും ഉള്‍പ്പെടെയുള്ള ജോലിയായിരുന്നു മധു ചെയ്തിരുന്നത്. സ്വപ്ന സമീപത്തെ വീടുകളില്‍ വീട്ടു ജോലിയും ചെയ്തിരുന്നു. മൂത്ത മകള്‍ പൂജ ശ്രീ ഭിന്നശേഷിക്കാരിയും കാവ്യശ്രീ  അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയുമാണ്. കാണാതായ ദിവസം അഞ്ച് പേരും നാട്ടില്‍ തന്നെയുള്ള ഒരു ഓട്ടോക്കാരനെ വിളിച്ച് കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനിലേക്ക് പോയിട്ടുണ്ട്.

സംസാരത്തില്‍ ഇവര്‍ ബാംഗ്ലൂരിലേക്ക് പോകാനുള്ള ശ്രമമായിരുന്നുവെന്ന് തോന്നിയതായി ഓട്ടോ ഡ്രൈവര്‍ പറയുന്നു. മധുഷെട്ടിയും സ്വപ്‌നയും തമ്മില്‍ വല്ലപ്പോഴും വഴക്കുണ്ടാവാറുണ്ടെന്നും എന്നാല്‍ ഇത്തരത്തില്‍ വീടു വിട്ടുപോകാന്‍ മാത്രമുള്ള പ്രശ്‌നങ്ങള്‍ ഉള്ളതായി അറിയില്ലെന്നുമാണ് സമീപ വീട്ടുകാര്‍ പറയുന്നത്. ശബരിമലയില്‍ ദര്‍ശനത്തിന് പോയി മടങ്ങിയെത്തിയ മധുഷെട്ടി ഇവരെ കാണാതാകുന്നതിന്റെ തലേ ദിവസം മദ്യപിച്ചെത്തിയതായും ഇതിന്റെ പേരില്‍ ചെറിയ വാക്കുതര്‍ക്കമുണ്ടായതായും സൂചനയുണ്ട്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം7 hours ago

സ്‌കൂളുകളുടെ പ്രവർത്തി ദിനം വർധിപ്പിച്ച നടപടി; ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കേരളം1 day ago

പ്രവാസി ലീഗൽ സെൽ വിവരാവകാശ പുരസ്കാരം ഡോ.എ എ ഹക്കിമിന്

കേരളം1 day ago

ലോറി വെട്ടിത്തിരിച്ചു; കാർ പാഞ്ഞു കയറി യുവാവിന് ദാരുണാന്ത്യം

കേരളം1 day ago

ഡ്രൈവിങ് ലൈസൻസ്: സംശയമുള്ളവരുടെ കാഴ്ച എം.വി.ഐ. പരിശോധിക്കും

കേരളം1 day ago

‘അമ്മ’യില്‍ പടയൊരുക്കം, അധ്യക്ഷനായി മോഹന്‍ലാല്‍; ഭാരവാഹി തിരഞ്ഞെടുപ്പ് ഇന്ന്

കേരളം1 day ago

അക്ഷയ, ഫ്രണ്ട്‌സ് വഴി ഇനി വൈദ്യുതി ബില്‍ അടക്കാനാവില്ല: KSEB

കേരളം2 days ago

ഇ-ബുൾജെറ്റ് വ്ലോഗർമാർ സഞ്ചരിച്ച വാഹനം കാറുമായി കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്

കേരളം2 days ago

എംഡിഎംഎ വിറ്റ കാശുകൊണ്ട് ഗോവ ടൂർ, 24കാരി അറസ്റ്റില്‍

കേരളം3 days ago

ഭൂമി തരംമാറ്റം ഇനി അതിവേഗം, 71 ഡെപ്യൂട്ടി കലക്ടര്‍മാര്‍ അപേക്ഷകള്‍ തീര്‍പ്പാക്കാന്‍

കേരളം3 days ago

കേരള-ലക്ഷദ്വീപ്-കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് നിർദേശം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version