കേരളം
ഗവർണറെ പൂർണമായി അവഗണിച്ച് സർക്കാർ നീക്കം; സാങ്കേതിക സർവകലാശാല വിസി സേർച്ച് കമ്മിറ്റി രൂപീകരിക്കും
ഡോ എപിജെ അബ്ദുകൾ കലാം സാങ്കേതിക സർവകലാശാല വിസി നിയമനത്തിന് സേർച്ച് കമ്മിറ്റി രൂപീകരിക്കാൻ സർക്കാർ തീരുമാനം. സർവകലാശാല ചാൻസലറായ ഗവർണറെ പൂർണമായും അവഗണിച്ചു കൊണ്ടാണ് സംസ്ഥാന സർക്കാർ ഉത്തരവിട്ടത്.
രാഷ്ട്രപതി അനുവാദം നൽകാത്ത ബില്ലിലെ വ്യവസ്ഥകൾ അനുസരിച്ചാണ് ഉത്തരവ്. വൈസ് ചാൻസിലറെ നിയമിക്കാൻ സർക്കാരിന് അവകാശം നൽകുന്നതായിരുന്നു നിയമ ഭേദഗതി. സേർച്ച് കമ്മിറ്റിയിൽ യൂണിവേഴ്സിറ്റി, യുജിസി, ഉന്നത വിദ്യാഭ്യാസ കൗൺസിൽ പ്രതിനിധികളെ ഉൾപെടുത്താനാണ് തീരുമാനം. ഡിജിറ്റൽ യൂണിവേഴ്സിറ്റി വൈസ് ചാൻസലർക്കാണ് നിലവിൽ സാങ്കേതിക സർവകലാശാലയുടെ അധിക ചുമതല നൽകിയിരിക്കുന്നത്.