ദേശീയം
ഓണ്‍ലൈന്‍ ചൂതാട്ടം നിരോധിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവിറങ്ങി
തമിഴ്നാട്ടില്‍ റമ്മി ഉള്‍പ്പടെയുള്ള ഓണ്‍ലൈന്‍ ചൂതാട്ടത്തിന് നിരോധനം.
ഇനി ഓണ്‍ലൈന്‍ ചൂതാട്ടം നടത്തുന്നവര്‍ക്ക് 5000 രൂപ പിഴയും ആറു മാസം മുതല്‍ രണ്ടു വര്‍ഷം വരെ തടവ് ശിക്ഷയും ലഭിക്കും.
ഓണ്‍ലൈന്‍ ചൂതാട്ട കേന്ദ്രങ്ങള്‍ നടത്തുന്നവര്‍ക്ക് 10,000 രൂപയായിരിക്കും പിഴ. കുറ്റക്കാര്‍ക്ക് രണ്ടു വര്‍ഷം തടവ് ശിക്ഷയും ലഭിക്കും.
ഓണ്‍ലൈന്‍ ചൂതാട്ടങ്ങളില്‍ പങ്കെടുത്ത് ലക്ഷങ്ങള്‍ നഷ്ടപ്പെട്ട് ആളുകള്‍ ജീവനൊടുക്കുന്ന പ്രവണത സംസ്ഥാനത്ത് വ്യാപകമായിരുന്നു.
തുടര്‍ന്ന് ഓണ്‍ലൈന്‍ ചൂതാട്ടം നിരോധിക്കണമെന്ന ആവശ്യവും ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ തീരുമാനം.