Connect with us

കേരളം

പ്രണയത്തിൽ പൊലിഞ്ഞ പ്രതിഭ! ആത്മഹത്യ ചെയ്ത യുവാവിനായി സുഹൃത്തുക്കളുടെ പോരാട്ടം

b7ecc061 2e63 4c65 b9f4 86dd86ae8a6c

തിരുവനന്തപുരം ധനുവച്ചപുരം വിടിഎം കോളേജ് വിദ്യാർത്ഥി മിഥു മോഹന്റെ മരണത്തിൽ യുവതിക്കെതിരെ പരാതിയുമായി സുഹൃത്തുക്കളും വീട്ടുകാരും. 23 കാരനായ മിഥു കഴിഞ്ഞ വ്യാഴാഴ്ചയാണ് മരിച്ചത്. ബാഡ്മിന്റണിലും ആർച്ചറിയും ​ദേശീയ തലത്തിൽ കഴിവ് തെളിയിച്ച യുവാവിനെ വിവാഹ വാ​ഗ്ദാനം നൽകി യുവതി പറ്റിച്ചെന്നും മൂന്ന് ലക്ഷം രൂപ കൈക്കലാക്കിയെന്നും അവർ ആരോപിക്കുന്നു.

യുവാവിന്റെ ആത്മഹത്യ കുറിപ്പും മറ്റു തെളിവുകളും ചേർത്ത് ബന്ധുക്കൾ നെയ്യാറ്റിൻകര പോലീസ് സ്റ്റേഷനിൽ പരാതി നൽകി. പണത്തിന് പുറമെ മാല, ലാപ്ടോപ്പ്, ഐ ഫോൺ എന്നിവയും വാങ്ങി നൽകിയിരുന്നതായി ഇവർ നൽകിയ പരാതിയിൽ പറയുന്നു.

പിജി വിദ്യാർത്ഥിയായിരുന്ന മിഥുവും പെൺകുട്ടിയും ഒരേ കോളേജിലായിരുന്നു പഠിച്ചത്. യുവാവുമായി അഞ്ചുവർഷം പ്രണയത്തിലായിരുന്ന യുവതിക്കെതിരെയാണ് വീട്ടുകാർ പരാതി നൽകിയത്. യുവാവിന്റെ ആത്മഹത്യ കുറിപ്പിലും യുവതിക്കെതിരെ പരാമർശമുണ്ട്. വഴുതൂർ സ്വദേശിയാണ് മിഥു മോഹൻ. യുവതിക്കും കുടുംബത്തിനുമെതിരേ ആത്മഹത്യ പ്രേരണ അടക്കമുള്ള കുറ്റങ്ങളാണ് യുവാവിന്റെ ബന്ധുക്കളും സുഹൃത്തുക്കളും ആരോപിക്കുന്നത്.

നീതി ആവശ്യപ്പെട്ട് സുഹൃത്തുക്കൾ സോഷ്യൽ മീഡിയയിൽ പോസ്റ്റുകളും പങ്കുവച്ചിട്ടുണ്ട്. യുവാവിനേ ആത്മ​ഹത്യക്ക് തള്ളിവിട്ടതിൽ യുവതിക്കും അമ്മയ്‌ക്കും പങ്കുണ്ടെന്നാണ് ഇവരുടെ പരാതിയിൽ പറയുന്നത്. രണ്ടാം തീയതി ആത്മഹത്യ ചെയ്യുന്നതിന് മുൻപും മിഥും യുവതിയുമായി സംസാരിച്ചിരുന്നു. ഇതിന്റെ ഡിജിറ്റൽ തെളിവുകളും കുറിപ്പുകളും വീട്ടുകാർ പോലീസിന് നൽകിയിരുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം5 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം5 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം5 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം5 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം5 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം5 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം5 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം5 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം5 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം5 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version