Connect with us

കേരളം

ചെയ്തത് ശരിയെന്ന് തോന്നുന്നോയെന്ന് കോടതി, എസ് ഐയെ സ്ഥലംമാറ്റിയെന്ന് ഡിജിപി

Published

on

Screenshot 2024 01 18 151044

പൊതുജനങ്ങളോട് എങ്ങനെ പെരുമാറണമെന്നത് സംബന്ധിച്ച് പൊലീസിന് കർശന പരിശീലനം നൽകണമെന്ന് ഹൈക്കോടതി. ആലത്തൂരിലെ അഭിഭാഷകനും പൊലീസും തമ്മിൽ സ്റ്റേഷനുളളിൽ വെച്ച് നടന്ന തർക്കവുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ കേസ് പരിഗണിക്കവേയാണ് ഹൈക്കോടതി പൊലീസിനെതിരെ വടിയെടുത്തത്.

കോടതിയുടെ നിർദ്ദേശപ്രകാരം കേസിൽ പൊലീസ് മേധാവി ഓൺലൈനായി ഹാജരായി. പൊലീസ് ഓഫീസറുടെ നടപടി ശരിയെന്ന് തോന്നുന്നുണ്ടോയെന്ന് ഡിജിപിയോട് കോടതി ചോദിച്ചു. സംഭവിക്കാൻ പാടില്ലാത്തതായിരുന്നുവെന്ന് ഡി.ജി.പി മറുപടി നൽകി. ആരോപണവിധേയനായ എസ്.ഐയെ സ്ഥലം മാറ്റിയെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്ന് ഉദ്യോഗസ്ഥന് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും പൊലീസ് മേധാവി കോടതിയെ അറിയിച്ചു.

വകുപ്പ്തല അന്വേഷണം ആരംഭിച്ചു. കുറ്റക്കാരൻ എങ്കിൽ നടപടി ഉണ്ടാകുമെന്നും പൊലീസ് മേധാവി കോടതിയിൽ ഉറപ്പു നൽകി. ഇതോടെ എസ് ഐ റിനീഷിനെതിരെ സ്വീകരിച്ച നടപടി റിപ്പോർട്ട് സമർപ്പിക്കാൻ ഡി.ജി.പിക്ക് കോടതി നിർദേശം നൽകി. എസ്.ഐ റിനീഷിനെതിരെ സമാനമായ പരാതികൾ ഉണ്ടെന്നും റിനീഷിനെതിരെ സ്ഥലം മാറ്റ നടപടി നേരെത്തെയും ഉണ്ടായിട്ടുണ്ടെന്നും അഭിഭാഷകനും കോടതിയെ അറിയിച്ചു.

പൊലീസിന് വിമർശിച്ച കോടതി, ആരെയും ചെറുതായി കാണരുതെന്നും പെരുമാറ്റത്തിൽ പൊലീസിന് കർശന പരിശീലനം നൽകണമെന്നും നിർദ്ദേശിച്ചു. മോശം പെരുമാറ്റം നേരിട്ടത് ഒരു അഭിഭാഷകനായത് കൊണ്ട് നടപടി സ്വീകരിക്കാൻ കഴിഞ്ഞു.സാധാരണക്കാർ ആണെങ്കിൽ എങ്ങനെയായി രിക്കും പെരുമാറ്റം. ഇത്തരം പെരുമാറ്റം യാതൊരു തരത്തിലും അനുവദിക്കില്ല. പെരുമാറ്റം സംബന്ധിച്ച് കർശന പരിശീലനം പൊലീസിന് നൽകണമെന്നും കോടതി നിർദ്ദേശിച്ചു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം5 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം5 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം5 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം5 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം5 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം5 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം5 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം5 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം5 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം5 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version