Connect with us

കേരളം

കെട്ടിടനികുതി പിഴ കൂടാതെ അടയ്ക്കാനുള്ള സമയപരിധി നീട്ടി

Published

on

tax

കെട്ടിടനികുതി പിഴ കൂടാതെ അടയ്ക്കാനുള്ള സമയപരിധി നീട്ടി. തദ്ദേശ സ്ഥാപനങ്ങളില്‍ കെട്ടിടനികുതി പിഴ കൂടാതെ അടയക്കാനുള്ള സമയപരിധി മാര്‍ച്ച് 30 വരെയാണ് നീ്ട്ടിയത്.

സംസ്ഥാനത്ത് ഭൂമി, കെട്ടിട രജിസ്ട്രേഷന് അധിക നികുതി ചുമത്താനുള്ള ധനകാര്യ കമ്മിഷന്റെ ശുപാര്‍ശ നടപ്പാക്കില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ലക്ഷം രൂപയിലേറെ വിലയുള്ള ഭൂമി, കെട്ടിട രജിസ്ട്രേഷന്‍ ഇടപാടുകള്‍ക്ക് രണ്ടു ശതമാനം അധിക നികുതി ഏര്‍പ്പെടുത്താനാണ് സംസ്ഥാന ധനകാര്യ കമ്മീഷന്‍ ശുപാര്‍ശ ചെയ്തത്.

മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു സ്റ്റാംപ് ഡ്യൂട്ടിയും രജിസ്ട്രേഷന്‍ ഫീസും ഇപ്പോള്‍ത്തന്നെ കൂടുതലായതിനാലാണ് വര്‍ധന വരുത്താനുള്ള ശുപാര്‍ശ അംഗീകരിക്കേണ്ടെന്ന് ധനവകുപ്പ് തീരുമാനിച്ചത്. നിലവില്‍ 8% സ്റ്റാംപ് ഡ്യൂട്ടിയും 2% റജിസ്ട്രേഷന്‍ ഫീസുമാണു സര്‍ക്കാര്‍ ഈടാക്കുന്നത്. ഈ നിരക്കു തന്നെ തുടരാനാണു തീരുമാനം.

25,000 രൂപയോ അതില്‍ കൂടുതലോ വിലയുള്ള ഭൂമിയുടെയോ കെട്ടിടങ്ങളുടെയോ രജിസ്‌ട്രേഷനു വിലയുടെ ഒരു ശതമാനം നികുതിയായി ശേഖരിച്ചു ജില്ലാ പഞ്ചായത്തുകള്‍ക്കു കൈമാറാമെന്നായിരുന്നു എസ്എം വിജയാനന്ദ് അധ്യക്ഷനായ കമ്മിഷന്റെ ശുപാര്‍ശ. എന്നാല്‍, ഇത് ഒരു ലക്ഷം രൂപയിലേറെയുള്ള ഇടപാടുകള്‍ക്ക് 2% എന്ന തരത്തില്‍ മാറ്റം വരുത്തുന്നുവെന്നാണ് ധനമന്ത്രി തോമസ് ഐസക്ക് നിയമസഭയില്‍ അറിയിച്ചത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version