Connect with us

ദേശീയം

വരുമാനത്തേക്കാള്‍ വലുതാണ് വീട്ടമ്മയുടെ സേവനത്തിന്റെ വില; വാഹനാപകട നഷ്ടപരിഹാര കേസില്‍ സുപ്രിംകോടതി

Published

on

sc 1

കുടുംബത്തിലും സമൂഹത്തിലും വീട്ടമ്മമാരുടെ പ്രാധാന്യം സംബന്ധിച്ച വിചാരണ കോടതിയുടെ അനുമാനം തിരുത്തി സുപ്രിംകോടതി. വരുമാനത്തേക്കാള്‍ വലുതാണ് വീട്ടമ്മയുടെ സേവനത്തിന്റെ വിലയെന്ന് സുപ്രിംകോടതി പറഞ്ഞു. വീട്ടമ്മമാരുടെ പ്രാധാന്യം സംബന്ധിച്ച വിചാരണ കോടതികളുടെ കാഴ്ചപ്പാട് അനുചിതമാണെന്ന് നിരീക്ഷിച്ച സുപ്രിംകോടതി വരുമാനം ഉണ്ടാക്കുന്ന പങ്കാളിയുടേതിനോളം പ്രധാനപ്പെട്ടതാണ് വീട്ടമ്മയുടെ ജോലിയെന്നും പറഞ്ഞു.

വീട്ടമ്മയുടെ അസാന്നിധ്യം കുടുംബങ്ങള്‍ക്ക് ഉണ്ടാക്കുന്ന ബുദ്ധിമുട്ട് നികത്താനാകാത്തതാണെന്ന് സുപ്രിംകോടതി കൂട്ടിച്ചേര്‍ത്തു. ഉത്തരാഖണ്ഡ് വിചാരണ കോടതിയുടെ വിധിയ്‌ക്കെതിരായാണ് സുപ്രിംകോടതിയുടെ വിമര്‍ശനം. 2006ല്‍ ഉത്തരാഖണ്ഡില്‍ വാഹനാപകടത്തില്‍ ഒരു വീട്ടമ്മ മരിച്ചതുമായി ബന്ധപ്പെട്ട കേസിലെ വിചാരണ കോടതിയെയാണ് കഴിഞ്ഞ ദിവസം സുപ്രിംകോടതി വിമര്‍ശിച്ചത്.

മോട്ടോര്‍ വാഹന അപകടത്തിന്റെ ക്ലെയിമുകള്‍ പരിഗണിക്കുമ്പോള്‍ വീട്ടമ്മയുടെ ജോലിയും സേവനവും പരിഗണിക്കണമെന്ന് സുപ്രിംകോടതി നിരീക്ഷിച്ചു. വീട്ടമ്മയുടെ വരുമാനം കൃത്യമായി സംഖ്യയില്‍ കണക്കാക്കാനാകില്ലെന്ന പേരില്‍ അവര്‍ക്കുള്ള അപകട നഷ്ടപരിഹാരതുക കുറയാന്‍ പാടില്ലെന്നും സുപ്രിംകോടതി നിരീക്ഷിച്ചു.

ജസ്റ്റിസുമാരായ സൂര്യന്‍ കാന്ത്, കെ വി വിശ്വനാഥന്‍ എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. വാഹനാപകട കേസുകളില്‍ ട്രൈബ്യൂണലുകളും കോടതികളും വീട്ടമ്മമാരുടെ വരുമാനം അവരുടെ ജോലിയും ത്യാഗവും അധ്വാനവും പരിഗണിച്ച് വേണം നിശ്ചയിക്കാനെന്നും സുപ്രിംകോടതി കൂട്ടിച്ചേര്‍ത്തു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക!

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version