Connect with us

കേരളം

മന്ത്രി ഉദ്ഘാടനം ചെയ്ത പാലം അപ്രോച്ച് റോഡ്, ഒരു മാസത്തിൽ തകർന്നു! അശാസ്ത്രീയമായ നിർമ്മാണമെന്ന് വ്യാപക പരാതി

Screenshot 2023 07 13 172402

മാറനല്ലൂരിൽ ഒരു മാസം മുമ്പ് ഉദ്ഘാടനം ചെയ്ത പാലത്തിലേക്കുള്ള അപ്രോച്ച് റോഡ് തകർന്നു. അശാസ്ത്രീയമായ നിർമ്മാണമാണ് റോഡ് തകരാൻ കാരണമെന്നാരോപിച്ച് കോണ്‍ഗ്രസ്-ബിജെപി പ്രവർത്തകർ റോഡ് ഉപരോധിച്ചു. അപകടകരമായ റോഡിലൂടെയുള്ള ഗതാഗതം നിർത്തിവച്ചു. ഇന്ന് പുലർച്ചെയാണ് പുന്നാവൂർ പാലത്തേക്കുള്ള അപ്രോച്ച് റോഡ് തകർന്നത്. ഏഴു കോടി ചെലവാക്കിയുള്ള പാലവും അപ്രോച്ച് റോഡും കഴിഞ്ഞ മാസം ആറിനാണ് പൊതുമരാമത്ത് മന്ത്രി ഉദ്ഘടനം ചെയ്തത്.

നെയ്യാറിൽ നിന്നും കൃഷിയാവശ്യത്തിന് വെള്ളമെത്തിക്കുന്ന കനാലിന് കുറുകേയാണ് പാലം പണിതത്. ഇതിലേക്കുള്ള അപ്രോച്ച് റോഡ് നിർമ്മാണത്തിൽ അപകാതയുണ്ടെന്ന് നിർമ്മാണ സമയത്തുതന്നെ ചൂണ്ടികാണിച്ചതാണെന്ന് നാട്ടുകാർ പറയുന്നു. വാട്ടർ അതോററ്റിയുടെ പൈപ്പ് ലൈനുകള്‍ മാറ്റി സ്ഥാപിക്കാത്തതും, ഓട നിർമ്മിക്കാത്തും, പില്ലർ വാർത്ത് നിർമ്മാണം നടത്താത്തതുമാണ് റോഡിന് താഴെയുള്ള മണ്ണ് ഒലിച്ചുപോകാനിടിയായത്. ദിവസങ്ങള്‍ക്ക് മുമ്പ് വാ‍ട്ടർ അതോററ്റി പൈപ്പ് പൊട്ടി വെള്ളി ചോർന്നൊലിഞ്ഞിട്ടും ആരും തിരിഞ്ഞുനോക്കിയില്ലെന്നും പരാതിയുണ്ട്.

സ്കൂൾ കുട്ടികളും നാട്ടുകാരുമുള്‍പ്പെടെ നിരവധികുടുബംങ്ങള്‍ ഉപയോഗിക്കുന്ന റോഡാണ് തർന്നത്. റോഡ് നടന്നതോടെ വൈദ്യുതി പോസ്റ്റുകളും അപകട അവസ്ഥയിലാണ്. പുലർച്ചെ വലിയ ശബ്ദത്തോടെയാണ് റോഡിന്റെ ഒരു ഭാഗം തകർന്നുവീണത്. റോഡ് നിർമ്മാണത്തിൽ അഴിമതി ആരോപിച്ച് ഉപരോധ സമരം നടത്തിയ ബിജെപി കോണ്‍ഗ്രസ് പ്രവർ‍ത്തകരെ പൊലീസ് അറസ്ററ് ചെയ്തു നീക്കി.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version