Connect with us

ദേശീയം

കാമുകിയുടെ വീട്ടിൽ നിന്ന് പത്തൊമ്പതുകാരനെ കയ്യോടെ പൊക്കി; നാണക്കേട് ഭയന്ന് യുവാവ് പാകിസ്ഥാനിലേക്ക് ഒളിച്ചോടി

Published

on

gthh

കാമുകിയുടെ വീട്ടിൽ നിന്ന് പിടികൂടിയ പത്തൊമ്പതുകാരൻ നാണക്കേട് മൂലം പാകിസ്ഥാനിലേക്ക് ഒളിച്ചോടി. രാജസ്ഥാനിലെ ബർമറിൽ നിന്ന് കാണാതായ യുവാവ് ഇപ്പോൾ പാക് പൊലീസിന്റെ കസ്റ്റഡിയിലാണെന്ന് ബോർഡർ സെക്യൂരിറ്റി ഫോഴ്‌സ് ഉദ്യോഗസ്ഥർ അറിയിച്ചു. നവംബർ 16നാണ് യുവാവിനെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയത്.

പത്തൊമ്പതുകാരൻ ജോധ്പൂരിലാണ് ജോലി ചെയ്യുന്നത്. നാട്ടിലുള്ള കാമുകിയെ കാണാൻ ഇയാൾ ഇടയ്ക്കിടെ പോകാറുണ്ടായിരുന്നു. ഇത്തരത്തിൽ രഹസ്യസമാഗമത്തിനെത്തിയപ്പോൾ കാമുകിയുടെ മാതാപിതാക്കൾ കയ്യോടെ പിടികൂടുകയായിരുന്നു. ഇതോടെ നാണക്കേട് ഭയന്ന് പാകിസ്ഥാനിലേക്ക് പോകുകയായിരുന്നു. പാകിസ്ഥാൻ അതിർത്തി കടന്ന ഇയാളെ പാക് റേഞ്ചേർസ് അറസ്റ്റ് ചെയ്ത് ജയിലിലാക്കുകയായിരുന്നു.

ഇയാളെ കാണാതായതോടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. അന്വേഷണത്തിൽ നവംബർ അഞ്ചിന് ഇയാൾ നാട്ടിലെത്തിയതായും, വീട്ടിൽ വരാതെ കാമുകിയുടെ വീട്ടിലേക്കാണ് പോയതെന്നും അന്വേഷണ ഉദ്യോഗസ്ഥ‌ർ കണ്ടെത്തി. പെൺകുട്ടിയുടെ വീട്ടുകാർ കണ്ടതോടെ പരിഭ്രാന്തനായ യുവാവ് അതിർത്തി കടക്കുകയായിരുന്നു എന്നാണ് പൊലീസിന്റെ നിഗമനം.യുവാവ് പാകിസ്ഥാനിലേക്ക് പോയിരിക്കാമെന്ന സംശയത്തിൽ പാകിസ്ഥാൻ റേഞ്ചേഴ്‌സുമായി പല തവണ ഫ്‌ളാഗ് മീറ്റിംഗ് നടത്തിയിരുന്നുവെന്ന് ബിഎസ്എഫ് ഡിഐജി എംഎൽ ഗാർഗ് അറിയിച്ചു. ചർച്ചകൾക്കൊടുവിൽ സിന്ദ് പൊലീസിന്റെ കസ്റ്റഡിയിൽ ഇയാളുണ്ടെന്ന വിവരം പാക് അധികൃതർ സ്ഥിരീകരിക്കുകയായിരുന്നു. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം യുവാവിനെ വിട്ടു നൽകുമെന്ന് അധികൃതർ ഉറപ്പു നൽകിയതായി ബിഎസ്എഫ് അറിയിച്ചു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം5 days ago

സ്‌കൂളുകളുടെ പ്രവർത്തി ദിനം വർധിപ്പിച്ച നടപടി; ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കേരളം5 days ago

പ്രവാസി ലീഗൽ സെൽ വിവരാവകാശ പുരസ്കാരം ഡോ.എ എ ഹക്കിമിന്

കേരളം6 days ago

ലോറി വെട്ടിത്തിരിച്ചു; കാർ പാഞ്ഞു കയറി യുവാവിന് ദാരുണാന്ത്യം

കേരളം6 days ago

ഡ്രൈവിങ് ലൈസൻസ്: സംശയമുള്ളവരുടെ കാഴ്ച എം.വി.ഐ. പരിശോധിക്കും

കേരളം6 days ago

‘അമ്മ’യില്‍ പടയൊരുക്കം, അധ്യക്ഷനായി മോഹന്‍ലാല്‍; ഭാരവാഹി തിരഞ്ഞെടുപ്പ് ഇന്ന്

കേരളം6 days ago

അക്ഷയ, ഫ്രണ്ട്‌സ് വഴി ഇനി വൈദ്യുതി ബില്‍ അടക്കാനാവില്ല: KSEB

കേരളം7 days ago

ഇ-ബുൾജെറ്റ് വ്ലോഗർമാർ സഞ്ചരിച്ച വാഹനം കാറുമായി കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്

കേരളം7 days ago

എംഡിഎംഎ വിറ്റ കാശുകൊണ്ട് ഗോവ ടൂർ, 24കാരി അറസ്റ്റില്‍

കേരളം1 week ago

ഭൂമി തരംമാറ്റം ഇനി അതിവേഗം, 71 ഡെപ്യൂട്ടി കലക്ടര്‍മാര്‍ അപേക്ഷകള്‍ തീര്‍പ്പാക്കാന്‍

കേരളം1 week ago

കേരള-ലക്ഷദ്വീപ്-കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് നിർദേശം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version