Connect with us

കേരളം

പ്രധാനമന്ത്രിയുടെ സന്ദർശനം; തമ്പാനൂർ ഡിപ്പോ അടച്ചിടും; എറണാകുളത്തും നിയന്ത്രണങ്ങള്‍

modi vande bharath

പ്രധാനമന്ത്രിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് തമ്പാനൂർ ഡിപ്പോ അടച്ചിടാൻ തീരുമാനം.ഏപ്രിൽ 25 ന് രാവിലെ 8 മുതൽ രാത്രി 11 വരെ ഡിപ്പോ പ്രവർത്തനം ഉണ്ടാകില്ല. ഡിപ്പോയിൽ നിന്നു സർവീസും ഉണ്ടാകില്ല. ഡിപ്പോ കോംപ്ലക്‌സിലെ കടകൾക്കും പ്രവർത്തനാനുമതി ഇല്ല. പാർക്കിങിനും അനുമതിയുണ്ടാകില്ല.24 ന് വൈകീട്ട് 4:30 മുതൽ ദേശീയ പാതയിൽ കറുകുറ്റി മുതൽ മുട്ടം വരെ വലിയ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. 25 ന് രാവിലെ 9 മുതൽ പകൽ 11 വരെയും ഈ മേഖലയിൽ വലിയ വാഹനങ്ങൾക്ക് നിയന്ത്രണമുണ്ടാകും. വഴിയരികിൽ വാഹനങ്ങളുടെ പാർക്കിങ്ങും അനുവദിക്കില്ലെന്ന് പൊലീസ് അറിയിച്ചു. 

ബസ് സ്റ്റാൻഡിലെ പാർക്കിംഗ് എല്ലാം തലേ ദിവസം ഒഴിപ്പിക്കും. തമ്പാനൂരിൽനിന്നുള്ള ബസ് സർവീസുകളെല്ലാം വികാസ് ഭവനിൽനിന്നായിരിക്കും ഓപ്പറേറ്റ് ചെയ്യുന്നത്. ഇന്ന് ചേർന്ന കെഎസ്ആർടിസി ഉന്നത ഉദ്യോഗസ്ഥരുടെയും തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറുടെയും യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്.ഇതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരള സന്ദർശനത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷ ക്രമീകരണങ്ങൾ വിലയിരുത്തുന്നതിന് ചേർത്ത് ചീഫ് സെക്രട്ടറി അവലോകന യോഗം വിളിച്ചു. പ്രോട്ടോകോൾ ബ്ലൂ ബുക്ക് പ്രകാരമുള്ള രണ്ടാമത്തെ യോഗമാണ് ചേർന്നത്. പോലീസ് പറയുന്നത്ര ആളുകൾ റോഡ് ഷോയിൽ ഉണ്ടാകില്ലെന്ന് ബിജെപി നേതൃത്വം അറിയിച്ചു. മറ്റന്നാളാണ് നരേന്ദ്ര മോദി കേരളത്തിൽ എത്തുന്നത്.

പ്രധാനമന്ത്രി കൊച്ചിയിലും തിരുവനന്തപുരത്തുമായി പങ്കെടുക്കുന്ന പരിപാടികളുടെ സുരക്ഷ ക്രമീകരണങ്ങൾ വിലയിരുത്തുന്നതിനാണ് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ അവലോകനയോഗം ചേർന്നത്. ഡി.ജി.പി, ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി, തിരുവനന്തപുരം – കൊച്ചി സിറ്റി പോലീസ് കമ്മീഷണർമാർ, ബിജെപി സംസ്ഥാന അധ്യക്ഷൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു. ഓൺലൈനായാണ് യോഗം ചേർന്നത്. റോഡ് ഷോയിൽ ആളുകളെ പങ്കെടുപ്പിക്കുന്നത് സംബന്ധിച്ച് യോഗത്തിൽ വ്യത്യസ്ത അഭിപ്രായം ഉയർന്നു. എന്നാൽ പോലീസ് പറയുന്നത്ര ആളുകൾ റോഡ് ഷോയിൽ ഉണ്ടാകില്ലെന്ന് ബിജെപി നേതൃത്വം അറിയിച്ചു. അതേസമയം നിലവിലെ സാഹചര്യത്തിൽ പഴുതടച്ച സുരക്ഷാ ക്രമീകരണങ്ങളാണ് പ്രധാന മന്ത്രിയുടെ പരിപാടികൾക്ക് ഒരുക്കിയിരിക്കുന്നതെന്ന് കൊച്ചി സിറ്റി പോലിസ് കമ്മീഷണർ കെ സേതുരാമൻ പറഞ്ഞു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version