Connect with us

കേരളം

സംസ്ഥാനത്ത് ചൂട് 40 ഡിഗ്രി വരെ ഉയരാന്‍ സാധ്യത; സൂര്യാതപ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

സൂര്യനില്‍ നിന്നുള്ള അള്‍ട്രാവയലറ്റ് കിരണങ്ങളുടെ തോത് വര്‍ധിച്ച സാഹചര്യത്തില്‍ സംസ്ഥാനത്ത് ചൂട് കൂടുമെന്ന് മുന്നറിയിപ്പ്. കേരളത്തില്‍ അള്‍ട്രാവയലറ്റ് ഇന്‍ഡെക്‌സ് 12 ആണ്. സൂര്യാതപമേല്‍ക്കാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.സൂര്യന്റെ ഉപരിതലത്തിൽ സ്ഫോടനം; ഭൗമ കാന്തിക കൊടുങ്കാറ്റ് നാളെ ഭുമിയിൽ പതിക്കും
സംസ്ഥാനത്ത് ചൂട് 40 ഡിഗ്രി വരെ ഉയരാന്‍ സാധ്യതയെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

കേരളത്തില്‍ പാലക്കാടാണ് ഏറ്റവുമധികം ചൂട് അനുഭവപ്പെടുന്നത്. കൂടുതല്‍ ചൂട് അനുഭവപ്പെടുന്ന മറ്റൊരു പ്രദേശം കൊല്ലം പുനലൂരാണ്.കടുത്ത ചൂട് അനുഭവപ്പെടുന്ന 12 മുതല്‍ രണ്ടുമണി വരെയുള്ള സമയത്ത് പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. ഈസമയത്ത് പുറത്തിറങ്ങുന്നത് സൂര്യാതപമേല്‍ക്കാന്‍ കാരണമാകും. നന്നായി വെള്ളം കുടിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

ഇന്ന് ഭൂമിയില്‍ ഭൗമ കാന്തിക കൊടുങ്കാറ്റ് അനുഭവപ്പെടുമെന്നാണ് ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. സൂര്യനില്‍ നിന്ന് പുറന്തള്ളപ്പെട്ട അത്യധികം ചൂടുള്ള കണങ്ങള്‍ നാളെ ഭൂമിയില്‍ പതിക്കുന്നതിനാലാണിത്.
സൂര്യന്റെ ഉപരിതലത്തില്‍ നിന്നുള്ള ഏറ്റവും വലിയ സ്‌ഫോടനങ്ങളിലൊന്നാണ് കൊറോണല്‍ മാസ് എജക്ഷന്‍. ഈ കണങ്ങള്‍ ഭൂമിയുടെ കാന്തികമണ്ഡലത്തില്‍ അസ്വസ്ഥതകള്‍ സൃഷ്ടിക്കുന്നതിനെയാണ് ഭൗമ കാന്തിക കൊടുങ്കാറ്റ് എന്ന് വിളിക്കുന്നത്.

ഇവ ഉയര്‍ന്ന വേഗതയില്‍ ഭൂമിയിലേക്ക് സഞ്ചരിക്കുകയാണെന്ന് കൊല്‍ക്കത്തയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചിലെ ശാസ്ത്രജ്ഞര്‍ കണക്കാക്കുന്നത്. ഇത് സഞ്ചാരപാതയിലെ ഉപഗ്രഹങ്ങളെയും, പവര്‍ ഗ്രിഡുകള്‍ തുടങ്ങിയ മനുഷ്യനിര്‍മ്മിത ഘടനകളെയും തകര്‍ക്കും. ഭൂമിയില്‍ പതിക്കുമ്പോള്‍ നമ്മുടെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ തടസ്സപ്പെടുത്തുക വരെ ചെയ്തേക്കും.

‘മാര്‍ച്ച് 28ന് സൂര്യന്റെ 12975, 12976 എന്നീ മേഖലകളില്‍ നിന്ന് സൗരജ്വാലകള്‍ പുറത്തുവന്നു. ഈ തീജ്വാലകള്‍ ഭൂമിയുടെ കാന്തിക മണ്ഡലത്തില്‍ പതിക്കുന്നതിനാല്‍ കൊറോണല്‍ മാസ് എജക്ഷന്‍ മുലമുണ്ടാകുന്ന നേരിയ ഭൂകാന്തിക കൊടുങ്കാറ്റുകള്‍ക്ക് സാധ്യതയുണ്ട്. മാര്‍ച്ച് 31ന് 496 മുതല്‍ 607 കിലോമീറ്റര്‍/സെക്കന്‍ഡ് വേഗതയില്‍ ഇത് ഭുമിയില്‍ പതിക്കുമെന്നാണ് കരുതുന്നത്’, ബഹരാകാശ ശാസ്ത്ര സെന്ററിലെ ഗവേഷകര്‍ ട്വിറ്ററിലൂടെ അറിയിച്ചു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version