Connect with us

കേരളം

കൃത്യമായി നികുതി അടച്ചു; പൃഥ്വിരാജിന്റെ നിർമാണ കമ്പനിക്ക് കേന്ദ്ര അം​ഗീകാരം

Untitled design (4)

കൃത്യമായി നികുതി അടച്ചതിന് നടൻ പൃഥ്വിരാജിന്റെ നിർമാണ കമ്പനിക്ക് കേന്ദ്ര ​ഗവൺമെന്റിന്റെ അം​ഗീകാരം. കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ കീഴിൽ വരുന്ന സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്‌സ് ആണ് പൃഥ്വിരാജ് പ്രൊഡക്ഷൻസിന് സർട്ടിഫിക്കറ്റ് നൽകിയത്. പൃഥ്വിരാജ് പ്രൊഡക്ഷന്റെ ഫെയ്സ്ബുക്ക് അക്കൗണ്ടിലൂടെ സർട്ടിഫിക്കറ്റ് പങ്കുവെക്കുകയും ചെയ്തു. കേന്ദ്ര ധനമന്ത്രാലയത്തിന് നന്ദി അറിയിക്കുകയും ചെയ്തു.

2022–23 സാമ്പത്തിക വർഷത്തിലെ നികുതി അടവുമായി ബന്ധപ്പെട്ടാണ് പൃഥ്വിരാജ് പ്രൊഡക്ഷൻസിന് കേന്ദ്ര അംഗീകാരം ലഭിച്ചത്. അടുത്തിടെ നികുതി അടക്കാത്തതിന് പൃഥ്വിരാജിന്റെ വീട്ടിലും ഓഫിസിലും ഇൻകം ടാക്സ് റെ‍യ്ഡ് നടന്നു എന്ന തരത്തിൽ വ്യാജ വാർത്തകൾ പ്രചരിപ്പിച്ചിരുന്നു. പിന്നാലെ അപകീർത്തികരമായ വാർത്ത കൊടുത്ത ഓൺലൈൻ മാധ്യമത്തിനെതിരെ നിയമനടപടി സ്വീകരിക്കുകയാണെന്ന് താരം അറിയിച്ചിരുന്നു.

ഇന്ന് മലയാളത്തിലെ ഏറ്റവും ശക്തമായ നിർമാണ കമ്പനിയാണ് പൃഥ്വിരാജ് പ്രൊഡക്ഷൻ. 2019-ൽ 9 എന്ന ചിത്രം നിർമിച്ചുകൊണ്ടാണ് പൃഥ്വിരാജ് പ്രൊഡക്ഷൻസ് ചലച്ചിത്ര നിർമാണ മേഖലയിലേക്ക് കാലെടുത്തുവച്ചത്. തുടർന്ന് കുരുതി, ജന​ഗണ മന, കുമാരി, ​ഗോൾഡ്, സെൽഫി തുടങ്ങിയ ചിത്രങ്ങൾ നിർമിച്ചു. അടുത്തിടെ ഹിന്ദിയിലേക്കും ചുവടുവച്ചിരുന്നു. ഡ്രൈവിങ് ലൈസൻസിന്റെ ഹിന്ദി പതിപ്പായ സെൽഫിയിൽ നിർമാണ പങ്കാളിയായിരുന്നു പൃഥ്വിരാജ്. കൂടാതെ വിതരണ രം​ഗത്തും ശക്തമായ സാന്നിധ്യമാണ്. പൃഥ്വിരാജും ബേസിൽ ജോസഫും പ്രധാന വേഷങ്ങളിലെത്തുന്ന വിപിൻദാസ് ചിത്രം ​ഗുരുവായൂരമ്പല നടയിൽ ആണ് പൃഥ്വിരാജ് പ്രൊഡക്ഷൻസ് നിർമിക്കുന്ന പുതിയ ചിത്രം.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version