സംസ്ഥാനത്ത് ക്ഷേമ പെന്ഷൻ വിതരണം ഇന്ന് ആരംഭിക്കും. ഒരു മാസത്തെ ക്ഷേമ പെന്ഷൻ വിതരണത്തിനുള്ള തുകയാണ് അനുവദിച്ചത്. 900 കോടിയാണ് ക്ഷേമ പെന്ഷൻ വിതരണത്തിനായി അനുവദിച്ചത്. ജൂണ്‍ മാസത്തെ പെന്‍ഷനാണ് നല്‍കുന്നത്. ബാങ്ക് അക്കൗണ്ട് നമ്പർ...
സംസ്ഥാനത്ത് സാമൂഹ്യസുരക്ഷാ, ക്ഷേമനിധി പെൻഷൻ രണ്ടു ഗഡു ഇന്നു മുതൽ വിതരണം ചെയ്യും. റംസാൻ-വിഷു ആഘോഷത്തിന് മുന്നോടിയായാണ് 3,200 രൂപ വീതം വിതരണം ചെയ്യുന്നത്. 2023 നവംബർ, ഡിസംബർ മാസങ്ങളിലെ കുടിശികയുള്ള തുകയാണ് വിതരണം ചെയ്യുന്നത്....
സംസ്ഥാനത്ത് ക്ഷേമ പെൻഷൻ വിതരണം നാളെ മുതൽ. രണ്ട് ഗഡുക്കളായി വിതരണം ചെയ്യും. റമദാൻ വിഷു ആഘോഷത്തിന് മുന്നോടിയായാണ് പെൻഷൻ വിതരണം. 3200 രൂപ വീതമാണ് ലഭിക്കുന്നത്. റമദാൻ-വിഷു ആഘോഷങ്ങള്‍ക്ക് മുൻപായി ആളുകളുടെ കൈയില്‍...
ക്ഷേമപെൻഷൻ വൈകുന്നതിൽ ഇടതുമുന്നണിയിൽ പ്രതിഷേധമറിയിച്ച് സിപിഐ. എത്രയും വേഗം നൽകുമെന്ന് മുഖ്യമന്ത്രി മറുപടി നൽകി. ധനമന്ത്രി അതിനുള്ള നീക്കങ്ങൾ നടത്തുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വന്യ ജീവി ആക്രമണ വിഷയത്തിൽ കേന്ദ്ര നിയമത്തിൽ മാറ്റം വേണമെന്ന് മുഖ്യമന്ത്രി...
കേന്ദ്രത്തിൽ നിന്ന് 4000 കോടി, കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് താൽക്കാലിക ആശ്വാസം. സർക്കാർ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും വൈകില്ല. കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതോടെ സംസ്ഥാനം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് താൽക്കാലിക ആശ്വാസം. കേന്ദ്രത്തിൽ നിന്ന്...
ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് സംസ്ഥാനത്ത് രണ്ടുമാസത്തെ ക്ഷേമ പെന്ഷന് കുടിശിക നല്കാന് സിപിഎം സംസ്ഥാന സമിതിയുടെ തീരുമാനം. സെപ്റ്റംബര്‍ മുതല്‍ ഫെബ്രുവരി വരെ ആറുമാസത്തെ സാമൂഹിക ക്ഷേമ പെന്ഷന് ഇപ്പോള്‍ കുടിശികയാണ്. ഇതില്‍ രണ്ടുമാസത്തേത് കൊടുക്കാനാണ്...
ഇടുക്കി വണ്ടിപ്പെരിയാര്‍ കറുപ്പ് പാലത്ത് അഞ്ചുമാസമായി പെന്ഷന് കിട്ടാത്തതില്‍ 90 വയസുകാരിയുടെ വേറിട്ട പ്രതിഷേധം. വണ്ടിപ്പെരിയാര്‍ സ്വദേശിനി പൊന്നമ്മയാണ് വണ്ടിപ്പെരിയാര്‍ – വള്ളക്കടവ് റോഡില്‍ ഇന്നലെ കസേരയിട്ട് ഒന്നര മണിക്കൂറോളം പ്രതിഷേധിച്ചത്. കുഞ്ഞമ്മ റോഡിലിരുന്നതിനെ തുടര്‍ന്ന്...
സംസ്ഥാന കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡിലും കടുത്ത സാമ്രത്തിക പ്രതിസന്ധി. ഒരു വര്‍ഷമായി അംഗങ്ങൾക്ക് പെൻഷൻ നൽകിയില്ല. ഈ ഇനത്തിൽ മാത്രം 720 കോടി രൂപ ബോര്‍ഡ് നൽകാനുണ്ട്. 361100 തൊഴിലാളികളാണ് ക്ഷേമനിധി ബോര്‍ഡിൽ...
പെന്ഷന് കിട്ടാത്തതിനെതിരെ അടിമാലി സ്വദേശിനി മറിയക്കുട്ടി നല്കിയ ഹര്‍ജി ഹൈക്കോടതി ഇന്നു പരിഗണിക്കും. ജസ്റ്റിസ് എന്‍ നഗരേഷിന്റെ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. ക്ഷേമപെന്ഷന് കിട്ടാന്‍ വൈകുന്നതിനെതിരെയാണ് മറിയക്കുട്ടി ഹൈക്കോടതിയെ സമീപിച്ചത്. കേന്ദ്ര സർക്കാരിന്റെ വിഹിതം കിട്ടാത്തതിനാലാണ്...
പെന്ഷന് മുടങ്ങിയത് ചോദ്യം ചെയ്ത് അടിമാലി സ്വദേശിനി മറിയക്കുട്ടി നല്കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. എന്തുകൊണ്ട് പെന്ഷന് നല്‍കിയില്ലെന്ന് മറുപടി നല്കാന് സംസ്ഥാന സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര വിഹിതം ലഭിച്ചില്ലെന്ന് സംസ്ഥാന...
വിധവാ പെൻഷൻ മുടങ്ങിയതിനെതിരായ മറിയക്കുട്ടിയുടെ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. വിഷയത്തിൽ ഹൈക്കോടതി കഴിഞ്ഞ ദിവസം സർക്കാരിനെ വിമർശിച്ചിരുന്നു. ജൂലൈ മുതലുള്ള 5 മാസത്തെ പെൻഷനാണ് മറിയക്കുട്ടിയ്ക്ക് സർക്കാരിൽ നിന്നും ലഭിക്കാനുള്ളത്. ഈ കുടിശ്ശിക...
അഞ്ചുമാസമായി പെന്ഷന് ലഭിക്കുന്നില്ലെന്ന് കാണിച്ച് സര്‍ക്കാരിനെതിരെ അടിമാലി സ്വദേശിനി മറിയക്കുട്ടി ഹൈക്കോടതിയെ സമീപിച്ചു. വിധവ പെന്ഷന് മുടങ്ങിയത് ചോദ്യം ചെയ്താണ് ഹര്‍ജി നല്‍കിയത്. അഞ്ചുമാസമായി പെൻഷൻ ലഭിക്കുന്നില്ലെന്നും പുതുവത്സരത്തിന് മുൻപ് പെൻഷൻ കുടിശ്ശിക ലഭിക്കാൻ കോടതിയുടെ...
അഞ്ച് മാസത്തെ ക്ഷേമപെൻഷൻ കുടിശ്ശികയിൽ ഒരുമാസത്തെ കുടിശ്ശിക നൽകാൻ ധനവകുപ്പ് തീരുമാനം. 2000 കോടിയുടെ വായ്പയെടുത്ത് ക്രിസ്മസിന് മുൻപ് തുക ലഭ്യമാക്കാനാണ് നടപടി. ഡിസംബര്‍ കൂടി ചേര്‍ത്താൽ അഞ്ച് മാസത്തെ കുടിശികയാണ് ക്ഷേമ പെൻഷൻ വിതരണത്തിൽ...
ഗുരുതര ധനപ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സംസ്ഥാനത്തിന് ആശ്വാസമായി കേന്ദ്രസര്‍ക്കാര്‍ നടപടി. കിഫ്ബിയും പെന്ഷന് കമ്പനിയും എടുത്ത വായ്പകളുടെ പേരില്‍ സംസ്ഥാന സര്‍ക്കാരിന്റെ കടമെടുപ്പു പരിധിയില്‍ നിന്ന് ഈ വര്‍ഷം 3,140.7 കോടി രൂപ വെട്ടിക്കുറച്ച നടപടി കേന്ദ്ര...
സര്‍ക്കാരിനെതിരെ പ്രതിഷേധിച്ച മറിയക്കുട്ടിക്ക് ഒരു മാസത്തെ ക്ഷേമ പെന്ഷന് നല്കി. അടിമാലി സര്‍വീസ് സഹകരണ ബാങ്ക് വീട്ടില്‍ നേരിട്ടെത്തിയാണ് മറിയക്കുട്ടിക്ക് പെന്ഷന് കൈമാറിയത്. ഒരു മാസത്തെ ക്ഷേമ പെന്ഷന് മാത്രമാണ് ഇപ്പോള്‍ കൈമാറിയിരിക്കുന്നത്. നാല് മാസത്തെ...
സംസ്ഥാനത്തെ നാലിനം ക്ഷേമ പെൻഷനുകൾ 1600 രൂപയാക്കി ഉയർത്താൻ തീരുമാനം. വിശ്വകർമ്മ, സർക്കസ്, അവശ കായികതാര, അവശ കലാകാര പെൻഷൻ തുകകളാണ് ഉയർത്തിയത്. ധനമന്ത്രി കെ.എൻ ബാലഗോപാലാണ് ഇക്കാര്യം അറിയിച്ചത്. അവശ കലാകാര പെൻഷൻ നിലവിൽ...
ഇടുക്കി അടിമാലിയിൽ പെൻഷൻ മുടങ്ങിയതിനെത്തുടർന്ന് തെരുവിൽ ഭിക്ഷ യാചിക്കാൻ ഇറങ്ങിയ 87 വയസ്സുകാരി അന്നക്ക് ആശ്വാസവുമായി ഈറ്റ തൊഴിലാളി ക്ഷേമനിധി ബോർഡ്. ഏഷ്യാനെറ്റ് ന്യൂസ് വാർത്തയെ തുടർന്ന് ഉടൻ പെൻഷൻ നൽകാനാണ് തീരുമാനം. അതേസമയം, ഇവർക്കൊപ്പം...
കോടികള്‍ പൊടിച്ച് സംസ്ഥാന സര്‍ക്കാര്‍ തലസ്ഥാനത്ത് കേരളീയം ആഘോഷങ്ങള്‍ നടത്തുമ്പോള്‍ നാലു മാസമായി മുടങ്ങിയ ക്ഷേമ പെന്ഷന് കിട്ടാനുളള കാത്തിരിപ്പിലാണ് സംസ്ഥാനത്തെ 55 ലക്ഷത്തോളം മനുഷ്യര്‍. ക്ഷേമ പെന്‍ഷനെ മാത്രം ആശ്രയിച്ച് ഉപജീവനം നടത്തുന്ന അതിദരിദ്രരായ...
ഓണമായിട്ടും പെൻഷൻ കുടിശ്ശിക നൽകാത്തതിനാൽ വയനാട് കളക്ടറേറ്റിന് മുന്നിൽ അരിവാൾ രോഗികളുടെ പ്രതിഷേധം. അസഹ്യമായ വേദനയുള്ളതിനാൽ, പണിക്ക് പോലും പോവാൻ കഴിയാതെ ദുരിത്തിലായവരാണ് സമരത്തിനെത്തിയത്. ഓണത്തിനും ക്രിസ്മസിനും മുന്നെ കുറഞ്ഞ തുക തന്ന് പറ്റിക്കാൻ ഇത്...
ക്ഷേമ പെൻഷൻ തിങ്കളാഴ്ച മുതൽ വിതരണം ചെയ്യും. മേയ്, ജൂൺ മാസങ്ങളിലെ സാമൂഹിക സുരക്ഷാ പെൻഷനും ക്ഷേമനിധി ബോർഡുകളുടെ പെൻഷനും 14 മുതൽ വിതരണം ചെയ്യാൻ ഉത്തരവായി. 23നു മുൻപ് വിതരണം പൂർത്തിയാക്കും. രണ്ട് മാസത്തെ...
ഉമ്മന്‍ചാണ്ടി ഭരണക്കാലത്തെയും ഇടതുമുന്നണി ഭരണക്കാലത്തെയും ക്ഷേമപെന്ഷന് തുകകള്‍ തമ്മിലുള്ള താരമത്യക്കുറിപ്പുമായി മുന്‍മന്ത്രി തോമസ് ഐസക്ക്. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പുതുപ്പള്ളിയില്‍ ക്ഷേമ പെന്‍ഷനുകള്‍ വാങ്ങിയിരുന്നവരുടെ എണ്ണം 21,007 ആയിരുന്നു. ഇന്ന് മണ്ഡലത്തില്‍ 34,932 ഗുണഭോക്താക്കളുണ്ടെന്ന് തോമസ്...
സംസ്ഥാനത്ത് പെന്ഷന് വിതരണം ഇന്നുമുതൽ (വെള്ളിയാഴ്ച) ആരംഭിക്കും. സാമൂഹ്യ സുരക്ഷാ പെന്ഷന് നല്കുന്നതിനുവേണ്ടി 768 കോടി രൂപയും ക്ഷേമനിധി ബോര്‍ഡ് പെന്ഷന് നല്‍കുന്നതിനായി 106 കോടി രൂപയും ഉള്‍പ്പെടെ 874 കോടി രൂപ അനുവദിച്ചതായി ധനകാര്യമന്ത്രി...
സംസ്ഥാനത്ത് പെന്ഷന് വിതരണം ജൂലൈ 14 മുതല്‍ ആരംഭിക്കും. സാമൂഹ്യ സുരക്ഷാ പെന്ഷന് നല്കുന്നതിനുവേണ്ടി 768 കോടി രൂപയും ക്ഷേമനിധി ബോര്‍ഡ് പെന്ഷന് നല്‍കുന്നതിനായി 106 കോടി രൂപയും ഉള്‍പ്പെടെ 874 കോടി രൂപ അനുവദിച്ചതായി...
ഉയർന്ന ഇപിഎസ് പെൻഷൻ തുകയ്ക്കായി അപേക്ഷിക്കാനുള്ള തിയതി നീട്ടി. ജൂൺ 26 ആയിരുന്ന തിയതി ജൂലൈ 11 ലേക്കാണ് നീട്ടിയിരിക്കുന്നത്. ജൂലൈ 11 ആണ് ജോയിന്റ് ആപ്ലിക്കേഷൻ നൽകാനുള്ള അവസാന തിയതി. ആർക്കെല്ലാം ഉയർന്ന പെൻഷന്...
മരങ്ങൾ ഭൂമിയുടെ വരദാനങ്ങളാണ്. പ്രകൃതിയിൽ നിന്ന് നശിക്കുന്ന അല്ലെങ്കിൽ നമ്മൾ നശിപ്പിക്കുന്ന ഓരോ മരങ്ങളും മാനവരാശിയ്ക്ക് ഏൽപിക്കുന്ന ആഘാതം വളരെ വലുതാണ്. 75 വയസിനു മുകളിൽ പ്രായമുള്ള മരങ്ങളെ സംരക്ഷിക്കുന്നവർക്ക് പെൻഷൻ പദ്ധതി അവതരിപ്പിച്ചിരിക്കുകയാണ് ഹരിയാന...
സാമൂഹിക സുരക്ഷാ പെൻഷൻ, ക്ഷേമനിധി ബോർഡ് പെൻഷൻ എന്നിവ വാങ്ങുന്നവർക്ക് അക്ഷയകേന്ദ്രങ്ങൾ വഴിയുള്ള മസ്റ്ററിങ് പുനരാരംഭിച്ചു. 2022 ഡിസംബർ 31 വരെ പെൻഷൻ അനുവദിക്കപ്പെട്ടവർക്കെല്ലാം മസ്റ്ററിങ് നടത്താം. കിടപ്പുരോഗികൾക്ക് വീട്ടിൽ വന്ന് മസ്റ്ററിങ് നടത്തും. അനർഹരേയുും...
എംപ്ലോയീസ് പെൻഷൻ സ്കീമിന് (ഇപിഎസ്) കീഴിൽ ഉയർന്ന പെൻഷൻ അപേക്ഷിക്കാനുള്ള സമയപരിധി ഈ മാസം അവസാനിക്കും. മെയ് വരെയായിരുന്നു ആദ്യം ഇപിഎഫ്ഒ അനുവദിച്ചിരുന്ന സമയപരിധി. എന്നാൽ കാലാവധി വീണ്ടും നീട്ടി. ജൂൺ 26 വരെയാണ് ഇപ്പോൾ...
വാര്‍ധക്യ, ഭിന്നശേഷി, വിധവ പെന്‍ഷനുകളുടെ കേന്ദ്ര വിഹിതം ഇനി മുതല്‍ കേന്ദ്ര സര്‍ക്കാര്‍ നേരിട്ട് ഉപഭോക്താക്കളുടെ അക്കൗണ്ടിലേക്ക് നല്‍കും. സംസ്ഥാന സര്‍ക്കാര്‍ വഴിയായിരുന്നു ഇതുവരെ പെന്ഷന് നല്‍കിയിരുന്നത്. കേന്ദ്രം നല്കുന്ന പണത്തിന്റെ നേട്ടം സംസ്ഥാനം എടുക്കേണ്ട...
2022 ഡിസംബർ 31 വരെ സാമൂഹിക സുരക്ഷ / ക്ഷേമനിധി ബോർഡ് പെൻഷൻ അനുവദിക്കപ്പെട്ട ഗുണഭോക്താക്കൾ ഏപ്രിൽ ഒന്നു മുതൽ ജൂൺ 30 വരെ അക്ഷയ കേന്ദ്രങ്ങൾ വഴി ബയോമെട്രിക് മസ്റ്ററിങ് നടത്തണം. ശാരീരിക/മാനസിക വെല്ലുവിളി...
മരണശേഷവും 23 പേർക്ക് ക്ഷേമപെൻഷൻ അവരുടെ അക്കൗണ്ടിലേക്ക് കൈമാറിയതായി ഓഡിറ്റ് റിപ്പോർട്ട്. ഇത്തരത്തിൽ 9,07,200 രൂപയാണ് അനുവദിച്ചത്. അയിരൂർ പഞ്ചായത്തിലെ 2021–22 വർഷത്തെ ഓഡിറ്റ് അവലോകനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇത്തരത്തിൽ ഗുണഭോക്താവ് നേരത്തെ മരിച്ചിട്ടും വിധവാ...
വൈദ്യുതി ബോർഡിലെ പെൻഷൻ ബാധ്യത 2013-ലെ 12,419 കോടിയിൽനിന്ന് 29,657 കോടിയായി. പുതുക്കിയ കണക്കിൽ 17,238 കോടിയാണ് വർധന. പണം കണ്ടെത്താൻ ഏകദേശം 11,200 കോടി രൂപയ്ക്കുള്ള കടപ്പത്രം ഇറക്കാനുള്ള അനുമതിക്കായി ബോർഡ് സർക്കാരിനെ സമീപിച്ചു....
പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം 60 ആക്കിയ തീരുമാനം മരവിപ്പിച്ച് സർക്കാർ ഉത്തരവിറക്കി. ഇതുമായി ബന്ധപ്പെട്ടുള്ള നടപടികൾ നിർത്തിവെച്ചതായും ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്. പൊതുമേഖലാ സ്ഥാപനങ്ങളിൽ പെൻഷൻ പ്രായം 60 ആക്കി ഏകീകരിച്ചു കൊണ്ട് ധനവകുപ്പ് ഇറക്കിയ...
പൊതുമേഖലാ സ്ഥാപനങ്ങളിലെ പെന്ഷന് പ്രായം 60 വയസ്സാക്കി ഉയര്‍ത്താനുള്ള തീരുമാനത്തില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്മാറി. പെന്ഷന് പ്രായം ഉയര്‍ത്താനുള്ള തീരുമാനം മരവിപ്പിക്കും. ഇടത് യുവജന സംഘടനകളുള്‍പ്പെടെ ശക്തമായ എതിര്‍പ്പ് അറിയിച്ച സാഹചര്യത്തിലാണ് തീരുമാനം. ഇന്ന്...
രണ്ടു മാസത്തെ ക്ഷേമ പെന്ഷന് വിതരണം ഇന്ന് ആരംഭിക്കും. കഴിഞ്ഞമാസത്തെയും ഈ മാസത്തെയും സാമൂഹിക സുരക്ഷാ പെന്‍ഷനും ക്ഷേമപെന്‍ഷനുമാണ് ഓണം കണക്കിലെടുത്ത് ഇന്നു മുതല്‍ വിതരണം ചെയ്യുന്നത്. രണ്ടുമാസത്തെ പെന്‍ഷനായി 3200 രൂപയാണ് ലഭിക്കുക. പെന്ഷന്...
കേന്ദ്രീകൃത പെന്ഷന് വിതരണ സംവിധാനം നടപ്പാക്കാന്‍ ഇപിഎഫ്ഒ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. 29,30 തീയതികളില്‍ നടക്കുന്ന യോഗത്തില്‍ ഈ നിര്‍ദേശം ഇപിഎഫ്ഒ പരിഗണിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കേന്ദ്രീകൃത പെന്ഷന് സംവിധാനം നടപ്പാക്കിയാല്‍ 73 ലക്ഷം പെന്‍ഷന്‍കാര്‍ക്കാണ് പ്രയോജനം...
വിഷു പ്രമാണിച്ച് ക്ഷേമനിധി പെൻഷനുകൾ മാർച്ച് മാസ ഗഡുവിനൊപ്പം ഏപ്രിൽ മാസത്തേത് മുൻകൂറായി നൽകും. 56,97,455 പേർക്ക് 3200 രൂപ വീതമാണ് ലഭിക്കുക. ഇതിനായി 1746. 44 കോടി രൂപ ധനവകുപ്പ് അനുവദിച്ചു. 1537.88 കോടി...
മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫിന്റെ പെൻഷനിലൂടെ സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് പ്രതിവര്‍ഷം ചോരുന്നത് വൻ തുകയാണ്. നാല് വര്‍ഷം പൂര്‍ത്തിയാകാതെ പേഴ്സണല്‍ സ്റ്റാഫിന് പെൻഷൻ കൊടുക്കരുതെന്ന് പതിനൊന്നാം ശമ്പള കമ്മീഷൻ ശുപാര്‍ശ ചെയ്തെങ്കിലും സര്‍ക്കാര്‍ അത് അംഗീകരിച്ചില്ല....
സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഫെബ്രുവരിയിലെ പെൻഷൻ വിതരണം നടത്തുന്നതിന് ട്രഷറികളിൽ ക്രമീകരണം ഏർപ്പെടുത്തി. പെൻഷൻ കൈപ്പറ്റുന്നതിനായി അക്കൗണ്ട് നമ്പർ പ്രകാരം നിശ്ചയിച്ചിട്ടുള്ള ദിവസം മാത്രം ഇടപാടുകൾക്കായി എത്തണം. ട്രഷറിയിൽ നേരിട്ട് എത്തി...
സംസ്ഥാനത്ത് 2019 ഡിസംബർ 31 വരെയുള്ള സാമൂഹ്യ സുരക്ഷാ/ക്ഷേമനിധി ബോർഡ് പെൻഷൻ ഗുണഭോക്താക്കളിൽ മസ്റ്ററിങ് പൂർത്തീകരിക്കാത്തവർക്ക് സമയം നീട്ടി നൽകി. ഫെബ്രുവരി ഒന്നുമുതൽ 20 വരെയാണ് സമയം അനുവദിച്ചത്. അർഹതയുള്ളവർ വിവിധ അക്ഷയ കേന്ദ്രങ്ങൾ മുഖേന...
സംസ്ഥാനത്ത് ജൂലായ്-ഓഗസ്റ്റ് മാസങ്ങളിലെ സാമൂഹിക സുരക്ഷാ പെന്ഷന് വിതരണം ഇന്ന് തുടങ്ങും. പെന്ഷന് വിതരണത്തിനായി 1481.87 കോടി രൂപ ധനവകുപ്പ് അനുവദിച്ചു. ഓഗസ്റ്റ് 10 നകം വിതരണം പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഓണാഘോഷത്തിന്റെ ഭാഗമായാണ് രണ്ടുമാസത്തെ...
പെൻഷൻ പരിഷ്കരണത്തെ തുടർന്ന് ലഭിക്കേണ്ട കുടിശ്ശികയ്ക്ക് സത്യവാങ്മൂലം നൽകേണ്ട സമയപരിധി നീട്ടി. സെപ്റ്റംബർ 30 വരെ സത്യവാങ്മൂലം നൽകാമെന്ന് ധനവകുപ്പ് അറിയിച്ചു. ജൂൺ 30ന് മുമ്പ് സത്യവാങ്മൂലം നൽകണമെന്നും ഇല്ലെങ്കിൽ മൂന്നാം ഗഡു കുടിശ്ശിക വിതരണം...
സംസ്ഥാനത്ത് ഒന്നിലധികം പെൻഷൻ വാങ്ങുന്നവർക്ക് നൽകുന്ന മറ്റ് അലവൻസുകൾ ഒരു പെൻഷന് മാത്രമായി പരിമിതപ്പെടുത്തി. പെൻഷൻകാർ 80 കഴിഞ്ഞവർക്കുള്ള സപെഷൽ കെയർ അലവൻസ്, മെഡിക്കൽ അലവൻസ്, ഉത്സവ ബത്ത എന്നിവ ഒന്നിലധികം കൈപ്പറ്റുന്നില്ലെന്ന് പെൻഷൻ ഡിസ്ബേഴ്സിങ്...
കെ എസ് ആർ ടി സിയിലെ ജൂണിലെ പെൻഷൻ ഇന്നു മുതൽ വിതരണം ചെയ്യും. ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചതാണ് ഇക്കാര്യം. പെൻഷൻ നൽകുന്നതിനുള്ള തുക നൽകിവന്നിരുന്ന പ്രൈമറി അഗ്രികൾച്ചറൽ സൊസൈറ്റിയുമായുള്ള കരാർ മേയിൽ അവസാനിച്ചിരുന്നു....
അനർഹർ ക്ഷേമ പെൻഷൻ വാങ്ങുന്നതു തടയാനുള്ള നടപടിയുമായി സർക്കാർ. ഉയർന്ന സാമ്പത്തിക ശേഷിയുള്ളവർ പെൻഷൻ വാങ്ങുന്നതു തടയാൻ പുതിയ വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കാൻ നിർദേശിക്കണമെന്നു ധനവകുപ്പ് സർക്കാരിനോട് ശുപാർശ ചെയ്തു. മസ്റ്ററിങ് നിർബന്ധമാക്കിയിട്ടും ക്ഷേമപ്പെൻഷൻ പട്ടികയിൽ...
പെന്ഷന് വിതരണത്തിന് ട്രഷറികളിലെ ക്രമീകരണം വീണ്ടും പരിഷ്കരിച്ചു. ആദ്യ പ്രവൃത്തി ദിവസം അക്കൗണ്ട് നമ്പര്‍ പൂജ്യത്തിലും ഒന്നിലും അവസാനിക്കുന്നവര്‍ക്കു പെന്ഷന് നല്‍കുന്നതായിരുന്നു ഇതുവരെയുള്ള രീതി. മറ്റന്നാള്‍ മുതല്‍ തിങ്കള്‍ 0, 1, ചൊവ്വ 2, 3...
കൊവിഡ് വൈറസ് വ്യാപനത്തിന്റെ രൂക്ഷ സാഹചര്യമാണ് സംസ്ഥാനത്ത്. പ്രതിദിനം മുപ്പതിനായിരത്തില്‍ അധികം രോഗികളാണ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഈ സാഹചര്യം കണക്കിലെടുത്ത് മേയ് 3 മുതല്‍ 7 വരെ ട്രഷറികള്‍ മുഖേനയുള്ള പെന്ഷന് വിതരണത്തിന് പ്രത്യേക...
എല്‍.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പോസ്റ്ററില്‍ ഇടം പിടിച്ച പാറുവമ്മയെക്കുറിച്ച് യു.ഡി.എഫ് വ്യാജ പ്രചാരണം നടത്തുന്നുവെന്ന് കുടുംബം. എല്‍.ഡി.എഫിന്റെ ഉറപ്പാണ് ഭക്ഷ്യസുരക്ഷയെന്ന പ്രചാരണ പോസ്റ്ററിലാണ് റേഷന്‍ കാര്‍ഡ് പിടിച്ച് നില്ക്കുന്ന പാറുവമ്മയുടെ ചിത്രം വന്നത്. എന്നാല്‍ പാറുവമ്മയ്ക്ക്...
പൊതു അവധി ദിവസവും പ്രവർത്തിച്ച ട്രഷറിയിൽ സോഫ്റ്റ്വെയർ തകരാർ മൂലം പെൻഷൻ വിതരണം തടസപ്പെട്ടു. ട്രഷറിയിലെത്തിയവർ മണിക്കൂറുകളോളം കാത്തുനിന്നു. സെർവർ കപ്പാസിറ്റി കുറവായാതാണ് പ്രതിസന്ധിയുണ്ടാക്കിയതെന്നും ഇത് ഉടൻ പരിഹരിക്കുമെന്നും ട്രഷറി വകുപ്പിന്റെ വിശദീകരണം. തെരഞ്ഞെടുപ്പിന് മുൻപ്...
കെഎസ്ആർടിസിയിൽ വീണ്ടും പെൻഷൻ മുടങ്ങി. പെൻഷൻ വിതരണത്തിനാവശ്യമായ തുക ഇതുവരെ ധനവകുപ്പ് സഹകരണവകുപ്പിന് കൈമാറിയിട്ടില്ല. നിയമസഭാതെരഞ്ഞെടുപ്പ് അടുത്തിരിക്കെ വീണ്ടും സമരത്തിനൊരുങ്ങുകയാണ് പെൻഷൻകാർ. സഹകരണ ബാങ്കുകൾവഴി എല്ലാ മാസവും അഞ്ചിന് നൽകേണ്ട പെൻഷനാണ് ഈ മാസവും അനിശ്ചിതമായി...
കുടുംബ പെന്‍ഷനുമായി ബന്ധപ്പെട്ട അനിശ്ചിതത്വം തീര്‍ത്ത് കേന്ദ്രസര്‍ക്കാര്‍. കുടുംബ പെന്ഷന് പദ്ധതിയുമായി ബന്ധപ്പെട്ടാണ് തീരുമാനം എടുത്തിരിക്കുന്നത്. പെന്‍ഷണറായ വ്യക്തി കുടുംബപെന്ഷന് വാങ്ങുന്നതുമായി ബന്ധപ്പെട്ട രേഖകള്‍ ശരിയാകും മുന്‍പ് മരണപ്പെട്ടാല്‍ ആ ബാധ്യത കേന്ദ്രസര്‍ക്കാര്‍ നേരിട്ട് ഏറ്റെടുക്കുമെന്നാണ്...