മൂന്നാറില്‍ വീണ്ടും പടയപ്പയുടെ ആക്രമണം. മാട്ടുപ്പെട്ടി ബോട്ട് ലാന്‍ഡിങ്ങിന് സമീപത്തെ വഴിയോരക്കട കൊമ്പന് തകര്‍ത്തു. കടയിലെ ഭക്ഷണസാധനങ്ങള്‍ കൊമ്പനാന ഭക്ഷിച്ചു. പുലർച്ചെ ആറുമണിയോടെയായിരുന്നു സംഭവം. റോഡരികിലെ വഴിയോരക്കടയില്‍ സൂക്ഷിച്ചിരുന്ന കരിമ്പ്, ചോളം മുതലായവയാണ് പടയപ്പ ഭക്ഷിച്ചത്....
മൂന്നാറിലെ കാട്ടാന പടയപ്പ നാട്ടിലിറങ്ങുന്നത് തടയാന്‍ വനംവകുപ്പിന്റെ സ്പെഷ്യൽ ടീം രൂപീകരിക്കും. വന്യജീവി ആക്രമണ വിഷയത്തില്‍ ഇടുക്കിയില്‍ ചേര്‍ന്ന സര്‍വകക്ഷിയോഗത്തിലാണ് തീരുമാനം. പടയപ്പ ജനവാസമേഖലകളിലെത്താതെ ശ്രദ്ധിക്കുകയാണ് സ്പെഷ്യൽ ടീമിന്റെ ചുമതല. ആനയ്ക്ക് വനത്തിനുള്ളില്‍ ആഹാരവും വെള്ളവും...
മൂന്നാറില്‍ വീണ്ടും പടയപ്പയുടെ പരാക്രമം. മൂന്നാര്‍ മറയൂര്‍ സംസ്ഥാന പാതയിൽ തമിഴ്നാട് ആര്‍ടിസി ബസിന് നേരെ പാഞ്ഞടുത്ത കാട്ടാന ബസിന്റെ ചില്ലുകൾ തകർത്തു. ആന റോഡിൽ നിലയുറപ്പിച്ചതോടെ ഒരുമണിക്കൂർ ഗതാഗതം തടസപ്പെട്ടു. പിന്നീട് വനപാലകരെത്തി പടക്കം...
വീണ്ടും ജനവാസ മേഖലയിൽ പടയപ്പയിറങ്ങി. മൂന്നാർ എക്കോ പോയിന്റിന് സമീപത്തെ ബസ് കാത്തിരിപ്പ് കേന്ദ്രം കാട്ടാന ആക്രമിച്ചു. ചെണ്ടുവാര എസ്റ്റേറ്റിലെ കൃഷികളും നശിപ്പിച്ചു. ആന ജനവാസ മേഖലയ്ക്ക് സമീപം തമ്പടിച്ചിരിക്കുകയാണ്. കഴിഞ്ഞ 2 ദിവസങ്ങളായി മാട്ടുപ്പട്ടി,...
ജനവാസ മേഖലയിൽ വീണ്ടും പടയപ്പ എന്ന ആനയിറങ്ങി പരിഭ്രാന്തി പരത്തി. മറയൂർ ചട്ട മൂന്നാറിൽ ലയങ്ങളോട് ചേർന്നുള്ള പ്രദേശത്താണ് ആന എത്തിയത്. മറയൂർ മൂന്നാർ അന്തർ സംസ്ഥാന പാതയിൽ ഇറങ്ങിയ കാട്ടാന മണിക്കൂറുകളോളമാണ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്....
മൂന്നാറിൽ മാട്ടുപ്പെട്ടി എക്കോപോയിന്റിൽ പടയപ്പയുടെ ആക്രമണം. ഇന്നലെ രാത്രി ഒൻപതു മണിയോടെയാണ് കാട്ടാന വിനോദസഞ്ചാരകേന്ദ്രത്തിൽ എത്തിയത്. മാട്ടുപ്പെട്ടി എക്കോപോയിന്റിലെ പെട്ടിക്കടകൾ തകർത്ത് വില്പനക്ക് വെച്ചിരുന്ന ഭക്ഷണ സാധനങ്ങൾ അകത്താക്കുകയായിരുന്നു. അതിനു ശേഷം ആന കാടുകയറി. ആനയെ...
മൂന്നാറിൽ പലചരക്ക് കടയ്ക്ക് നേരെ ഒറ്റയാൻ പടയപ്പയുടെ ആക്രമണം. ചൊക്കനാട് എസ്റ്റേറ്റ് സ്വദേശി പുണ്യവേലിന്റെ കടയുടെ വാതിൽ തകർത്തു. ഇതുവരെ 19 തവണ കാട്ടാനകൾ തൻ്റെ കട അക്രമിച്ചിട്ടുണ്ടെന്ന് കടയുടമ പുണ്യവേൽ പറഞ്ഞു. അതേസമയം മറ്റു...