അർജുനെ കണ്ടെത്താനുള്ള ഷിരൂരിലെ 11-ാം ദിവസത്തിലെ തെരച്ചിലിനിടെ ഡ്രോൺ പരിശോധനയിൽ ശക്തമായ സിഗ്നൽ ലഭിച്ചെന്ന് വിവരം. ലോറിയുടേത് എന്ന് സംശയിക്കുന്ന ശക്തമായ ഒരു സിഗ്നലാണ് ഡ്രോൺ പരിശോധനയിൽ കണ്ടെത്തിയിരിക്കുന്നത്. ഗംഗാവാലി പുഴയ്ക്ക് നടുവിലെ മൺകൂനയ്ക്ക് സമീപത്തുനിന്നാണ്...
ഷിരൂരിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുന് വേണ്ടിയുള്ള തെരച്ചിൽ പതിനൊന്നാം ദിവസത്തിലേക്ക് കടന്നു. സ്ഥിതി ഗതികള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം രണ്ട് മന്ത്രിമാർ ഇന്ന് ഷിരൂരിലെത്തും. മന്ത്രിമാരായ പി എ മുഹമ്മദ് റിയാസും എ...
ഷിരൂരില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനായുള്ള തിരച്ചിൽ ഒൻപതാം ദിവസത്തിലേക്ക്. 60 അടി താഴ്ചയിൽ നിന്ന് മണ്ണ് നീക്കാനുള്ള യന്ത്രം ഷിരൂരിലെത്തിച്ചു. ഗംഗവല്ലി പുഴയുടെ അടിത്തട്ടിലെ ലോഹ വസ്തുവിന്റെ സിഗ്നൽ കേന്ദ്രീകരിച്ചാകും തിരച്ചിൽ....
കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള തെരച്ചിൽ ഏഴാം ദിവസത്തിലേക്ക്. റഡാർ സിഗ്നലുകൾ ലഭിച്ചയിടങ്ങളിൽ മണ്ണ് നീക്കി നടത്തിയ പരിശോധനയിൽ ലോറിയുടെ ഭാഗങ്ങൾ കണ്ടെത്താനായില്ല. മണ്ണിൽ 15 മീറ്റർ ആഴത്തിൽ മെറ്റൽ സാന്നിധ്യം കണ്ടെത്താനാകുന്ന റഡാർ...
പാലക്കാട് ചിറ്റൂർ പുഴയിൽ കുടുങ്ങിയ രണ്ടു കുട്ടികളേയും ഫയർഫോഴ്സെത്തി രക്ഷിച്ചു. അപകട വിവരം അറിഞ്ഞെത്തിയ ഫയർഫോഴ്സും പൊലീസും ചേർന്നാണ് കുട്ടികളെ രക്ഷിച്ചത്. കഴിഞ്ഞ ദിവസം അപകടമുണ്ടായ അതേ സ്ഥലത്താണ് കുട്ടികൾ കുടുങ്ങിയിരുന്നത്. സ്കൂൾ കുട്ടികളായ മൂന്നു...
കർണാടകയിയെ അങ്കോലയിലെ മണ്ണിടിച്ചിലിൽ കുടുങ്ങിയ മലയാളി ലോറി ഡ്രൈവർ അർജുനെ കണ്ടെത്താനുള്ള തീവ്ര ശ്രമം തുടരുന്നു. കനത്ത മഴയും മണ്ണിടിച്ചിൽ സാധ്യതകളും രക്ഷാപ്രവർത്തനം ദുഷ്കരമാക്കുന്നുണ്ട്. നേവിയും എൻഡിആർഎഫും സംയുക്തമായാണ് പരിശോധന തുടരുന്നത്. ലൈറ്റുകളെത്തിച്ച് രാത്രിയും തിരച്ചില്‍...
കര്‍ണാടകയില്‍ മണ്ണിടിച്ചിലില്‍ കുടുങ്ങിയത് മലയാളി ലോറി ഡ്രൈവര്‍ അര്‍ജുനടക്കം 10പേരെന്ന് ഉത്തര കന്നഡ ജില്ലാ കലക്ടര്‍ ലക്ഷ്മിപ്രിയ. 7 പേരുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ടെന്നും ശേഷിച്ചവര്‍ക്കായി തിരച്ചില്‍ തുടരുന്നെന്നും അദ്ദേഹം പറഞ്ഞു. ബാക്കിയുള്ളവര്‍ സമീപത്തുള്ള ഗംഗാവാലി നദിയിലേക്ക്...
കർണാടക അങ്കോല മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശിയ്ക്കായുള്ള തെരച്ചിൽ താത്കാലികമായി നിർത്തിവെച്ചു. മേഖലയിൽ കനത്ത മഴ തുടരുന്നതിനാലാണ് എൻഡിആർഎഫും പൊലീസും താത്കാലികമായി തെരച്ചിൽ നിർത്തിയത്. ഗംഗാവതി പുഴ നിറഞ്ഞൊഴുകിയതും രക്ഷാ പ്രവർത്തനത്തിന് തിരിച്ചടിയായി. ജെസിബി ഉപയോഗിച്ച്...
സംസ്ഥാനത്ത് പലയിടങ്ങളിലും ഇന്നലെ വൈകീട്ട് മുതൽ കനത്ത മഴ. പത്തനംതിട്ടയിലും തിരുവനന്തപുരത്തും ഇടുക്കിയും ശക്തമായ മഴയിൽ പലയിടത്തും വെള്ളക്കെട്ടുകൾ രൂപപ്പെട്ടു. പത്തനംതിട്ട കോന്നി കൊക്കാത്തോട് ഉരുൾപൊട്ടിയതിനെത്തുടർന്ന് തണ്ണിത്തോട് മേഖലയിലേക്ക് വൻതോതിൽ മഴവെള്ളം ഇരച്ചെത്തി. കോന്നിയിൽ കെഎസ്ആർടിസി...
ഇടുക്കി നെടുങ്കണ്ടത്ത് ഉരുള്‍പൊട്ടല്‍. നെടുങ്കണ്ടം പച്ചടിയിലെ കൃഷിയിടത്തിലാണ് ഉരുള്‍പൊട്ടലുണ്ടായത്. ആളപായമില്ല. ഒരേക്കറോളം കൃഷി നശിച്ചു. പുലര്‍ച്ചെയായിരുന്നു സംഭവം. ആള്‍താമസമില്ലാത്ത സ്ഥലത്തായിരുന്നു ഉരുള്‍പൊട്ടലുണ്ടായത്. ഏക്കറുകണക്കിന് കൃഷിസ്ഥലം മാത്രമുള്ള സ്ഥലമാണ്. രാവിലെ മാത്രമാണ് ഉരുള്‍പൊട്ടലുണ്ടായ വിവരം നാട്ടുകാര്‍...
കോട്ടയം മറിയപ്പള്ളിയിൽ നിർമ്മാണ ജോലിക്കിടെ മണ്ണിടിഞ്ഞ് വീണ് അപകടത്തിൽ പെട്ട ഇതര സംസ്ഥാന തൊഴിലാളിയെ രക്ഷിച്ചു. ബംഗാൾ സ്വദേശി സുശാന്താണ് ജോലിക്കിടെ മണ്ണിടിഞ്ഞ് വീണ് അപകടത്തിൽ പെട്ടത്. രാവിലെ 9.30ഓടെയായിരുന്നു സംഭവം. ഒരു വീടിന്റെ നിർമാണ...
തൊടുപുഴ കുടയത്തൂരിൽ ഉരുൾ പൊട്ടൽ . ഒരു വീട് തകർന്നു . ചിറ്റടിച്ചാലിൽ സോമന്റെ വീടാണ് തകർന്നത്. സോമൻ, അമ്മ തങ്കമ്മ , ഭാര്യ ഷിജി മകൾ നിമ ,നിമയുടെ മകൻ ആദിദേവ് ഇവർ മണ്ണിനടിയിൽ...
എരുമേലി തുമരംപാറയിലെ ഉരുള്‍പൊട്ടല്‍ വന്‍നാശനഷ്ടം. ഒന്‍പതും പത്തും വാര്‍ഡുകളിലെ റോഡുകള്‍ പൂര്‍ണമായും തകര്‍ന്നു. ശക്തമായ മഴവെള്ളപാച്ചിലില്‍ കൊപ്പം തോട് കര കവിഞ്ഞു. കൊപ്പം തുമരംപാറ റോഡില്‍ പലസ്ഥലത്തും റോഡിന്റെയും തോടിന്റെയും സംരക്ഷണ ഭിത്തി തകര്‍ന്നു. നിരവധി...
കവളപ്പാറ ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തില്‍ സര്‍ക്കാരിന്റെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ തൃപ്തികരമല്ലെന്ന് ഹൈക്കോടതി. പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി നല്കിയ ഹര്‍ജി പരിഗണിക്കവേയാണ് കോടതിയുടെ രൂക്ഷ വിമര്‍ശനം. ദുരന്തം സംഭവിച്ച ഭൂമി പഴയ നിലയിലാക്കാന്‍ സര്‍ക്കാര്‍ ഒന്നും...
കനത്ത മഴയില്‍ മൂന്നാറില്‍ മണ്ണിടിച്ചില്‍. കൊച്ചി-ധനുഷ്കോടി ദേശീയപാതയില്‍ മൂന്നാര്‍ പൊലീസ് സ്റ്റേഷന് സമീപമാണ് മണ്ണിടിച്ചില്‍. മഴ ശക്തമായതിന് ശേഷം അഞ്ചാമത്തെ തവണയാണ് മണ്ണിടിച്ചിലുണ്ടാകുന്നത്. ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു. മണ്ണിടിച്ചില്‍ തുടര്‍ച്ചയായതോടെ, പഴയ മൂന്നാര്‍ വഴിയുള്ള ഗതാഗതത്തിന്...
ഇടുക്കി ഏലപ്പാറയില്‍ മണ്ണിടിച്ചിലില്‍ ഒരു സ്ത്രീയെ കാണാതായി. കോഴിക്കാനം എസ്റ്റേറ്റിലാണ് സംഭവം. എസ്റ്റേറ്റ് ലയത്തില്‍ താമസിക്കുന്ന പുഷ്പ എന്നു വിളിക്കുന്ന ഭാഗ്യമാണ് മണ്ണിനടിയിലായത്. പുലര്‍ച്ചെയായിരുന്നു സംഭവം. ലയത്തിന് പിറകിലെ മണ്ണിടിഞ്ഞു വീഴുകയായിരുന്നു. ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന്...
കനത്തമഴയെ തുടര്‍ന്ന് എരുമേലി ഏയ്ഞ്ചല്‍ വാലിയില്‍ ഉരുള്‍പൊട്ടല്‍. സമീപത്തെ വീടുകളിലും സ്ഥാപനങ്ങളിലും വെള്ളം കയറി. മലവെളളപ്പാച്ചിലില്‍ ഓട്ടോറിക്ഷ ഒലിച്ചുപോയതായാണ് റിപ്പോര്‍ട്ട്. ഏയ്ഞ്ചല്‍വാലി വനത്തിനുള്ളില്‍ മൂന്നിടത്ത് ഉരുള്‍പൊട്ടല്‍ ഉണ്ടായതായാണ് റിപ്പോര്‍ട്ട്. ഏയ്ഞ്ചല്‍വാലി പഞ്ചായത്തിലെ ഏയ്ഞ്ചല്‍ വാലി ജംഗ്ഷന്,...
കോട്ടയം ജില്ലയില്‍ 33 പ്രദേശങ്ങളില്‍ മണ്ണിടിച്ചിലിന് സാധ്യതയെന്ന് മുന്നറിയിപ്പ്. കൂടുതല്‍ പ്രദേശങ്ങള്‍ കൂട്ടിക്കല്‍, തലനാട്, തീക്കോയ് വില്ലേജുകളിലാണ്. കൂട്ടിക്കലില്‍ പതിനൊന്നിടത്ത് മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്നാണ് പറയുന്നത്. ഈ സാഹചര്യത്തില്‍ ജനങ്ങളോട് ക്യാംപുകളിലേക്ക് മാറാന്‍ അധികൃതര്‍ നിര്‍ദേശം നല്കി....
കനത്ത മഴയിൽ ഇടുക്കി കൊക്കയാറിൽ ഉരുൾപൊട്ടലിൽ ഏഴ് പേർ മണ്ണിനടിയിൽ പെട്ടു. ജനവാസ മേഖലയിലാണ് അപകടമുണ്ടായത്. പതിനേഴ് പേരെ രക്ഷപെടുത്തിയെന്നാണ് വിവരം. രക്ഷാപ്രവർത്തനം തുടരുന്നു. അഞ്ച് വീടുകള്‍ ഒലിച്ചുപോയതായാണ് വിവരം. അപകടത്തെ തുടർന്ന് സംഭവ സ്ഥലത്ത്...