പ്രതിയെ വൈദ്യപരിശോധനക്ക് ഹാജരാക്കുമ്പോൾ പൊലിസുദ്യോഗസ്ഥർ ഒപ്പം പാടില്ലെന്ന പ്രോട്ടോകോളിൽ മാറ്റം വരുത്തണമെന്ന് പൊലിസ് ഓഫീസേഴ്സ് അസോഡിയേഷൻ പ്രമേയം. ഡോ. വന്ദനദാസിന്റെ കൊലപാതകം പൊലീസ് വീഴ്ചയായി മാത്രമാണ് ചിത്രീകരിച്ചത്. ഇതിന് പിന്നാലെ കൈവിലങ്ങില്ലേ, തോക്കില്ലേ തുടങ്ങിയ ചർച്ചകൾ...
കൊച്ചിയിൽ ബൈക്ക് യാത്രികനെ കാറിടിച്ച ശേഷം പൊലീസ് ഉദ്യോഗസ്ഥൻ മുങ്ങിയ സംഭവത്തിൽ അന്വേഷണത്തിന് പ്രത്യേക സംഘം. മട്ടാഞ്ചേരി അസിസ്റ്റന്റ് കമ്മീഷണർക്കാണ് അന്വേഷണ ചുമതല. കടവന്ത്ര സിഐ മനു രാജിനെ പ്രതിചേർത്ത് പൊലീസ് ഇന്ന് കോടതിയിൽ റിപ്പോർട്ട്...
തിരുവനന്തപുരത്ത് പൊലീസിനെ നെട്ടോട്ടമോടിച്ച് പ്രായപൂർത്തിയാകാത്ത സഹോദരിമാരുടെ ‘മിസ്സിംഗ്’. പതിനാറും, പതിനാലും വയസുള്ള പെൺകുട്ടികളെ തിങ്കളാഴ്ച രാവിലെ പതിനൊന്നരയോടെയാണ് തിരുവനന്തപുരം കാഞ്ഞിരംകുളത്തെ ബന്ധുവീട്ടിൽ നിന്ന് കാണാതായത്. കുട്ടികളെ മയക്കുമരുന്ന് സംഘം കടത്തിക്കൊണ്ടു പോയെന്നതടക്കമുള്ള കിംവദന്തികളും ഇതിന് പിന്നാലെ...
സമൂഹമാധ്യമങ്ങള്‍ വഴിയുള്ള അധിക്ഷേപം തടയാന്‍ കര്‍ക്കശ നടപടി വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സൈബര്‍ കുറ്റകൃത്യങ്ങളില്‍ ശിക്ഷ വാങ്ങിക്കൊടുക്കാന്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണം. നിയമ പരിപാലനത്തിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും വേണ്ടെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. തൃശൂര്‍...
തിരുവനന്തപുരംപോത്തന്കോട് മാമ്പഴം വാങ്ങിയ ശേഷം പണം നൽകാതെ മുങ്ങിയെന്ന പരാതില്‍ ആരോപണ വിധേയനായ പൊലീസുകാരന് സ്ഥലം മാറ്റം. തിരുവനന്തപുരം എ ആര് ക്യാമ്പിലേക്ക് ഇയാളെ സ്ഥലം മാറ്റിയത്. ഉന്നത ഉദ്യോഗസ്ഥർക്കു കൊടുക്കാൻ എന്ന പേരിലാണ് പൊലീസുകാരൻ...
ഒരിടവേളയ്ക്ക് ശേഷം ഓൺലൈൻ തട്ടിപ്പുകാർ വീണ്ടും രംഗത്ത്. ചെറിയ പോറലുകൾ പറ്റിയ പുതിയ മോഡൽ കാറുകൾ, പോറലുകൾ കാരണം വിൽക്കാതെ മാറ്റിവച്ച പ്രമുഖ കമ്പനികളുടെ എൽസിഡി ടിവികൾ, വാഷിംഗ് മെഷീനുകൾ, പോറൽ പറ്റിയ സോഫകൾ തുടങ്ങിയവ...
പാതിവഴിയിൽ പൊലിഞ്ഞേക്കാമായിരുന്ന കുരുന്നു ജീവനെ ചടുലമായ നീക്കങ്ങളിലൂടെ കാത്ത പൊലീസിന് നാടിന്റെ സല്യൂട്ട്. നിമിഷങ്ങൾക്കു പൊന്നുംവിലയുണ്ടെന്നു തെളിയിച്ച് പൊലീസ് നടത്തിയ നീക്കമാണ് കുരുന്നു ജീവൻ രക്ഷിച്ചത്.ഇന്നലെ രാവിലെ 9.03നാണ് അങ്ങാടിക്കലിലെ സ്വകാര്യാശുപത്രിയിൽ നിന്നു പൊലീസ് സ്റ്റേഷനിലേക്ക്...
പുതിയ സംസ്ഥാന പോലീസ് മേധാവിയെ തിരഞ്ഞെടുക്കാൻ എട്ട് ഉദ്യോഗസ്ഥരുടെ പട്ടിക ഈയാഴ്ച കേന്ദ്രത്തിന് സമർപ്പിക്കും. സംസ്ഥാനത്തുള്ള അഞ്ച് മുതിർന്ന ഉദ്യോഗസ്ഥരുടെയും കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള മൂന്ന് ഉദ്യോഗസ്ഥരുടെയും പേരുകളാണ് സമർപ്പിക്കുക. സംസ്ഥാനം സമർപ്പിക്കുന്ന പട്ടികയിൽനിന്ന് യൂണിയൻ പബ്ലിക്...
സൈബര്‍ ലോകത്ത് കുട്ടികളുടെ നഗ്നചിത്രങ്ങളും ദൃശ്യങ്ങളും തിരയുന്നവരെയും കൈമാറ്റം ചെയ്യുന്നവരേയും കണ്ടെത്താനായി കേരള പൊലീസ് നടത്തിയ സംസ്ഥാന വ്യാപകപരിശോധനയില്‍ 12 പേര് അറസ്റ്റിലായി. ഓപ്പറേഷൻ പി-ഹണ്ട് 23.1ന്റെ ഭാഗമായി നടത്തിയ റെയ്ഡിൽ 142 കേസുകൾ രജിസ്റ്റര്‍...
ക്രിമിനൽ പൊലീസുകാരെ പിരിച്ചുവിടാനുള്ള നടപടി തുടരുന്നു. ക്രൈംബ്രാഞ്ച് ഇൻസ്പെക്ടർ ശിവശങ്കറിനാണ് പിരിച്ചുവിടാൻ നോട്ടീസ് നൽകിയത്. മൂന്ന് എസ്ഐമാരെ പിരിച്ചുവിടാനും റെയ്ഞ്ച് ഡിഐജിമാർക്ക് ഡിജിപി നിർദ്ദേശം നൽകി. ക്രിമിനൽ കേസിൽ പ്രതിയായ പൊലിസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി തുടരാൻ...
കേരള പൊലീസിന് കീഴിലെ തീവ്രവാദി വിരുദ്ധ സ്ക്വാഡായ അവഞ്ചേഴ്സിന് അംഗീകാരം നൽകി സർക്കാർ ഉത്തരവ്. നഗര പ്രദേശത്ത് തീവ്രവാദ പ്രവർത്തനങ്ങൾ നിരീക്ഷിക്കാനും തടയാനും സ്ഫോടക വസ്തുക്കൾ നശിപ്പിക്കുന്നതിനും വേണ്ടി പ്രത്യേക പരിശീലനം നൽകിയാണ് അവഞ്ചേഴ്സ് എന്ന...
കണ്ണൂരിൽ ഓടുന്ന കാറിന് തീപിടിച്ച് ഗർഭിണിയും ഭർത്താവും മരിച്ച വാർത്ത എല്ലാവരെയും ഏറെ ആശങ്കപ്പെടുത്തിയിരിക്കുകയാണ്. ഓടുന്ന വാഹനങ്ങൾ തീ പിടിച്ചുണ്ടാകുന്ന അപകടങ്ങൾ തുടർക്കഥയാകുന്ന സാഹചര്യത്തിൽ ഇത്തരം അപകടങ്ങൾ ഒഴിവാക്കാൻ എന്താണ് ചെയ്യേണ്ടതെന്ന് പറഞ്ഞുതരികയാണ് കേരള പൊലീസ്....
യുവസംവിധായക നയന സൂര്യയുടെ മരണത്തിൽ രേഖകൾ പരിശോധിക്കാൻ തിരുവനന്തപുരം ഡിസിപി വി. അജിത്ത് നിർദേശം നൽകി. ഡിസിആർബി അസിസ്റ്റന്റ് കമ്മീഷണർ ദിനിലിനാണ് നിർദേശം നൽകിയിരിക്കുന്നത്. പോസ്റ്റുമോർട്ടം റിപ്പോർട്ടും കേസ് ഡയറിയും പരിശോധിച്ച് ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണം....
രാജ്യത്തെ വാഹനാപകട കേസുകളുടെ അതിവേഗ പരിഹാരത്തിന് നിര്‍ണായക ഉത്തരവുമായി സുപ്രീം കോടതി. വാഹനാപകടങ്ങളിൽ എഫ്ഐആർ ഉടൻ രജിസ്റ്റർ ചെയ്ത് പ്രഥമ അപകട റിപ്പോർട്ട് 48 മണിക്കൂറിനകം നഷ്ടപരിഹാര ട്രിബ്യൂണലിന് കൈമാറണമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. വാഹനാപകടക്കേസുകൾ കൈകാര്യം...
ലോക്കപ്പ് മര്‍ദനങ്ങള്‍ ഉണ്ടായാല്‍ അന്വേഷണം സിബിഐയെ ഏല്‍പ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പൊലീസിലെ ചിലര്‍ ചില വൈകൃതങ്ങള്‍ കാണിക്കുന്നു. അവരോടുള്ള സമീപനത്തില്‍ സര്‍ക്കാരിന് ഒരു ആശയക്കുഴപ്പവുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ക്രിമനലുകളെ നേരിടാനാണ് പൊലീസ് സേന. ആ...
കലൂരില്‍ പൊലീസുകാരെ ആക്രമിച്ച സംഭവത്തിൽ മൂന്ന് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. അരുണ്‍ ജോര്‍ജ്, ശരത്, റിവിന് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവര്‍ കലൂര്‍ സ്വദേശികളാണ്.കൊച്ചി കലൂര്‍ സ്റ്റേഡിയത്തിന് സമീപമാണ് പൊലീസുകാര്‍ക്ക് നേരേ ആക്രമണമുണ്ടായത്. സ്റ്റേഡിയം കവാടത്തിലെ...
ആംഡ് പോലീസ് ബറ്റാലിയനിൽ പോലീസ് കോൺസ്റ്റബിൾ തസ്തികയിലേക്ക് നിയമനത്തിനായി കേരള പബ്ലിക് സർവീസ് കമ്മീഷൻ വിജ്ഞാപനം പുറപ്പെടുവിച്ചു. (കാറ്റഗറി നമ്പർ: 537/2022) വിദ്യാഭ്യാസ യോഗ്യത: ഹയർസെക്കൻഡറി (പ്ലസ് ടു) പാസ്സായിരിക്കണം അല്ലെങ്കിൽ തത്തുല്യമായ പരീക്ഷ ജയിച്ചിരിക്കണം....
പൊതുജന സേവനരംഗത്ത് ഇ-ഗവേണന്‍സ് പ്രോത്സാഹിപ്പിക്കുന്നതിനായി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡുകള്‍ കേരള പൊലീസിന്റെ വിവിധ പദ്ധതികള്‍ക്ക് ലഭിച്ചു. തിരുവനന്തപുരത്ത് ടാഗോര്‍ തിയേറ്ററില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്, മന്ത്രി വി.ശിവന്‍കുട്ടി എന്നിവര്‍ അവാര്‍ഡുകള്‍ സമ്മാനിച്ചു. സോഷ്യല്‍...
‘വാച്ച് യുവര്‍ നെയ്ബര്‍’ എന്ന പേരില്‍ നിലവില്‍ പദ്ധതികള്‍ ഒന്നുമില്ലെന്ന് പൊലീസ്. കൊച്ചി സിറ്റി പൊലീസ് നടപ്പാക്കുന്നത് ‘സേ ഹലോ റ്റു യുവര്‍ നെയ്ബര്‍’ എന്ന പദ്ധതിയാണെന്നും പൊലീസ് പുറത്തിറക്കിയ വിശദീകരണത്തില്‍ പറയുന്നു. അയല്‍വീടുകള്‍ നിരീക്ഷിക്കാന്‍...
തിരുവനന്തപുരം മ്യൂസിയത്തിന് മുന്നില്‍ പ്രഭാതസവാരിക്കിറങ്ങിയ യുവതിയെ ആക്രമിച്ച സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്നയാളുടെ രേഖാചിത്രം പുറത്തുവിട്ട് പൊലീസ്. പ്രതിയെ ഉടന്‍ പിടികൂടുമെന്ന് തിരുവനന്തപുരം ഡിസിപി അറിയിച്ചു. സംഭവം കഴിഞ്ഞ് രണ്ടുദിവസം കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാന്‍ കഴിയാത്തതില്‍ പൊലീസിനെതിരെ...
കൊലപാതകം നടത്തി ഒളിവില്‍പോയ അന്യസംസ്ഥാനത്തൊഴിലാളിയെ ആറ് വര്‍ഷം നിരന്തരമായി അന്വേഷിച്ച് പിടികൂടി മാള പോലീസ് തൃശൂര്‍ മാള പുത്തന്‍ചിറ പിണ്ടാണിയിലെ പുരുഷോത്തമന് എന്നയാളുടെ വീട്ടില്‍ ജോലിക്കായി എത്തിയ അസം സ്വദേശികളായിരുന്നു ഉമാനന്ദ് നാഥ്, മനോജ് ബോറ...
നിരോധിത സംഘടനയായ പോപുലർ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന കണ്ടെത്തലിനെ തുടർന്ന് എറണാകുളത്ത് പൊലീസുകാരന് സസ്പെൻഷൻ. എറണാകുളം ജില്ലയിലെ കാലടി പോലീസ് സ്റ്റേഷനിലെ സിയാദിനെയാണ് സസ്പെന്റ് ചെയ്തത്. സിവിൽ പൊലീസ് ഓഫീസറാണ് സിയാദ്. അന്വേഷണ വിധേയമായാണ് സസ്പെൻഷൻ. അതേസമയം...
ഉല്ലാസ യാത്ര പോകുന്നവര്‍ക്ക് കേരളാപൊലീസിന്റെ മുന്നറിയിപ്പ്. സമൂഹത്തില്‍ സൈബര്‍ അറ്റാക്കുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കേരളാ പൊലീസിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇന്റര്‍നാഷണല്‍ ഹാക്കിങ് & സൈബര്‍ സെക്യൂരിറ്റി കോണ്‍ഫറന്‍സ് ഈസ് ബാക്ക് എന്ന കുറിപ്പോടുകൂടിയാണ്...
സംസ്ഥാന പൊലീസ് തലപ്പത്ത് അഴിച്ചുപണി. വിജിലൻസ് ഡയറക്ടറായി എഡിജിപി മനോജ് ഏബ്രഹാമിനെ നിയമിച്ചു. തുമ്മല വിക്രമാണ് ഉത്തര മേഖലാ ഐജി. എഡിജിപി പത്മകുമാറിന് പൊലീസ് ആസ്ഥാനത്തിന്റെ ചുമതല ലഭിച്ചു. ആകെ 17 ഐപിഎസ് ഉദ്യോഗസ്ഥർക്കാണ് സ്ഥാനചലനം....
കേരള പൊലീസിൻ്റെ ഔദ്യോഗിക ട്വിറ്റര്‍ പേജ് ഹാക്ക് ചെയ്യപ്പെട്ടു. 3.14 ലക്ഷം ട്വിറ്ററിൽ പിന്തുടരുന്ന അക്കൗണ്ടാണ് ഹാക്ക് ചെയ്യപ്പെട്ടത്. ഓക്ക് പാരഡൈസ് എന്ന ഹാക്കേഴ്സാണ് ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തിരിക്കുന്നത്. 2013 സെപ്തംബര്‍ മുതൽ സജീവമായ...
മൊബൈല്‍ ഫോണിന് അടിപ്പെടുന്ന കുട്ടികളെ നേര്‍വഴിക്ക് നയിക്കാന്‍ പുതിയ പദ്ധതിയുമായി കേരള പൊലീസ്. നേരത്തേ നടപ്പാക്കിയ ‘കിഡ്സ് ഗ്ലോവ്’ പദ്ധതിയുടെ തുടര്‍ച്ചയായി കൂട്ട് എന്ന പേരിലാണ് പുതിയ പദ്ധതി. മൊബൈലിന്റെ അമിതോപയോഗം, സൈബര്‍ തട്ടിപ്പ്, സൈബര്‍...
അസ്വാഭാവിക മരണം സംഭവിക്കുന്നതുമായി ബന്ധപ്പെട്ട രാത്രികാല ഇൻക്വസ്റ്റ് സംബന്ധിച്ച് പൊലീസ് മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. മരണം സംഭവിച്ച് 4 മണിക്കൂറിനകം ഇൻക്വസ്റ്റ് പൂർത്തിയാക്കണമെന്നാണ് നിർദ്ദേശം. ഇൻക്വസ്റ്റ് നടത്താൻ എസ് എച്ച് ഒ മാർ നടപടി സ്വീകരിക്കും. ഇൻക്വസ്റ്റിന്...
പോലീസിന്റെ അത്യാധുനിക വാഹനങ്ങൾ അടുത്ത്കാണാം, ഒപ്പം നിന്നൊരു സെൽഫിയെടുക്കാം. സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികം പ്രമാണിച്ച് തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരവളപ്പിൽ ഒരുക്കിയിരിക്കുന്ന എന്റെ കേരളം പ്രദർശനമേളയിലാണ് പൊതുജനങ്ങൾക്ക് പോലീസ് വാഹനങ്ങൾ അടുത്തറിയാൻ അവസരം ഒരുക്കിയിരിക്കുന്നത്. ഏത്...
വിദേശ രാജ്യങ്ങളിലെ ജോലിക്കോ മറ്റു കാര്യങ്ങൾക്കോ ഇനി മുതൽ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകാൻ പാടില്ലെന്ന് ഡിജിപിയുടെ ഉത്തരവ്. സംസ്ഥാനത്തിനകത്തെ ജോലികൾക്കായി ‘കേസുകളിൽ ഉൾപ്പെട്ടിട്ടില്ല’ എന്ന സർട്ടിഫിക്കറ്റ് നൽകാനേ പൊലീസിന് ഇനി കഴിയൂ. വിദേശത്തെ ജോലികൾക്ക്...
പൊലീസ് ഉദ്യോഗസ്ഥര്‍ അമിത ജോലിഭാരത്തെത്തുടര്‍ന്ന് നേരിടുന്ന മാനസിക സമ്മര്‍ദ്ദം ലഘൂകരിക്കാന്‍ നടപടിയുമായി പൊലീസ് വകുപ്പ്. പൊലീസുകാര്‍ക്ക് വീട്ടിലെ വിശേഷദിവസങ്ങളില്‍ ഇനി അവധി അനുവദിക്കും. മേലുദ്യോഗസ്ഥര്‍ കീഴുദ്യോഗസ്ഥരോട് അവരുടെ പ്രശ്നങ്ങള്‍ മനസിലാക്കി മനുഷ്യത്വത്തോടെ പെരുമാറണമെന്നും നിര്‍ദ്ദേശമുണ്ട്. കണ്ണൂര്‍...
പിഎസ്സി ഹാള്‍ടിക്കറ്റ് എടുക്കാൻ മറന്ന പെൺകുട്ടിക്ക് സഹായവുമായി ട്രാഫിക്ക് പൊലീസിന്റെ ഇടപെടൽ. തൃശ്ശൂർ കെഎസ്ആർടിസി ബസ്സ്റ്റാൻഡിൽ കഴിഞ്ഞ ദിവസം രാവിലെ 9.30-നായിരുന്നു സംഭവം. സിവിൽ പൊലീസ് ഓഫീസർ സിപി സുധീഷ് ആണ് സമയോചിത ഇടപെടലിലൂടെ പെൺകുട്ടിയെ...
ഉത്ര വധക്കേസിൽ പ്രതിക്ക് ഇരട്ട ജീവപര്യന്തം. ഇന്ത്യയിൽ പാമ്പിനെക്കൊണ്ടു കടിപ്പിച്ചു കൊലപ്പെടുത്തിയ 3 കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. മുൻപുണ്ടായ രണ്ട് കേസുകളിലും പ്രതികളെ വിട്ടയച്ചിരുന്നു. മൂന്നാമത്തേതാണ് ഉത്ര വധക്കേസ്. കേരളത്തിൽ രജിസ്റ്റർ ചെയ്യപ്പെട്ട ആദ്യ...
ഹണി ട്രാപ്പ് ഉൾപ്പെടെയുള്ള വിവാദങ്ങൾക്കിടെ സാമൂഹികമാധ്യമങ്ങളിൽ പോലീസ് ഉദ്യോഗസ്ഥർ ജാഗ്രത പാലിക്കണമെന്ന് ഡിജിപി അനിൽ കാന്തിന്റെ സർക്കുലർ. ഫോൺ സംഭാഷണങ്ങൾ റെക്കോർഡ് ചെയ്യാനോ, പ്രചരിപ്പിക്കാനോ പാടില്ലെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു. നെയ്യാറ്റിൻകര കോടതിയിലെ മജിസ്ട്രേട്ടും പാറശാല സ്റ്റേഷനിലെ...
36 വർഷത്തെ ഔദ്യോഗിക ജീവിതം അവസാനിപ്പിച്ച് ഋഷി രാജ് സിംഗ് പടിയിറങ്ങുന്നു. സംസ്ഥാന ജയില്‍ മേധാവി പദവിയിൽ നിന്നാണ് ഋഷിരാജ് സിംഗ് ഇന്ന് വിരമിക്കുന്നത്, 36 വര്‍ഷത്തെ സേവനത്തിന് ശേഷമാണ് വിരമിക്കല്‍. ജയില്‍ ഡിജിപി, ട്രാന്‍സ്പോട്ട് കമ്മീഷണര്‍...
കൊല്ലം ചടയമംഗലത്ത് കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയ പെണ്‍കുട്ടിക്കെതിരേ പൊലീസ് കേസ് എടുത്തു. ബാങ്കില്‍ ഇടപാടിനെത്തിയവര്‍ക്ക് അനവാശ്യമായി പെറ്റി നല്കിയ പോലീസ് നടപടി ചോദ്യം ചെയ്ത പെണ്‍കുട്ടിക്ക് നേരെയാണ് ജാമ്യമില്ല വകുപ്പ് പ്രകാരം കേസ്. ചടയമംഗലത്താണ് സംഭവം. കോവിഡ്...
ബാങ്കിങ്ങ് തട്ടിപ്പിനെതിരെ ജാഗ്രതാ നിർദേശവുമായി കേരള പോലീസ്. SBI ബാങ്കിൽ നിന്നും എന്ന വ്യാജേന ഉപഭോക്താക്കളുടെ മൊബൈൽ നമ്പറുകളിലേക്ക് YONO ബാങ്കിങ്ങ് ആപ്ലിക്കേഷൻ ബ്ലോക്ക് ചെയ്യപ്പെട്ടെന്ന SMS സന്ദേശം അയക്കുന്നു. യഥാർത്ഥ സന്ദേശമാണെന്ന് വിശ്വസിച്ച് ഉപഭോക്താവ്,...
നവമാധ്യമങ്ങളിൽ തരംഗമായ കേരള പോലീസ് മറ്റൊരു സുപ്രധാന നേട്ടം കൂടി കൈവരിച്ചിരിക്കുന്നു. . ലോകത്ത് ഏറ്റവുമധികം ഫോള്ലോവേർസ് ഉള്ള സ്റ്റേറ്റ് പോലീസ് ഫേസ്ബുക്ക് പേജ് എന്ന നേട്ടത്തിന് ശേഷം ഇപ്പോൾ വൺ മില്യൺ (പത്തു ലക്ഷം)...
ജോലിസംബന്ധമായും വ്യക്തിപരമായും പൊലീസുകാര്‍ക്കുണ്ടാകുന്ന മാനസികസംഘര്‍ഷം ലഘൂകരിക്കുന്നതിന് ഹാറ്റ്സ് (ഹെല്പ് ആന്റ് അസിസ്റ്റന്‍സ് റ്റു ടാക്കിള്‍ സ്ട്രെസ്സ്) ലേയ്ക്ക് വിളിക്കാം. 9495363896 എന്ന നമ്പരാണ് ഇതിനായി നല്‍കിയിരിക്കുന്നത്. മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരെ കണ്ടെത്തി കൗണ്‍സലിംഗ്...
ഓണ്‍ലൈന്‍ ഗെയിമുകള്‍ കുട്ടികളുടെ മരണക്കളികളാകുന്നതോടെ മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്ത്. ഓണ്‍ലൈന്‍ ഗെയിമിന് അടിമകളാകുന്ന കുട്ടികള്‍ തങ്ങളുടെ ജീവന് ഇല്ലാതാക്കുന്ന പ്രവണതയിലേക്ക് എത്തിയ നിരവധി സംഭവങ്ങളാണ് അടുത്തിടെ ഉണ്ടായത്. ഫ്രീ ഫയര്‍ പോലുള്ള ഗെയിം സൗജന്യമായതിനാലും...
പഴയ നാണയങ്ങള്‍ക്കും നോട്ടുകൾക്കും ലക്ഷങ്ങള്‍ വില ലഭിക്കുന്നു എന്ന രീതിയില്‍ ഓൺലൈനിൽ നിരവധി വാര്‍ത്തകള്‍ വരുന്നുണ്ട്. നിലവിലുള്ളതും നിരോധിച്ചതുമായ നോട്ടുകൾക്കാണ് മോഹവില വാഗ്ദാനം ചെയ്യുന്നത്. എന്നാൽ ഇതിനു പിന്നിൽ വൻ തട്ടിപ്പാണ് അരങ്ങേറുന്നത്. ഇത്തരത്തിൽ ലക്ഷങ്ങള്‍...
കോവിൻ സൈറ്റിൽ വാക്സിൻ സ്ലോട്ട് കിട്ടാൻ ബുദ്ധിമുട്ടുന്നവർക്ക് പുതിയ വെബ് സൈറ്റുമായി കേരള പൊലീസിൻ്റെ സൈബർഡോം ടീം. വാക്സിൻ ഫൈൻഡ് എന്ന വെബ്സൈറ്റാണ് ഇതിനായി ഒരുക്കിയിരിക്കുന്നത്. ലാപ്ടോപ്പിലും മൊബൈൽ ഫോണിലും വാക്സിൻ സ്ലോട്ട് തിരയുന്നതിന് ഈ...
ബാങ്കിങ് മേഖലയിലെ തട്ടിപ്പുകൾക്കെതിരെ ജാഗ്രത പുലർത്തണമെന്ന നിർദേശവുമായി കേരള പോലീസ്. കസ്റ്റമേഴ്സിന്റെ വിവരങ്ങൾ ഉറപ്പുവരുത്തുന്നതിന് ബാങ്കിങ്, ഇൻഷുറൻസ് കമ്പനികളും മൊബൈൽ സേവന ദാതാക്കളും KYC (Know your Customers) ശേഖരിക്കാറുണ്ട്. ഈയിടെയായി ഓൺലൈൻ തട്ടിപ്പുസംഘങ്ങൾ ഇതിന്റെ...
പോലീസ് സേനയിലെ സേവനത്തിനുശേഷം വിരമിച്ച് മരണമടയുന്ന നായ്ക്കള്‍ക്കായുള്ള അന്ത്യവിശ്രമകേന്ദ്രം തൃശ്ശൂരിലെ കേരളപോലീസ് അക്കാദമിയില്‍ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ഉദ്ഘാടനം ചെയ്തു. ഏഷ്യയിലെതന്നെ ആദ്യ സംരംഭമാണിത്. പ്രത്യേകം തയ്യാറാക്കിയ കല്ലറകളില്‍ പുഷ്പാര്‍ച്ചന ചെയ്താണ് ഡി.ജി.പി...
കൊവിഡിനെ തുടർന്ന് ഓൺലൈൻ വിദ്യാഭ്യാസമാണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്. ഓൺലൈൻ വ്യാജന്മാർ നുഴഞ്ഞു കയറുന്നതിനെക്കുറിച്ച് കേരള പൊലീസ് മുന്നറിയിപ്പ് നൽകുന്നു. ഓൺലൈൻ ക്ലാസുകളിൽ വ്യാജന്മാർ നുഴഞ്ഞുകയറി പാട്ടും ഡാൻസും തെറിയഭിഷേകവും നടത്തിയ സംഭവം അടുത്തിടെയാണ് ഉണ്ടായത്....
ഓൺലൈൻ ക്ലാസുകൾക്കും മറ്റുമായി കുട്ടികൾക്ക് സ്മാർട്ഫോണുകൾ സ്വതന്ത്രമായി നൽകുന്ന കാലമാണ്. സ്മാർട്ഫോണുകൾ അക്കാദമിക കാര്യങ്ങൾക്ക് ഏറെ ഉപയോഗപ്രദമായ ഉപകരണമാണെങ്കിലും രക്ഷിതാക്കളുടെ കർശന നിരീക്ഷണത്തിൻ കീഴിൽ അല്ലാതെ കുുട്ടികള്‍ക്ക് ഫോണുകൾ നൽകാൻ പാടില്ല. അത് പല വിധ...
തലസ്ഥാന നഗരിയില്‍ പോലീസുകാര്ക്കിടെ കോവിഡ് പടരുന്നു. രണ്ട് എസ്ഐമാര്‍ ഉള്‍പ്പെടെ 25 പോലീസുകാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ലോക്ക്ഡൗണ്‍ ഫലപ്രദമായി നടപ്പിലാക്കാന്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് പോലീസുകാരാണ്. കോവിഡ് ആദ്യ തരംഗത്തില്‍ വലിയ തോതില്‍ തിരുവനന്തപുരത്ത് അടക്കം പോലീസുകാര്‍ക്ക്...
ലോകത്ത് ഇപ്പോള്‍ ട്രെന്‍ഡിങ്ങായ ഓഡിയോ ചാറ്റ് റൂം ആപ്പ് ക്ലബ് ഹൗസ് സംബന്ധിച്ച് മുന്നറിയിപ്പുമായി പോലീസ്. ക്ലബ് ഹൗസില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പെണ്‍കുട്ടികളില്‍ നടത്തിയ തത്സമയ അശ്ലീല ചര്‍ച്ചയുടെ ഓഡിയോ ക്ലിപ്പ് സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. ക്ലബ്...
സുരക്ഷിതമെന്ന് കരുതുന്ന നവമാദ്ധ്യമങ്ങളിലെ ഓഡിയോ ചാറ്റ് റൂമുകളിലെ നിങ്ങളുടെ പങ്കാളിത്തവും ഇടപെടലും അത്ര സുരക്ഷതിമല്ല എന്നോർക്കുക. തരംഗമാകുന്നത് പുത്തൻ സാമൂഹ്യ മാധ്യമങ്ങളിലെ അശ്രദ്ധമായതും അമിത ആത്മവിശ്വാസത്തോടെയുള്ള ഇടപെടലും നിങ്ങൾക്ക് തന്നെ വിനയാകാതെ സൂക്ഷിക്കുക. ലൈവ് ഓഡിയോ...
രോഗവ്യാപനം തടയുന്നതിനും മരണനിരക്ക് കുറച്ച് കൊണ്ട് വരുന്നതിനുമായി, ലോക്ക്ഡൌൺ നിയന്ത്രണങ്ങളുടെ ഭാഗമായി സര്‍ക്കാർ പുറപ്പെടുവിച്ച പുതിയ ഉത്തരവ് നടപ്പാക്കുന്നതിന്റെ ഭാഗമായി ഇന്ന് (05-06-21) മുതല്‍ ഒൻപതാം തിയതി (09-06-21) വരെ പോലീസ് പരിശോധന കര്‍ശനമാക്കിയതായി ഐ.ജി.പിയും...
എട്ട് ഐ.പിഎസ് ഓഫീസര്‍മാര്‍ ഉള്‍പ്പെടെ 11 മുതിര്‍ന്ന പോലീസ് ഓഫീസര്‍മാര്‍ തിങ്കളാഴ്ച്ച സര്‍വ്വീസില്‍ നിന്ന് വിരമിക്കും. പ്രൊട്ടക്ഷന്‍ ഓഫ് സിവില്‍ റൈറ്റ്സ് എ.ഡി.ജി.പി ഇ.ജെ.ജയരാജ്, പോലീസ് ആസ്ഥാനത്തെ ഭരണവിഭാഗം ഡി.ഐ.ജി എസ്.സുരേന്ദ്രന്, പബ്ലിക്ക് ഗ്രീവന്‍സസ് എ.ഐ.ജി...