സംസ്ഥാനത്ത് ശനിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ഉച്ചക്ക് രണ്ടുമണി മുതല്‍ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇടിമിന്നല്‍ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും...
സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ്. വെള്ളിയാഴ്ച പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള ജില്ലകളില്‍ ഇടിയോട് കൂടിയ നേരിയ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി തെക്കുകിഴക്കന്‍ ബംഗാള്‍...
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചു. കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് മഞ്ഞ ജാഗ്രതാ നിര്‍ദേശം...
മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തമിഴ്നാട് തുറന്നു. രാത്രിയും പുലര്‍ച്ചെയുമായി പത്തു ഷട്ടറുകളാണ് തുറന്നത്. സ്പില്‍വേ ഷട്ടറുകള്‍ 60 സെന്റിമീറ്ററാണ് ഉയര്‍ത്തിയത്. സെക്കന്‍ഡില്‍ 8017 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. ഈ സീസണില്‍ ഇത്രയധികം വെള്ളം...
ബംഗാൾ ഉൾകടലിൽ പുതിയൊരു ചുഴലിക്കാറ്റിന് കൂടി സാധ്യതയെന്ന് മുന്നറിയിപ്പ്. ആന്തമാൻ കടലിൽ രൂപപ്പെടുന്ന ന്യൂനമർദ്ദം ഡിസംബർ 3 ഓടെ മധ്യ ബംഗാൾ ഉൾകടലിലേക്ക് എത്തി ‘ജവാദ്’ ചുഴലിക്കാറ്റായി മാറാൻ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്....
ബംഗാള്‍ ഉള്‍ക്കടലില്‍ നാളെയും അറബിക്കടലില്‍ മറ്റന്നാളും പുതിയ ന്യുന മര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.കന്യാകുമാരി തീരത്തും സമീപ ശ്രീലങ്ക തീരത്തുമായി ചക്രവാതചുഴി നിലനില്ക്കുന്നു. ഈ പശ്ചാത്തലത്തില്‍ ഇന്നും നാളെയും കേരളത്തില്‍ വ്യാപക മഴയ്ക്ക്...
കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ തിരുവനന്തപുരം ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കലക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചു. ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും. കനത്ത മഴ പെയ്യുന്ന സാഹചര്യത്തില്‍ കൊല്ലം...
തിരുവനന്തപുരം ജില്ലയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തുമെന്ന് ജില്ലാ ഭരണകൂടം. മൂന്ന്, നാല് ഷട്ടറുകള്‍ 70 സെന്റിമീറ്റര്‍ വീതവും ഒന്നാമത്തെ ഷട്ടര്‍ 40 സെന്റിമീറ്റര്‍ വീതവും നിലവില്‍ ഉയര്‍ത്തിയിട്ടുണ്ട്. ഇന്ന്...
തിരുവനന്തപുരത്ത് ആറ്റിൽ കുളിക്കാൻ ഇറങ്ങിയ ആളെ ഒഴുക്കിൽപ്പെട്ട് കാണാതായി. തിരുവനന്തപുരം തിരുവട്ടാറിലാണ് സംഭവം. തിരുവട്ടാർ അണക്കരയിൽ മുളക്കൂട്ടുവിള സ്വദേശി ഡേവിഡ് (49) നെയാണ് കാണാതായത് ചെറുപ്പണയ്ക്ക് സമീപം കുളിക്കാൻ ഇറങ്ങിയതായിരുന്നു ഡേവിഡ്. കനത്ത മഴയെ തുടർന്ന്...
സംസ്ഥാനത്ത് ഒറ്റപ്പെട്ട അതിശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്. രാത്രിയോടെ മഴ ശക്തമാകാനാണ് സാധ്യത. തെക്കൻ- മധ്യ കേരളത്തിൽ കൂടുതൽ മഴ ലഭിക്കും. കണ്ണൂർ, കാസർകോട് ഒഴികെ 12 ജില്ലകളിൽ യെല്ലോ അലർട്ടാണ്. ഇന്ന് രാത്രി മുതൽ...
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലയിലെ സ്കൂളുകൾക്കും കോളേജുകൾക്കും ജില്ലാ കളക്ടർ നാളെ അവധി പ്രഖ്യാപിച്ചു. ജില്ലയിൽ നാളെയും കാലാവസ്ഥ വകുപ്പിന്റെ അതിശക്തമായ മഴ മുന്നറിയിപ്പ് നിലനിൽക്കുന്ന സാഹചര്യത്തിൽ കൂടിയാണ് അവധി. തിരുവനന്തപുരം നഗരത്തിലും...
മഴ കഴിഞ്ഞാലുടന്‍ റോഡിന്റെ അറ്റകുറ്റപ്പണി തുടങ്ങുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. ജലഅതോറിറ്റി കുത്തിപ്പൊളിക്കുന്ന റോഡുകള്‍ നന്നാക്കുന്നതില്‍ യോഗംവിളിക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ റോഡുകൾ പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്നതിലെ പ്രധാന ഉത്തരവാദി ജല അതോറിറ്റിയാണെന്നും റിയാസ്...
സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്കോ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കോ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇടുക്കിയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 10 ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശ്ശൂർ,...
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലയിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി. പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി. നേരത്തെ നിശ്ചയിച്ച പരീക്ഷകൾക്കും പൊതു പരീക്ഷകൾക്കും അവധി ബാധകമല്ല. തിരുവനന്തപുരം ജില്ലയിൽ നിലവിൽ...
സംസ്ഥാനത്ത് നവംബർ 29 വരെ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യമുണ്ടെന്നാണ് ശക്തമായ മഴ മുന്നറിയിപ്പിൽ...
തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ അടുത്ത 24 മണിക്കൂറിനുള്ളില്‍ പുതിയ ന്യുനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യത. പടിഞ്ഞാറ് – വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ചു ന്യൂനമര്‍ദ്ദം ശ്രീലങ്ക, തെക്കന്‍ തമിഴ്നാട് തീരത്തേക്ക് നീങ്ങുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ...
ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് മുല്ലപ്പെരിയാറിനും ആളിയാറിനും പുറമെ ഇടുക്കിയിലെ നെടുംകണ്ടം കല്ലാർ ഡാമിന്റേയും ഷട്ടറുകൾ തുറന്നു. മുല്ലപ്പെരിയാറിലെ 7 സ്പിൽവേ ഷട്ടറുകളാണ് തുറന്നത്. ഇടുക്കി നെടുംകണ്ടം കല്ലാർ ഡാമിലെ രണ്ട് ഷട്ടറുകൾ 10 സെൻറീമീറ്റർ വീതം...
ആന്ധ്രാ മഴക്കെടുതിയില്‍ മരണം 39 ആയി. കനത്ത മഴ തുടരുന്നതിനാല്‍ തിരുപ്പതിയില്‍ വെള്ളപ്പൊക്കം രൂക്ഷമാണ്. നാളെ പുലര്‍ച്ചയോടെ മഴ കുറയുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. പതിറ്റാണ്ടുകള്‍ക്കിടയിലെ ഏറ്റവും വലിയ ദുരിതപെയ്ത്താണ് ആന്ധ്രയില്‍ സംഭവിക്കുന്നത്. നെല്ലൂര്‍ ചിറ്റൂര്‍...
കുട്ടനാട് താലൂക്കിലെ പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി. കാര്‍ത്തികപ്പള്ളി, മാവേലിക്കര, ചെങ്ങന്നൂര്‍ താലൂക്കുകളില്‍ ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കും അവധിയാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. കനത്തമഴയില്‍ വെള്ളക്കെട്ട് രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിലാണ്...
ആന്ധ്രപ്രദേശിൽ തുടർച്ചയായി കനത്ത മഴ പെയ്തതോടെ ട്രെയിൻ ഗതാഗതം തടസപ്പെട്ടു. വിജയവാഡ, ഗുണ്ടക്കൽ റെയിൽവേ ഡിവിഷൻ പരിധിയിൽ നിരവധി പാതകൾ വെള്ളത്തിലായതിനെ തുടർന്നാണ് ട്രെയിൻ ഗതാഗതം തടസപ്പെട്ടത്. ഇന്നലെയും ഇന്നുമായി നിരവധി ട്രെയിനുകൾ വഴിതിരിച്ചു വിടുകയും...
കേരളത്തിൽ അടുത്ത അഞ്ചു ദിവസം ഒറ്റപ്പെട്ട ഇടത്തരം മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മധ്യ കിഴക്കൻ അറബികടലിൽ ശക്തി കൂടിയ ന്യുന മർദ്ദം നിലനിൽക്കുന്നതിനാൽ തെക്കൻ കർണാടകത്തിനു മുകളിലും സമീപ പ്രദേശങ്ങളിലുമായി ചക്രവാതചുഴി നിലനിൽക്കുന്നുവെന്നും...
സംസ്ഥാനത്ത് ഇന്ന് പരക്കെ മഴ പെയ്യാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തിരുവന്തപുരം ഒഴികെയുള്ള 13 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെയും മറ്റന്നാളും മഴ മുന്നറിയിപ്പ് ഇല്ല. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും മഴ തുടരും. തിങ്കള്‍...
തമിഴ്നാട്ടില്‍ കനത്ത മഴ തുടരുന്നു. ഇതുവരെ 16 ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം തീവ്രന്യൂനമര്‍ദ്ദമായി മാറിയിട്ടുണ്ട്.ഇത് നാളെ പുലര്‍ച്ചെ വടക്കന്‍ തമിഴ്നാട്, തെക്കന്‍ ആന്ധ്ര തീരത്ത് കര തൊടുമെന്നാണ് കാലാവസ്ഥാ...
കേരളത്തില്‍ അടുത്ത 2 ദിവസം കൂടി ഒറ്റപ്പെട്ട ശക്തമായ മഴ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്. സംസ്ഥാനത്തെ 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകള്‍ ഒഴികെയുള്ള എല്ലാ ജില്ലകളിലും...
കനത്ത മഴയും വെള്ളക്കെട്ടും കണക്കിലെടുത്ത് ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. താലൂക്കിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും. കാര്‍ത്തികപ്പള്ളി, ചെങ്ങന്നൂര്‍, മാവേലിക്കര...
ആലപ്പുഴയില്‍ നാല് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. കുട്ടനാട്, കാര്‍ത്തികപ്പള്ളി, മാവേലിക്കര, ചെങ്ങന്നൂര്‍ താലൂക്കുകളിലാണ് കലക്ടര്‍ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് അവധി. വെള്ളപ്പൊക്കം രൂക്ഷമായ കുട്ടനാട് താലൂക്കിലെ സ്ഥിതിഗതികള്‍...
സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. പാലക്കാട് ജില്ലയില്‍ പ്രഖ്യാപിച്ചിരുന്നു യെല്ലോ അലര്‍ട്ട് പിന്‍വലിച്ചു. വയനാട്, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിക്കുകയും ചെയ്തു. കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കാസർകോട് എന്നീ ജില്ലകളിലും...
കനത്ത മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ഇന്ന് നാലു ജില്ലകളിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ജില്ലകളിലെ വിദ്യാഭാസ്യ സ്ഥാപനങ്ങള്‍ക്കാണ് അവധി. ഈ ജില്ലകളിലെ പ്രൊഫഷണല്‍ കോളജുകള്‍ അടക്കം അവധിയായിരിക്കും. കൊല്ലം ജില്ലയിലും വിദ്യാഭ്യാസ...
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു. എല്ലാ...
സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വിവിധ സർവകലാശാലകൾ പരീക്ഷകൾ മാറ്റി. കേരള, എം ജി, കുസാറ്റ്, കുഫോസ് (ഫിഷറീസ്), ആരോഗ്യ, സാങ്കേതിക സർവകലാശാലകൾ തിങ്കളാഴ്ചത്തെ എല്ലാ പരീക്ഷകളും മാറ്റി. മഹാത്മാഗാന്ധി സര്‍വ്വകലാശാല ഇന്നു നടത്താന്‍...
കനത്ത മഴയിൽ തിരുവനന്തപുരത്ത് പാളത്തിലേക്ക് മണ്ണിടിഞ്ഞും വെള്ളമൊഴുകിയും ഗതാഗതം തടസ്സപ്പെട്ട തിരുവനന്തപുരം-നാഗര്‍കോവില്‍ ലൈനില്‍ ഭാഗികമായി ട്രെയിന്‍ റദ്ദാക്കല്‍ തുടരുന്നു. കന്യാകുമാരി-ബംഗളൂരു ഐലന്റ് (16525) കന്യാകുമാരിക്ക് പകരം കൊല്ലത്ത് നിന്നാണ് തിങ്കളാഴ്ച യാത്ര ആരംഭിക്കുക. നാഗര്‍കോവില്‍-കോട്ടയം പ്രതിദിന...
കേരളത്തില്‍ നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും ജാഗ്രത തുടരണമെന്നും തമിഴ്നാട് വെതര്‍മാന്‍. പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ പെയ്ത കനത്തമഴ വരും മണിക്കൂറുകളില്‍ ക്രമേണ കുറഞ്ഞുതുടങ്ങും. എന്നാല്‍ മധ്യകേരളത്തിലേക്കും വടക്കന്‍ കേരളത്തിലേക്കും മഴമേഘങ്ങള്‍ മാറുന്നതോടെ, ഈ ജില്ലകളില്‍...
കനത്തമഴയെ തുടര്‍ന്ന് ആലപ്പുഴ, കൊല്ലം പത്തനംതിട്ട ജില്ലകളിലെ പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി. കാസര്‍കോട് ജില്ലയിലും സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. ജില്ലയില്‍ കോളജുകള്‍ക്ക് അവധി ബാധകമല്ല. തിരുവനന്തപുരം ജില്ലയില്‍ കാട്ടാക്കട,...
കനത്തമഴയെ തുടര്‍ന്ന് നാളെ നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷകള്‍ എംജി സര്‍വകലാശാല മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് സര്‍വകലാശാല അറിയിച്ചു. സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം കൂടി ശക്തമായ മഴ തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്...
കനത്തമഴ തുടരുന്ന പശ്ചാത്തലത്തില്‍ ഇടുക്കി ജില്ലയിലെ മലയോര മേഖലകളിലേക്ക് രാത്രിയാത്ര നിരോധിച്ചു. തൊഴിലുറപ്പ് ജോലികള്‍ നിര്‍ത്തിവെയ്ക്കാനും നിര്‍ദേശിച്ചു. വിനോദസഞ്ചാരത്തിനും മണ്ണെടുപ്പ്, ക്വാറി ഖനന പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള നിരോധനവും തുടരുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി ഇടുക്കി...
സംസ്ഥാനത്ത് ശക്തമായ മഴ തുടരുകയാണെന്നും എല്ലാവരും പരമാവധി ജാഗ്രത പുലർത്തണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തുടർച്ചയായ അസ്വാഭാവിക മഴ കാരണം മണ്ണിടിച്ചിലിനും മറ്റപകടങ്ങൾക്കുമുള്ള സാധ്യത നിലനിൽക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെ...
ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ ഇടുക്കി അണക്കെട്ട് തുറന്നു. ഒരു ഷട്ടർ ഉയർത്തിയാണ് വെള്ളം ഒഴുക്കുന്നത്. 40 സെന്റിമീറ്ററാണ് ഷട്ടർ ഉയർത്തിയത്. സെക്കൻഡിൽ 40,000 ലിറ്റർ വെള്ളമാണ് ഒഴുക്കി വിടുന്നത്. നിലവിൽ 2398.90 അടിയാണ് ഇടുക്കിയിലെ ജലനിരപ്പ്....
സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ അതിതീവ്ര മഴ മുന്നറിയിപ്പ്. എറണാകുളം, തൃശൂർ, ഇടുക്കി ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. പടിഞ്ഞാറൻ കാറ്റ് വടക്കൻ മേഖലകളിലേക്ക് സജീവമാകുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ് പുതുക്കുന്നത്. രാവിലെ സംസ്ഥാനത്ത് ഒൻപത് ജില്ലകളിൽ ഓറഞ്ച്...
ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഇടുക്കി അണക്കെട്ട് ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് തുറക്കും. അണക്കെട്ടിന്റെ ഒരു ഷട്ടറാണ് ഇന്ന് തുറക്കുന്നത്. 40 സെന്റിമീറ്ററാണ് ഉയർത്തുന്നത്. സെക്കൻഡിൽ 40 ഘനയടി വെള്ളമാണ് ഒഴുക്കി വിടുന്നത്. ശനിയാഴ്ച വൈകീട്ടോടെ...
സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു. തിരുവനന്തപുരത്ത് റെഡ് അലർട്ട് നിലവിലുണ്ട്. ശക്തമായ മഴ ഇന്നും തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. എല്ലാ ജില്ലകളിലും റെഡ് അലർട്ടിന് സമാനമായ മുന്നൊരുക്കങ്ങൾക്ക് ദുരന്ത നിവാരണ അതോറിറ്റി നിർദേശം നൽകിയിട്ടുണ്ട്....
കനത്ത മഴയെ തുടർന്ന് തിരുവനന്തപുരത്ത് മലയോര മേഖലകളിലെ യാത്രകൾക്ക് വിലക്ക്. വിനോദ സഞ്ചാര കേന്ദ്രങ്ങൾക്കും വിലക്ക് ബധകമാണ്. ക്വാറി, മൈനിങ് പ്രവർത്തികളും നിരോധിച്ചിട്ടുണ്ട്. കലക്ടറാണ് വിലക്കേർപ്പെടുത്തി ഉത്തരവിട്ടത്. കനത്ത മഴയിൽ തിരുവനന്തപുരം-നാഗർകോവിൽ റെയിൽപാതയിൽ മണ്ണിടിഞ്ഞതോടെ തിരുവനന്തപുരം-നാഗർകോവിൽ...
കനത്ത മഴയെ തുടര്‍ന്ന് തിരുവനന്തപുരം-നാഗര്‍കോവില്‍ റെയില്‍പാതയില്‍ മണ്ണിടിച്ചില്‍. ഇതോടെ തിരുവനന്തപുരം-നാഗര്‍കോവില്‍ റൂട്ടില്‍ ട്രെയിന്‍ ഗതാഗതം നിലച്ചു. പാറശ്ശാലയിലും ഇരണിയലിലും കുഴിത്തുറയിലും മണ്ണിടിച്ചിലുണ്ടായി. കന്യാകുമാരി-നാഗര്‍കോവില്‍ റൂട്ടില്‍ പാളത്തില്‍ വെള്ളം കയറി. രണ്ട് ട്രെയിനുകള്‍ ഭാഗീകമായി റദ്ദാക്കി. അനന്തപുരി,...
ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി നാളെയും മറ്റന്നാളും സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത. നാളെ മധ്യകേരളത്തിലെയും തെക്കന്‍ കേരളത്തിലെയും ആറു ജില്ലകളിലും ഞായറാഴ്ച അഞ്ചുജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ നാളെ പുതിയ...
പ്രളയഭീതിയിൽ അയൽ സംസ്ഥാനമായ തമിഴ്നാട്. തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലെ തീവ്ര ന്യൂനമർദ്ദം കഴിഞ്ഞ 6 മണിക്കൂറായി 14 കി.മി വേഗതയിൽ പടിഞ്ഞാറ്-വടക്കു പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് തീരം തൊടും. തമിഴ്നാട്ടിൽ കരതൊടുന്ന ന്യൂനമർദ്ദം ചുഴലിക്കാറ്റായി...
തമിഴ്നാട്ടില്‍ കനത്ത മഴ തുടരുന്നസാഹചര്യത്തിൽ മരണം പന്ത്രണ്ടായി. വരും മണിക്കൂറുകളിലും തമിഴ്നാട്ടില്‍ ശക്തമായ മഴ ലഭിക്കുമെന്നാണ് കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ചെന്നൈ,വില്ലുപുരം, ശിവഗംഗ, രാമനാഥപുരം, കാരക്കല്‍ എന്നിവിടങ്ങളില്‍ ഇന്നും നാളെയും റെഡ് അലര്‍ട്ടാണ്. ചെന്നൈ, കാഞ്ചീപുരം,...
കേരളത്തിൽ അടുത്ത മൂന്ന് ദിവസം ഇടിമിന്നലോട് കൂടിയ മഴ തുടരുമെന്ന് മുന്നറിയിപ്പ്. ഇന്ന് ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട്, കാസർകോട് ജില്ലകളിലാണ് ഇന്ന്...
സംസ്ഥാനത്ത് ഇന്നും കനത്തമഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ഇന്ന് ആറു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് തീവ്ര മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ഒഴികെയുള്ള...
സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. കോഴിക്കോട് ജില്ലയുടെ കിഴക്കൻ മേഖലകളിൽ അതിശക്തമായ മഴ തുടരുന്നു. മലയോരമേഖലകളിൽ പലയിടത്തും ഉരുൾപൊട്ടലും മലവെള്ളപ്പാച്ചിലുമുണ്ടായി. കനത്ത മഴ തുടരുന്നതിനെ തുടർന്ന് മലയോര മേഖലകളിൽ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. കാലാവസ്ഥാ നിരീക്ഷണകേന്ദ്രം...
സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം. അഞ്ച് ജില്ലകളില്‍ ഇന്ന് പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലർട്ടുകള്‍ പിൻവലിച്ചു. കാസർകോട് ഒഴികെയുള്ള ജില്ലകളിൽ യെല്ലോ അലർട്ടാണ് നിലവിലുള്ളത്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. അതേസമയം, കേരള...
എരുമേലിയിൽ അതിതീവ്രമഴ. എരുമേലിയിലെ എയ്ഞ്ചൽവാലിയിൽ മൂന്നിടത്ത് ഉരുൾപൊട്ടലുണ്ടായതായി നാട്ടുകാർ പറയുന്നു. താഴ്ന്ന പ്രദേശങ്ങളിൽ പലയിടത്തും വെള്ളപ്പൊക്കമുണ്ടായി. എരുമേലി പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡായ ഏയ്ഞ്ചൽവാലി ജംഗ്ഷൻ, പള്ളിപടി , വളയത്ത് പടി എന്നിവിടങ്ങളിലാണ് ഉരുൾ പൊട്ടിയത്. സമീപത്തെ...