വയനാടിന് കൈത്താങ്ങാവാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരുമാസത്തെ ശമ്പളം സംഭാവനയായി നല്‍കുമെന്ന് അറിയിച്ച കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ കെപിസിസി പ്രസിഡന്റ് കെ സുധാകരന്. ഇടതുപക്ഷത്തിന്റെ കയ്യില്‍ മാസ ശമ്പളം കൊടുക്കേണ്ട കാര്യമില്ലെന്നും കോണ്‍ഗ്രസ് പാര്‍ട്ടിക്ക്...
വയനാട്ടിലെ ഉരുൾപൊട്ടൽ നടന്ന വയനാട്ടിലെ ദുരന്ത മേഖലകളില്‍ സന്ദര്‍ശനം നടത്തി മോഹന്‍ലാല്‍. ആർമി ക്യാമ്പിൽ എത്തിയ ശേഷമാണ് ലെഫ്റ്റനന്റ് കേണൽ കൂടിയായ മോഹൻലാൽ ദുരിതബാധിത പ്രദേശങ്ങളിലേക്ക് എത്തിയത്. ദുരിത ബാധിതരെ സന്ദര്‍ശിച്ച ശേഷം മോഹന്‍ലാല്‍ ദുരന്ത...
ഉരുൾ തകർത്തെറിഞ്ഞ വയനാടാണിപ്പോൾ എല്ലാവരുടേയും നെഞ്ചിൽ. കേരളത്തെ കണ്ണീരിലാഴ്ത്തിയ ഉരുള്‍പൊട്ടലിന്റെ രക്ഷാപ്രവർത്തനത്തിനായി ബുധനാഴ്ച വൈകിട്ട് മുതല്‍ അഹോരാത്രം പ്രയത്നിച്ചാണ് സൈന്യം ബെയ്ലി പാലം യാഥാർഥ്യമാക്കിയത്. അവശിഷ്ടങ്ങളെയും പിഴുതെറിഞ്ഞ മരങ്ങളെയും ശക്തമായ ഒഴുക്കുള്ള നദിയെയും മറികടന്ന് വെറും...
മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽപ്പെട്ടവർക്ക് ആശ്വാസമേകാൻ നടൻ മോഹൻലാൽ ഇന്ന് വയനാട് സന്ദർശിക്കും. ആർമി ക്യാമ്പിൽ എത്തിയ ശേഷമാകും ലെഫ്റ്റനന്റ് കേണൽ കൂടിയായ അദ്ദേഹം ദുരന്തഭൂമി സന്ദർശിക്കുക. തുടർന്ന് രക്ഷാപ്രവർത്തകരെ അഭിവാദ്യം ചെയ്യും. ക്യാമ്പുകളിൽ കഴിയുന്നവരെയും മോഹൻലാൽ...
വയനാട് ജില്ലയിലെ ചൂരൽമലയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായം അഭ്യർത്ഥിച്ചുള്ള മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ പ്രചാരണം നടത്തിയതിന് ഇന്നലെയും ഇന്നുമായി 39 എഫ് ഐ ആർ രജിസ്റ്റർ ചെയ്തു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ക്കെതിരെ പ്രചാരണം നടത്തിയ...
വയനാട്ടിലുണ്ടായ ഉരുള്‍ പൊട്ടലിന്റെ റഡാര്‍ സാറ്റലൈറ്റ് ചിത്രങ്ങള്‍ പുറത്തു വിട്ട് ഐഎസ്ആര്‍ഒ. കനത്ത നാശം വിതച്ച ഉരുള്‍പൊട്ടലില്‍ 86,000 ചതുരശ്ര മീറ്റര്‍ പ്രദേശമാണ് ഇല്ലാതായത്. ഗ്രാമങ്ങളും ജനവാസ കേന്ദ്രങ്ങളും ഒലിച്ചുപോയി. ഉരുള്‍പൊട്ടലിനെത്തുടര്‍ന്ന് മലവെള്ളത്തിന്റെ കുത്തൊഴുക്കില്‍ പാറക്കല്ലുകളും...
മുണ്ടക്കൈ ഉരുൾപൊട്ടലിൽ 49 കുട്ടികളെ കാണാതാവുകയോ മരിക്കുകയോ ചെയ്തെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പ്രദേശത്തെ രണ്ട് സ്കൂളുകൾ തകർന്നു. ഇക്കാര്യങ്ങൾ ഇന്ന് മുഖ്യമന്ത്രിയുമായി ഇന്ന് ചർച്ച നടത്തും. പഠനത്തിനുള്ള ബദൽ ക്രമീകരണങ്ങൾ മന്ത്രിതല ഉപസമിതിയുമായി...
വയനാട്ടിലെ ഉരുള്‍പൊട്ടൽ ദുരന്ത മേഖലയിൽ ശാസ്ത്രജ്ഞര്‍ക്ക് വിലക്കേർപ്പെടുത്തിയ വിവാദ സർക്കുലർ പിൻവലിച്ചു. മേപ്പാടി പഞ്ചായത്ത് ദുരന്ത മേഖലയായി പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ അവിടം സന്ദർശിക്കരുതെന്നും അഭിപ്രായം പറയരുതെന്നുമായിരുന്നു നിർദ്ദേശം. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയാണ് ഇതുസംബന്ധിച്ച ഉത്തരവ്...
വയനാട് ഉരുൾപ്പൊട്ടലിൽ കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിൽ ഇന്ന് ഊർജിതമാക്കും. ചാലിയാർ പുഴയുടെ 40 കിലോമീറ്ററിലെ 8 പൊലീസ് സ്റ്റേഷൻ അതിർത്തികളിൽ ഇന്ന് പരിശോധന നടത്തുമെന്ന് മന്ത്രിതല ഉപസമിതി അറിയിച്ചു. പൊലീസും സന്നദ്ധ പ്രവർത്തകരും ചേർന്നാകും ചാലിയാറിന്റെ...
വയനാട്ടിലെ ചൂരല്‍മല മുണ്ടക്കൈ മേഖലയിലെ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ മന്ത്രിസഭാ ഉപസമിതി. വനം, പട്ടികജാതി, റവന്യൂ, പൊതുമരാമത്ത് വകുപ്പു മന്ത്രിമാരടങ്ങുന്ന ഉപസമിതിയാണ് പ്രവര്‍ത്തിക്കുക. വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ, റവന്യു വകുപ്പ് മന്ത്രി കെ...
വയനാട്ടിലെ ദുരന്തഭുമിയില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്കായി മൂന്നാം ദിനവും തിരച്ചില്‍ തുടരുന്നു. എന്നാല്‍ ആവശ്യത്തിനുള്ള യന്ത്രസാമഗ്രികളുടെ അപര്യാപ്തത തിരച്ചിലിന് തടസമാകുന്നുവെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നു. രക്ഷാപ്രവര്‍ത്തനത്തിനായി കൂടുതല്‍ യന്ത്രങ്ങള്‍ ആവശ്യമുണ്ടെന്ന് മുണ്ടൈക്കയില്‍ തിരച്ചില്‍ തുടരുന്ന രക്ഷാപ്രവര്‍ത്തകര്‍ പറയുന്നു. കൂടുതല്‍ യന്ത്രസാമഗ്രികള്‍...
ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ലോറി ഡ്രൈവർ അർജുന് വേണ്ടിയുള്ള തിരച്ചിലിന് നേതൃത്വം നൽകിയ മലയാളിയായ റിട്ട. മേജർ ജനറൽ എം. ഇന്ദ്രബാലൻ വയനാട് രക്ഷാദൗത്യത്തിൽ പങ്കെടുക്കും. കോഴിക്കോട്ടെത്തിയ ഇദ്ദേഹം ഉടൻ തന്നെ വയനാട്ടിലേക്ക് തിരിക്കും....
ഇന്നലെ രാത്രിയും നിർത്താതെ സൈന്യവും രക്ഷാപ്രവര്‍ത്തകരും ബെയ്ലി പാലത്തിന്റെ നിര്‍മ്മാണത്തിലായിരുന്നു. ചൂരല്‍മലയില്‍ നിന്നും മുണ്ടക്കൈയിലേക്ക് രക്ഷാപ്രവര്‍ത്തകർക്കും ഉപകരണങ്ങള്‍ക്കും എത്തിചേരാന്‍ പാലത്തിന്റെ നിര്‍മ്മാണം അനിവാര്യമാണ്. ഇന്ന് ഉച്ചയോടെ പാലത്തിന്റെ പണി പൂര്‍ത്തിയാകുമെന്നാണ് കരുതുന്നത്. അതേസമയം മുണ്ടക്കൈയിലുണ്ടായ മണ്ണിടിച്ചിലിൽ...
ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും എ.ഐ.സി.സി. ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും ഇന്ന് വയനാട്ടിലെത്തും. ദുരിതാശ്വാസ ക്യാമ്പുകളും ചികിത്സയിലുള്ളവരെയും ഇരുവരും സന്ദർശിക്കും. ബുധനാഴ്ച നിശ്ചയിച്ചിരുന്ന യാത്ര പ്രതികൂല കാലാവസ്ഥയെ തുടർന്ന് റദ്ദാക്കിയിരുന്നു. രാവിലെ ഏഴിനു...
വയനാട് മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടലിൽ രക്ഷാദൗത്യം ഇന്നും തുടരും. മരണസംഖ്യ ഉയർന്നേക്കും. 282 മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 195 പേർ ചികിത്സയിലാണ്. ഇരുന്നൂറിലധികംപേരെ കാണാതായി. മുണ്ടക്കൈയിൽ നിന്നും ചാലിയാറിൽ നിന്നുമായി ഇന്ന് ഇതുവരെ കണ്ടെത്തിയത് 98...
വയനാട് മുണ്ടക്കൈയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിൽ മരണ സംഖ്യ ഉയരുന്നു. 155 പേരുടെ മരണമാണ് ഇതുവരെ സ്ഥിരീകരിച്ചിരിക്കുന്നത്. രാവിലെ രക്ഷാപ്രവർത്തനം ആരംഭിച്ച മുതൽ നിരവധി മൃതദേഹങ്ങളാണ് കണ്ടെടുക്കുന്നത്. മുണ്ടക്കൈയിലെ തകർന്ന വീടുകളിൽ നിന്നാണ് മൃതദേഹങ്ങള്‍ പുറത്തെടുക്കുന്നത്. ഈ...
വയനാട്ടിലുണ്ടായ കേരള ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ 135 മരണങ്ങളാണ് സ്ഥിരീകരിച്ചിട്ടുള്ളത്. 98 പേരെ കാണാതായെന്നാണ് സര്‍ക്കാരിന്റെ ഔദ്യോഗിക കണക്ക്. എന്നാല്‍ ബന്ധുക്കള്‍ ആരോഗ്യസ്ഥാപനങ്ങളില്‍ അറിയിച്ച കണക്കുകള്‍ പ്രകാരം ഇനിയും 211 പേരെ...
കർണാടക ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ഡ്രൈവർ അർജുനായുള്ള തിരച്ചിനിടെ മൺകൂനയുടെ താഴെ മരങ്ങൾ കണ്ടെത്തിയെന്ന് കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിൽ. ഈശ്വർ മാൽപെയുടെ പരിശോധനയിലാണ് മരങ്ങൾ കണ്ടെത്തിയത്. ഡ്രഡ്ജിങ് സാധ്യത പരീക്ഷിക്കുമെന്ന് എംഎൽഎ...
അർജുനെ കണ്ടെത്താൻ ഷിരൂരിൽ എത്തിയ പ്രാദേശിക മുങ്ങൽവിദഗ്ധരുടെ സംഘം മുമ്പും സമാനമായ നിരവധി ദൗത്യങ്ങളിൽ പങ്കെടുത്തവർ. ഉടുപ്പിക്ക് സമീപം മാൽപെയിൽ നിന്നെത്തിയ ‘ഈശ്വർ മാൽപെ’ എന്ന സംഘത്തിൽ എട്ടുപേരാണുള്ളത്. വിവിധ ഉപകരണങ്ങളുമായാണ് ശനിയാഴ്ച രാവിലെയോടെ ഇവർ...
ഷിരൂരില്‍ മണ്ണിടിച്ചിലിനെത്തുടര്‍ന്നു കാണാതായ അര്ജുന് വേണ്ടി ഗംഗാവലിപ്പുഴയുടെ അടിത്തട്ടിലിറങ്ങി പരിശോധന നടത്താനുള്ള ദൗത്യസംഘത്തിന്റെ ശ്രമങ്ങള്‍ ഇന്നലെയും ഫലം കണ്ടില്ല. അടിയൊഴുക്ക് ശക്തമായതാണ് തിരച്ചിലിന് തടസമുണ്ടാക്കുന്നത്. അര്‍ജുനായുള്ള തിരച്ചില്‍ പന്ത്രണ്ടാം ദിവസത്തിലേക്ക് കടക്കുമ്പോഴും കാലാവസ്ഥയും നദിയുടെ ശക്തമായ...
അർജുനായുള്ള തെരച്ചിലിൽ ദൗത്യത്തില്‍ കാലാവസ്ഥ വെല്ലുവിളിയെന്ന് മനസിലാക്കുന്നുവെന്ന് അര്‍ജുന്റെ സഹോദരിയുടെ ഭര്‍ത്താവ് ജിതിന്. സ്ഥലത്ത് കനത്ത മഴയാണെങ്കിലും അടിയൊഴുക്ക് കുറഞ്ഞ് നദിയിൽ തെരച്ചില്‍ നടത്താന്‍ സാധിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. അര്‍ജുനായുള്ള ദൗത്യത്തില്‍ മറ്റൊരു ജീവന് കൂടി അപകടത്തിലാകരുതെന്നും...
അങ്കോള ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള തെരച്ചിൽ പതിനൊന്നാം ദിനത്തിൽ. ട്രക്ക് കണ്ടെത്താനുള്ള ശ്രമം ഇന്നും തുടരും. പുഴയിലെ ശക്തമായ അടിയൊഴുക്കാണ് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാകുന്നത്. കാലാവസ്ഥ അനുകൂലമാണെങ്കിൽ മാത്രം ഡൈവർമാർ പുഴയിൽ ഇറങ്ങി...
ഷിരൂരില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനായുള്ള തിരച്ചിൽ ഒൻപതാം ദിവസത്തിലേക്ക്. 60 അടി താഴ്ചയിൽ നിന്ന് മണ്ണ് നീക്കാനുള്ള യന്ത്രം ഷിരൂരിലെത്തിച്ചു. ഗംഗവല്ലി പുഴയുടെ അടിത്തട്ടിലെ ലോഹ വസ്തുവിന്റെ സിഗ്നൽ കേന്ദ്രീകരിച്ചാകും തിരച്ചിൽ....
മണിപ്പൂരിലെ ഇംഫാലില്‍ സൈനികക്യാമ്പിന് സമീപമുണ്ടായ കനത്ത മണ്ണിടിച്ചിലില്‍ രണ്ടുപേര്‍ മരിച്ചു. രണ്ട് ടെറിട്ടോറിയല്‍ ആര്‍മി ജവാന്മാരാണ് മരിച്ചത്. ജവാന്മാര് അടക്കം 20 ഓളം പേരെ കാണാതായി. മണ്ണിടിച്ചിലില്‍ നിന്ന് 13 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. നോനി ജില്ലയിലെ...