തിരുവനന്തപുരം ജില്ലയുടെ തീരപ്രദേശങ്ങളില്‍ ദൂരപരിധിലംഘിച്ച് അനധികൃതമായി മത്സ്യബന്ധനം നടത്തുന്ന യാനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ തീരുമാനം. ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ഇത്തരം യാനങ്ങളെ കണ്ടെത്തി നടപടിയെടുക്കാന്‍ ഓപ്പറേഷന് തീരനിരീക്ഷണം...
മത്സ്യബന്ധന വല തീവച്ചു നശിപ്പിക്കാന്‍ ശ്രമം. ആലപ്പുഴയിലാണ് സംഭവം. വലിയഴീക്കല്‍ തൃക്കുന്നപ്പുഴ തീരദേശ റോഡിന്റെ അരികില്‍ സൂക്ഷിച്ചിരുന്ന ശ്രീബുദ്ധന് വള്ളത്തിന്റെ വലയാണ് കത്തി നശിച്ചത്. 10 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നത്. തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നരയോടെ...
തൃശൂർ അഴീക്കോട് അഴിമുഖത്തിന് സമീപം മുനമ്പം പള്ളിപ്പുറം മിനി ഹാര്‍ബറില്‍ മത്സ്യബന്ധന ബോട്ടുകള്‍ കത്തിനശിച്ചു. ഫയര്‍ഫോഴ്സും അഴീക്കോട് തീരദേശ പൊലീസും നാട്ടുകാരുടെ സഹായത്തോടെ തീയണച്ചു. ഇന്ന് രാത്രി ഏഴ് മണിയോടെയാണ് തീപിടുത്തമുണ്ടായത്.മാല്യങ്കര പാലത്തിന് സമീപം കെട്ടിയിട്ടിരുന്ന...
മീന്‍ പിടിക്കാന്‍ പോയ ബോട്ട് നിയന്ത്രണവിട്ടു മണല്‍തിട്ടയില്‍ ഇടിച്ചു തകര്‍ന്ന് ഒരു മത്സ്യത്തൊഴിലാളി മരിച്ചു. ആലപ്പാട് ശ്രായിക്കാട് സ്വദേശിയായ സുഭാഷ് ആണ് മരിച്ചത്. ബോട്ടിലുണ്ടായിരുന്ന ഏഴ് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി. കൊല്ലം അഴീക്കലില്‍ നിന്നാണ് സംഘം മീൻ...
ഒരു മാസം മുന്‍പ് ബേപ്പൂരില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ ബോട്ട് ഇതുവരെ കണ്ടെത്താനായില്ല. 16 തൊഴിലാളികളുമായി ബേപ്പൂരില്‍ നിന്ന് പുറപ്പെട്ട അജ്മീര്‍ ഷാ എന്ന ബോട്ടാണ് കാണാതായത്. മെയ് 5നാണ് ബോട്ട് ബേപ്പൂരില്‍ നിന്നും പുറപ്പെട്ടത്....