കർണാടക ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ഡ്രൈവർ അർജുനായുള്ള തിരച്ചിനിടെ മൺകൂനയുടെ താഴെ മരങ്ങൾ കണ്ടെത്തിയെന്ന് കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിൽ. ഈശ്വർ മാൽപെയുടെ പരിശോധനയിലാണ് മരങ്ങൾ കണ്ടെത്തിയത്. ഡ്രഡ്ജിങ് സാധ്യത പരീക്ഷിക്കുമെന്ന് എംഎൽഎ...
ഷിരൂരിൽ കാണാതായ മലയാളി ലോറി ഡ്രൈവർ അർജുന് വേണ്ടി പുഴയിലിറങ്ങി തിരച്ചിൽ ആരംഭിച്ചു. ഡൈവ് ചെയ്ത ഈശ്വർ മൽപെ ഒഴുക്കിൽപ്പെട്ടു. മൂന്ന് തവണ വെള്ളത്തിനടിയിൽ ഇറങ്ങി. പല തവണ മുങ്ങിയെങ്കിലും ഈശ്വർ മൽപെ അതിവേഗം തിരിച്ചുകയറിയെന്നാണ്...
ഷിരൂരില്‍ മണ്ണിടിച്ചിലിനെത്തുടര്‍ന്നു കാണാതായ അര്ജുന് വേണ്ടി ഗംഗാവലിപ്പുഴയുടെ അടിത്തട്ടിലിറങ്ങി പരിശോധന നടത്താനുള്ള ദൗത്യസംഘത്തിന്റെ ശ്രമങ്ങള്‍ ഇന്നലെയും ഫലം കണ്ടില്ല. അടിയൊഴുക്ക് ശക്തമായതാണ് തിരച്ചിലിന് തടസമുണ്ടാക്കുന്നത്. അര്‍ജുനായുള്ള തിരച്ചില്‍ പന്ത്രണ്ടാം ദിവസത്തിലേക്ക് കടക്കുമ്പോഴും കാലാവസ്ഥയും നദിയുടെ ശക്തമായ...
കർണാടകയിലെ അംഗോളയിൽ ഉണ്ടായ അതിദാരുണമായ ദുരന്ത സംഭവത്തെക്കുറിച്ചും അതിനോടൊപ്പം നേരിടേണ്ടിവന്ന രക്ഷാപ്രവർത്തനത്തെയും മാധ്യമ പ്രവർത്തനത്തെയും കുറിച്ച് മുരളി തുമ്മാടി എഴുതുന്നു. ഐക്യരാഷ്ട്ര പരിസ്ഥിതി പ്രോഗ്രാമിൽ (UNEP) ദുരന്ത അപകടസാധ്യതാ ലഘൂകരണ വിഭാഗത്തിന്റെ തലവനാണ് ഡോ. മുരളി...
അർജുനെ കണ്ടെത്താനുള്ള ഷിരൂരിലെ 11-ാം ദിവസത്തിലെ തെരച്ചിലിനിടെ ഡ്രോൺ പരിശോധനയിൽ ശക്തമായ സിഗ്നൽ ലഭിച്ചെന്ന് വിവരം. ലോറിയുടേത് എന്ന് സംശയിക്കുന്ന ശക്തമായ ഒരു സിഗ്നലാണ് ഡ്രോൺ പരിശോധനയിൽ കണ്ടെത്തിയിരിക്കുന്നത്. ഗംഗാവാലി പുഴയ്ക്ക് നടുവിലെ മൺകൂനയ്ക്ക് സമീപത്തുനിന്നാണ്...
അർജുനായുള്ള തെരച്ചിലിൽ ദൗത്യത്തില്‍ കാലാവസ്ഥ വെല്ലുവിളിയെന്ന് മനസിലാക്കുന്നുവെന്ന് അര്‍ജുന്റെ സഹോദരിയുടെ ഭര്‍ത്താവ് ജിതിന്. സ്ഥലത്ത് കനത്ത മഴയാണെങ്കിലും അടിയൊഴുക്ക് കുറഞ്ഞ് നദിയിൽ തെരച്ചില്‍ നടത്താന്‍ സാധിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. അര്‍ജുനായുള്ള ദൗത്യത്തില്‍ മറ്റൊരു ജീവന് കൂടി അപകടത്തിലാകരുതെന്നും...
അങ്കോള ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള തെരച്ചിൽ പതിനൊന്നാം ദിനത്തിൽ. ട്രക്ക് കണ്ടെത്താനുള്ള ശ്രമം ഇന്നും തുടരും. പുഴയിലെ ശക്തമായ അടിയൊഴുക്കാണ് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാകുന്നത്. കാലാവസ്ഥ അനുകൂലമാണെങ്കിൽ മാത്രം ഡൈവർമാർ പുഴയിൽ ഇറങ്ങി...
ഷിരൂരില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനായുള്ള തിരച്ചിൽ ഒൻപതാം ദിവസത്തിലേക്ക്. 60 അടി താഴ്ചയിൽ നിന്ന് മണ്ണ് നീക്കാനുള്ള യന്ത്രം ഷിരൂരിലെത്തിച്ചു. ഗംഗവല്ലി പുഴയുടെ അടിത്തട്ടിലെ ലോഹ വസ്തുവിന്റെ സിഗ്നൽ കേന്ദ്രീകരിച്ചാകും തിരച്ചിൽ....
കർണാടകയിയെ അങ്കോലയിലെ മണ്ണിടിച്ചിലിൽ കുടുങ്ങിയ മലയാളി ലോറി ഡ്രൈവർ അർജുനെ കണ്ടെത്താനുള്ള തീവ്ര ശ്രമം തുടരുന്നു. കനത്ത മഴയും മണ്ണിടിച്ചിൽ സാധ്യതകളും രക്ഷാപ്രവർത്തനം ദുഷ്കരമാക്കുന്നുണ്ട്. നേവിയും എൻഡിആർഎഫും സംയുക്തമായാണ് പരിശോധന തുടരുന്നത്. ലൈറ്റുകളെത്തിച്ച് രാത്രിയും തിരച്ചില്‍...
കര്‍ണാടകയില്‍ മണ്ണിടിച്ചിലില്‍ കുടുങ്ങിയത് മലയാളി ലോറി ഡ്രൈവര്‍ അര്‍ജുനടക്കം 10പേരെന്ന് ഉത്തര കന്നഡ ജില്ലാ കലക്ടര്‍ ലക്ഷ്മിപ്രിയ. 7 പേരുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ടെന്നും ശേഷിച്ചവര്‍ക്കായി തിരച്ചില്‍ തുടരുന്നെന്നും അദ്ദേഹം പറഞ്ഞു. ബാക്കിയുള്ളവര്‍ സമീപത്തുള്ള ഗംഗാവാലി നദിയിലേക്ക്...
കർണാടക അങ്കോല മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശിയ്ക്കായുള്ള തെരച്ചിൽ താത്കാലികമായി നിർത്തിവെച്ചു. മേഖലയിൽ കനത്ത മഴ തുടരുന്നതിനാലാണ് എൻഡിആർഎഫും പൊലീസും താത്കാലികമായി തെരച്ചിൽ നിർത്തിയത്. ഗംഗാവതി പുഴ നിറഞ്ഞൊഴുകിയതും രക്ഷാ പ്രവർത്തനത്തിന് തിരിച്ചടിയായി. ജെസിബി ഉപയോഗിച്ച്...
കർണാടക ഷിരൂരിൽ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിൽ പെട്ട മലയാളി ഡ്രൈവറെ കുറിച്ച് നാലാം ദിനവും വിവരമില്ല. കോഴിക്കോട് സ്വദേശി അർജുനാണ് അപകടത്തിൽപെട്ടത്. ജിപിഎസ് വഴി പരിശോധിക്കുമ്പോൾ മണ്ണിനടിയിൽ ലോറി കിടക്കുന്നതായാണ് കാണുന്നത്. ആരും സഹായിക്കാനില്ലാതെ നിസാഹായവസ്ഥയിലാണ് കുടുംബം....
കണ്ണൂരില്‍ ചാലാട് രണ്ട് യുവാക്കള്‍ക്ക് വെട്ടേറ്റു. മണല്‍ സ്വദേശി നിഖില്‍, അഴീക്കല്‍ സ്വദേശി അര്ജുന് എന്നിവര്‍ക്കാണ് വെട്ടേറ്റത്. വൈകീട്ട് നാല് മണിക്ക് ചാലാട് വച്ചായിരുന്നു ആക്രമണം നടന്നത്. പരിക്കേറ്റ ഇരുവരെയും കണ്ണൂര്‍ എ.കെ.ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു....