സംസ്ഥാനത്ത് ഒൻപത് ജില്ലകളിൽ താപനില സാധാരണയെക്കാൾ 2 മുതൽ 4 °C വരെ കൂടാൻ സാധ്യതയെ ന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.കൊല്ലം, പാലക്കാട് തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട് കണ്ണൂർ ജില്ലകളിൽ...
ശിവരാത്രിക്ക് ആലുവയിലേക്ക് പ്രത്യേക ട്രെയിന്‍ സൗകര്യമൊരുക്കി റെയില്‍വേ. ആലുവ ശിവക്ഷേത്രത്തിലേക്ക് പോകുന്നവര്‍ക്ക് മുന്‍ വര്‍ഷങ്ങളിലേതിന് സമാനമായ ക്രമീകരണമാണ് ഒരുക്കിയിരിക്കുന്നത്. ശിവരാത്രി ദിവസമായ മാര്‍ച്ച് 8 വെള്ളിയാഴ്ച വൈകീട്ടത്തെ 16325 നിലമ്പൂര്‍ – കോട്ടയം എക്സ് പ്രസ്സ്,...
ആലുവ എയര്‍പോര്‍ട്ട് റോഡില്‍ വിരണ്ടോടിയ പോത്ത് പരിഭ്രാന്തി സൃഷ്ടിച്ചു. റോഡിലൂടെ സ്കൂട്ടറില്‍ പോകുകയായിരുന്ന ആളെ വണ്ടിയില്‍ നിന്ന് പോത്ത് ഇടിച്ചിട്ടു. താഴെ വീണ ഇദ്ദേഹത്തെ പോത്ത് ആക്രമിക്കാന്‍ ശ്രമിക്കുന്നതിന്റേയും നാട്ടുകാര്‍ പോത്തിനെ ഓടിക്കാന്‍ ശ്രമിക്കുന്നതിന്റേയും ദൃശ്യങ്ങളും...
ആലുവയില്‍ കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബത്തിന് കിട്ടിയ ധനസഹായം തട്ടിയെടുത്ത കേസില്‍ പ്രതികളെ സഹായിക്കുന്നുവെന്നാരോപിച്ച് ആലുവ എംഎല്‍എ അൻവര്‍ സാദത്തിന്റെ ഓഫീസിലേക്ക് സിപിഎം മാര്‍ച്ച് നടത്തി. കേസിൽ പ്രതികളായ ദമ്പതിമാർ മുനീറും ഹസീനയും ഒളിവിൽ കഴിയുന്നത് അൻവർ...
ആലുവയിൽ അഞ്ചുവയസ്സുകാരിയുടെ കുടുംബത്തെ പറ്റിച്ച് പണം തട്ടിയവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി പി രാജീവ്. നീതീകരിക്കാനാകാത്ത തെറ്റ് എന്ന് ആലുവ എംഎൽഎ അൻവർ സാദത്തും പ്രതികരിച്ചു. സംഭവത്തിൽ മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി ഹസീന...
ആലുവയിൽ അസഫാക്ക് ആലം പീഡിപ്പിച്ച് കൊലപ്പെടുത്തിയ അഞ്ചുവയസ്സുകാരിയുടെ കുടുംബത്തെ കബളിപ്പിച്ച് ഭർത്താവ് പണം തട്ടിയെന്ന പരാതിയിൽ മഹിളാ കോൺഗ്രസ് നേതാവിനു സസ്പൻഷൻ. മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി ഹസീന മുനീറിനെയാണ് അന്വേഷണ വിധേയമായി സസ്പൻഡ് ചെയ്തത്....
അഞ്ചു വയസുകാരി ആലപ്പുഴ കോണ്‍വന്റ് സ്ക്വയറില്‍ സ്കൂട്ടര്‍ ഇടിച്ചു മരിച്ച സംഭവത്തില്‍ സ്കൂട്ടര്‍ ഉടമയ്ക്കെതിരെ പൊലീസ് കേസെടുത്തു. വിവാഹ നിശ്ചയ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങിയ ഈരാറ്റുപേട്ട നടയ്ക്കല്‍ പുതുപ്പറമ്പ് ഫാസില്‍-ജിസാന ദമ്പതികളുടെ മകള്‍ ഫൈഹ ഫാത്തിമയെ(5)...
ആലുവയിലെ സ്വകാര്യ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരന് നേരെ കാറുടമയുടെ ക്രൂര മർദ്ദനം. പാർക്കിംഗ് ഫുള്ളാണെന്ന് പറഞ്ഞതിന്റെ പേരിൽ സ്വകാര്യ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരന് നേരെ ബെൻസുകാറിൽ വന്നയാളാണ് ആക്രമണം നടത്തിയത്. ചൊവ്വാഴ്ച വൈകിട്ട് ഏഴുമണിയോടെയായിരുന്നുസംഭവം. ആലുവയിലെ...
ആലുവ പൊലീസ് സ്റ്റേഷനിലെ ആറ് ഉദ്യോഗസ്ഥർ തളർന്നു വീണ് ആശുപത്രിയിൽ. മൂന്നു ദിവസങ്ങളിലായാണ് ആറ് ഉദ്യോഗസ്ഥർ തളർന്നുവീണത്. മൂന്ന് എസ്ഐമാരും മൂന്ന് സിപിഒമാരുമാണ് ജോലിക്കിടെ തളർന്നു വീണത്. വിശ്രമമില്ലാതെ ജോലി ചെയ്യേണ്ടിവന്നതാണ് തളർച്ചയ്ക്ക് കാരണമായത് എന്നാണ്...
ആലുവയില്‍ ഉറങ്ങിക്കിടന്ന എട്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത് ആസൂത്രിതമെന്ന് പൊലീസ്. കുട്ടിയെ പ്രതി ക്രിസ്റ്റല്‍ രാജ് നേരത്തെ കണ്ടുവച്ചിരുന്നു. മുന്‍പ് ഒരുതവണ ഇയാള്‍ വീട്ടിലെത്തിയിരുന്നതായും മോഷണശ്രമവും ലൈംഗികാതിക്രമവും ലക്ഷ്യമിട്ടാണ് പ്രതി രണ്ടാം തവണ വീട്ടിലെത്തിയതെന്നും പൊലീസ് പറഞ്ഞു....
ആലുവയില്‍ എട്ട് വയസുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച സംഭവത്തിൽ പ്രതി നാട്ടുകാരൻ തന്നെയെന്നു പൊലീസ്. സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതായും കുട്ടിയും സാക്ഷികളും ഇയാളുടെ ചിത്രം തിരിച്ചറിഞ്ഞെന്നും റൂറൽ എസ്പി വിവേക് കുമാർ വ്യക്തമാക്കി. അറസ്റ്റ് ഉടൻ...
ആലുവയില്‍ എട്ട് വയസുകാരി പീഡനത്തിന് ഇരയായി. ചാത്തന്‍പുറത്താണ് അതിഥി തൊഴിലാളികളുടെ മകളാണ് പീഡനത്തിനു ഇരയായത്. ഉറങ്ങിക്കിടന്ന കുട്ടിയെ എടുത്തു കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു. കുട്ടിയെ പീന്നീട് രക്തം ഒലിച്ച നിലയില്‍ പാടത്തു നിന്നാണ് കണ്ടെത്തിയത്. പുലര്‍ച്ചെ...
യാത്രയ്ക്കിടെ ട്രെയിനില്‍ നിന്ന് പുറത്തേക്ക് തെറിച്ച് വീണ് യുവാവിന് ഗുരുതരമായി പരിക്കേറ്റു. കണ്ണൂര്‍ പെരിങ്ങോം കോടൂര് വീട്ടില്‍ കെ. നിധീഷിനാ(35)ണ് പരിക്കേറ്റത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ നിധീഷിനെ ഗവ. മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ആലുവ റെയില്‍വേ...
ആലുവ ചൊവ്വരയില്‍ ഇതരസംസ്ഥാന തൊഴിലാളി ഗൃഹനാഥനെ വീട്ടില്‍ കയറി ആക്രമിച്ചു. തുമ്പാല വീട്ടില്‍ ബദറുദ്ദീനാണ് പരിക്കേറ്റത്. സംഭവത്തില്‍ ബിഹാര്‍ സ്വദേശി മനോജ് സാഹുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മര്‍ദ്ദനത്തില്‍ ബദറുദ്ദീന്‍ തലയ്ക്ക് സാരമായി പരിക്കേറ്റു. ഇയാള്‍ ചികിത്സയിലാണ്....
ആലുവയിലെ അഞ്ചുവയസുകാരിയുടെ കൊലപാതകത്തില്‍ പ്രതി അസഫാക്കിന്റെ തിരിച്ചറിയല്‍ പരേഡ് ഇന്ന് നടക്കും. ആലുവ സബ്ജയിലില്‍വെച്ച് മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തിലാണ് തിരിച്ചറിയല്‍ പരേഡ് നടക്കുക. കുട്ടിയുമായി പ്രതി പോകുന്നത് കണ്ടവരെയെല്ലാം ജയിലിലെത്തിക്കും. തിരിച്ചറിയല്‍ പരേഡിന് ശേഷം പ്രതിയെ കസ്റ്റഡിയില്‍...
ആലുവയിൽ കൊടും ക്രൂരതയ്ക്ക് ഇരയായ അഞ്ച് വയസുകാരിയുടെ മരണത്തിൽ പൊലീസിനെ വിമർശിക്കുന്നവർക്കെതിരെ സംവിധായകൻ എം. പദ്മകുമാർ. മാപ്പ് മകളേ…നിനക്കു വേണ്ടിയുള്ള ഞങ്ങളുടെ ശ്രമങ്ങൾ പാഴായി പോയല്ലോ എന്നെഴുതാൻ ഏറ്റവും യോഗ്യരായ മനുഷ്യർ പൊലീസുകാർ മാത്രമാണന്നും എം....
ആലുവയില്‍ കൊല്ലപ്പെട്ട അഞ്ച് വയസുകാരിയുടെ കുടുംബത്തിന് അടിയന്തര ആശ്വാസമായി സംസ്ഥാന വനിത ശിശു വികസന വകുപ്പ് ഒരു ലക്ഷം രൂപ അനുവദിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വനിത ശിശുവികസന വകുപ്പിന്റെ ആശ്വാസനിധി പദ്ധതി...
ആലുവയില്‍ അഞ്ചുവയസുകാരിയെ പ്രതി കൊലപ്പെടുത്തിയത് ബലാത്സംഗത്തിനിടെയെന്ന് റിമാന്റ് റിപ്പോര്‍ട്ട്. ആലുവ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടിതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ ലഭിച്ചു. പ്രതി കുട്ടിയെ ഉപദ്രവിക്കുമ്പോള്‍ കുട്ടി നിലവിളിച്ചെന്നും ഈ സമയത്ത് വായ മൂടിപ്പിടിച്ചെന്നും റിപ്പോര്‍ട്ടില്‍...
ആലുവയിലെ അഞ്ച് വയസുകാരിയുടെ കൊലപാതകത്തിൽ അന്വേഷണ സംഘം ബിഹാറിലേക്ക്. പ്രതി അസഫാക്ക് ആലത്തിൻ്റെ പശ്ചാത്തലം അറിയുന്നതിനായാണ് അന്വേഷണസംഘം ബിഹാറിലേക്ക് പോവുക. അന്വേഷണ സംഘത്തിലെ മൂന്നുപേരാവും പോവുക. പ്രതിക്കെതിരെ കൊലപാതകം, പോക്സോ, തട്ടിക്കൊണ്ടുപോകൽ, ബലാത്സംഗം എന്നീ വകുപ്പുകളാണ്...
ആലുവ തായിക്കാട്ടുകരയിൽ കൊല്ലപ്പെട്ട അഞ്ചുവയസുകാരിയുടെ മൃതദേഹം പൊതുദർശനത്തിന് വച്ചു. തായിക്കാട്ടുകര എൽപി സ്കൂളിലെ അഞ്ചാം ക്ലാസുകാരി പഠിച്ച ക്ലാസിലാണ് പൊതുദർശനം. കുഞ്ഞിനെ അവസാനമായി ഒരുനോക്ക് കാണാൻ പ്രദേശവാസികൾ ഒഴുകിയെത്തുകയാണ്. സഹപാഠികളും, സഹപാഠികളുടെ അമ്മമാരും, അധ്യാപകരുമടങ്ങുന്ന വലിയ...
ആലുവയില്‍ അഞ്ച് വയസുകാരി പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പൊലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായിട്ടില്ലെന്ന് ഡിജിപി. ആദ്യ അന്വേഷണത്തില്‍ തന്നെ പ്രതിയെ പിടികൂടി. പിന്നെ കുട്ടിയെ കണ്ടെത്താനുള്ള ശ്രമവും നടത്തി. ഒരു വീഴ്ചയും ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. വേണ്ട നടപടികളെല്ലാം...
ആലുവയില്‍ അഞ്ചുവയസ്സുകാരി കൊല്ലപ്പെട്ട സംഭവത്തില്‍ കുട്ടിയെ ജീവനോടെ മാതാപിതാക്കള്‍ക്ക് അരികില്‍ എത്തിക്കാനുള്ള തങ്ങളുടെ ശ്രമം വിഫലമായെന്ന് പൊലീസ്. കേരള പൊലീസിന്റെ ഫെയ്സ്ബുക്ക് പേജില്‍ ‘മകളെ മാപ്പ്’ എന്ന കുറിപ്പോടെയാണ് പോസ്റ്റ് വന്നത്. അതേസമയം, അഞ്ചുവയസ്സുകാരി ലൈംഗിക...
ആലുവയില്‍ കൊല്ലപ്പെട്ട അഞ്ചുവയസ്സുകാരി ലൈംഗിക പീഡനത്തിന് ഇരയായെന്ന് സ്ഥിരീകരിച്ച് പൊലീസ്. പോസ്റ്റുമോര്‍ട്ടത്തിന് പിന്നാലെയാണ് പൊലീസിന്റെ സ്ഥിരീകരണം. ലൈംഗിക പീഡനത്തിന് ഇടെയാണ് കൊല്ലപ്പെട്ടത് എന്നാണ് പോസ്റ്റുമോര്‍ട്ടത്തിലെ പ്രാഥമിക നിഗമനം. കളമശ്ശേരി മെഡിക്കല്‍ കോളജിലാണ് പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായത്. സംസ്കാരം...
അഞ്ചുവയസ്സുകാരി ചാന്ദ്നിയെ കൊലപ്പെടുത്തിയ സംഭവത്തില്‍, മൃതദഹേത്തിന്റെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയായി. കുട്ടിയുടെ മുഖത്ത് കല്ലുകൊണ്ട് ഇടിച്ച പാടുകളുണ്ട്. കഴുത്തില്‍ കറുത്ത ചരടിട്ട് മുറുക്കിയ പാടുകളുണ്ട്. രഹസ്യ ഭാഗങ്ങളില്‍ അടക്കം കുട്ടിയുടെ ശരീരം ആസകലം മുറിവുകളുണ്ടെന്നാണ് സൂചന....
അഞ്ചു വയസ്സുകാരിയായ ചാന്ദ്നിയുടെ കൊലപാതകത്തിന് കാരണം വ്യക്തമായിട്ടില്ലെന്ന് പൊലീസ്. അസ്ഫാക്ക് ആലത്തിനൊപ്പം കൂടുതല്‍ പേര് കൊലയില്‍ പങ്കാളിയായിട്ടുണ്ടോയെന്നും അന്വേഷിക്കുമെന്ന് മധ്യമേഖലാ ഡിഐജി എ ശ്രീനിവാസ് പറഞ്ഞു. കഴിഞ്ഞ ഇരുപത്തിരണ്ടാം തീയതിയാണ് ബിഹാര്‍ സ്വദേശിയായ അസ്ഫാക്ക് ആലുവയില്‍...
ആലുവയിലെ ഹോട്ടലില്‍ നിന്ന് പഴകിയ ഇറച്ചി പിടികൂടി. ഹോട്ടല്‍ പൂട്ടാന്‍ നിര്‍ദേശം നല്‍കിയതായും ലൈസന്‍സ് റദ്ദാക്കാന്‍ ശുപാര്‍ശ നല്‍കുമെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് സുനാമി ഇറച്ചി പിടികൂടാന്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ വ്യാപക പരിശോധനയ്ക്കിടെയാണ്...
ആലുവയിൽ കന്യാസ്ത്രീ മഠത്തിലെ കെട്ടിടത്തിന് മുകളിൽ നിന്നും വീണ് കന്യാസ്ത്രിക്ക് ഗുരുതരപരിക്ക്. കോളനി പടി ധർമ്മഗിരി സെന്റ് ജോസഫ് കോൺവെന്റിൽ ഇന്ന് പുലർച്ചെയാണ് സംഭവമുണ്ടായത്. ഇവിടത്തെ അന്തേവാസിയായ സിസ്റ്റർ മേരിയെ (52) കോൺവെന്റ് കെട്ടിടത്തിന് താഴെ...
ആലുവ മണപ്പുറത്ത് കര്‍ക്കടക വാവുബലിക്ക് എത്തുന്ന ഭക്തജനങ്ങള്‍ക്ക് ദേവസ്വം ബോര്‍ഡ് 2 കോടി രൂപയുടെ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തി. നാളെ പുലര്‍ച്ചെ നാലിന് മഹാദേവ ക്ഷേത്രത്തില്‍ മേല്‍ശാന്തി മുല്ലപ്പള്ളി ശങ്കരന് നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ പിതൃകര്‍മങ്ങള്‍ ഔപചാരികമായി ആരംഭിക്കും....
ആലുവ മണപ്പുറത്ത് ബലിതർപ്പണം നടത്തി ആയിരങ്ങൾ. ശിവരാത്രി ആഘോഷങ്ങളിൽ ഭക്തിസാന്ദ്രമായ ആലുവ മണപ്പുറത്ത് രാത്രി പന്ത്രണ്ട് മണിയോടെ ബലിതർപ്പണം ആരംഭിച്ചു. ബുധൻ രാത്രി 11 വരെ ബലിതർപ്പണം നടത്താം. ശിവരാത്രിയിൽ പുലരുവോളം ഭക്തരുടെ ഒഴുക്കായിരുന്നു മണപ്പുറത്തേക്ക്....
ആലുവയിൽ ഗുഡ്സ് ട്രെയിൻ പാളം തെറ്റിയതിനെത്തുടർന്ന് തിരുവനന്തപുരം ഡിവിഷനിലെ പതിനൊന്നു ട്രെയിനുകൾ റദ്ദാക്കി. ഗതാഗതം പൂർണതോതിൽ പുനസ്ഥാപിക്കാനുള്ള നടപടികൾ തുടർന്നുവരികയാണെന്ന് റെയിൽവേ അറിയിച്ചു. ഗുരുവായൂർ-തിരുവനന്തപുരം എക്സ്പ്രസ്, എറണാകുളം-കണ്ണൂർ ഇന്റർസിറ്റി, പാലക്കാട്- എറണാകുളം മെമു, എറണാകുളം-പാലക്കാട് മെമു,...
ആലുവയിൽ ഗുഡ്സ് ട്രെയിൻ പാളം തെറ്റി. ആന്ധ്രയിൽ നിന്നും കൊല്ലത്തേക്ക് സിമന്റുമായി പോകുകയായിരുന്ന തീവണ്ടിയാണ് പാളം തെറ്റിയത്. ട്രാക്ക് മാറുന്നതിനിടെയായിരുന്നു അപകടം. അവസാനത്തെ ബോഗികളാണ് പാളത്തിൽ നിന്നും തെന്നിമാറിയത്. രാത്രി 11 മണിയോടെയായിരുന്നു സംഭവം. ഇതേത്തുടർന്ന്...
ആലുവ ആലങ്ങാട് ഗർഭിണിയെ മർദ്ദിച്ച കേസിൽ ഒരാൾ പിടിയിലായി. പറവൂർ മന്നം സ്വദേശി സഹൽ ആണ് അറസ്റ്റിലായത്. യുവതിയുടെ ഭർത്താവ് ജൗഹറിന്റെ സുഹൃത്താണ് ഇയാൾ. കേസിൽ ആറാം പ്രതിയാണ്. ഭർത്താവ് ഉൾപ്പടെ കേസിൽ പ്രതികളായ അഞ്ച്...
കളമശേരിയില്‍ 17കാരനു നേരെ മര്‍ദ്ദനം ഉണ്ടായ സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തു. അഖിലിനെയാണ് അറസ്റ്റ് ചെയ്തത്. സുഹൃത്തുക്കളായ 2 പേരോട് കൂടി ഹാജരാകാന്‍ കളമശ്ശേരി പോലീസ് അറിയിച്ചിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് ബാലാവകാശ കമ്മീഷന് റിപ്പോര്‍ട്ട് നല്‍കും.വ്യാഴാഴ്ച്ചയായിരുന്നു...