Connect with us

കേരളം

സിപിഎം നേതാവ് ടി ശിവദാസ മേനോന്‍ അന്തരിച്ചു

Published

on

സംസ്ഥാനത്തെ മുതിർന്ന സി.പി.ഐ എം നേതാവും മുൻ മന്ത്രിയുമായ ടി. ശിവദാസമേനോൻ അന്തരിച്ചു. 90 വയസായിരുന്നു. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ഏറെ നാളായി മഞ്ചേരിയിലെ മകളുടെ വീട്ടിലായിരുന്നു താമസം. സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗമായിരുന്നു.

നിലവിൽ മലപ്പുറം ജില്ലയിലാണെങ്കിലും പാലക്കാട് ആയിരുന്നു കർമമണ്ഡലം. നെല്ലറയുടെ നാട്ടിൽ നിന്നായിരുന്നു രാഷ്ട്രീയ പ്രവേശനം. മലമ്പുഴ മണ്ഡലത്തിൽ നിന്ന് തുടർച്ചായി മൂന്ന് തവണ വിജയിച്ച് നിയമസഭയിലെത്തി. ഇതിൽ രണ്ട് തവണ മന്ത്രിയായി. 1987ലാണ് ആദ്യമായി സഭയിലെത്തിയത്. ആദ്യ തവണ തന്നെ മന്ത്രിയാകാനും ഭാഗ്യം ലഭിച്ചു. 1987ലെ ഇ.കെ നായനാർ മന്ത്രിസഭയിൽ, വൈദ്യുതി, ഗ്രാമവികസന വകുപ്പ് കൈകാര്യം ചെയ്തു.പിന്നീട് 1996ൽ ധനകാര്യ മന്ത്രിയും ആയിരുന്നു.

1932 ജൂൺ 14നാണ് ജനനം. സംസ്ഥാനത്ത് അധ്യാപക യൂനിയനുകൾ സംഘടിപ്പിക്കുന്നതിൽ കർശനമായ ഇടപെടലാണ് അദ്ദേഹത്തിൻറെ രാഷ്ട്രീയത്തിലേക്കുള്ള പ്രവേശനത്തിലേക്ക് നയിച്ചത്. നേരത്തെ മണ്ണാർക്കാട്ടിലെ കെ.ടി.എം ഹൈസ്കൂളിൽ അധ്യാപകനായിരുന്ന അദ്ദേഹം പിന്നീട് സ്കൂളിൻറെ പ്രധാനാധ്യാപകനായും ജോലി ചെയ്തു. പിന്നീടാണ് സജീവമായ രാഷ്ട്രീയത്തിലേക്ക് കടക്കുന്നത്. കേരള സംസ്ഥാന വിദ്യാഭ്യാസ ഉപദേശക സമിതി, കാലിക്കറ്റ് സർവകലാശാലയിലെ സിൻഡിക്കേറ്റിലും അംഗമായിരുന്നു. കേരള പ്രൈവറ്റ് ടീച്ചേഴ്സ് ഫെഡറേഷൻറെ മലബാർ റീജിയണൽ പ്രസിഡൻറായും പിന്നീട് കേരള പ്രൈവറ്റ് ടീച്ചേഴ്സ് യൂണിയന്റെ (കെ.പി.ടി.യു) ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചു. ടി.കെ. ഭവാനിയാണ് ഭാര്യ.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version