Connect with us

കേരളം

സീറോ മലബാർ സഭയിൽ കുർബാന ഏകീകരിക്കാൻ തീരുമാനം

Published

on

സിറോ മലബാര്‍ സഭയില്‍ കുര്‍ബാന ഏകീകരിക്കാന്‍ സിനഡ് യോഗം തീരുമാനിച്ചു. കുര്‍ബാനയുടെ ആദ്യ ഭാഗം ജനാഭിമുഖമായും പ്രധാന ഭാഗം അള്‍ത്താരയ്ക്ക് അഭിമുഖമായും നടത്താനാണ് തീരുമാനം. ഡിസംബര്‍ ആദ്യവാരം മുതല്‍ പുതിയ ആരാധനാക്രമം നടപ്പാക്കാനാണ് ആലോചന.എറണാകുളം അങ്കമാലി അതിരൂപതയില്‍ നിന്നുള്ളതടക്കം എതിര്‍പ്പുകള്‍ അപ്പാടെ അവഗണിച്ച് കൊണ്ടാണ് സിനഡിന്റെ പുതിയ തീരുമാനം.

കുര്‍ബാന ഏകീകരിക്കണമെന്ന മാര്‍പ്പാപ്പയുടെ ഉത്തരവ് എല്ലാ രൂപതകളും നടപ്പാക്കണമെന്നും സിനഡ് അറിയിച്ചു. സഭാ ഐക്യത്തിന് ആരാധനാക്രമം ഏകീകരണം ആവശ്യമെന്നാണ് വിലയിരുത്തല്‍. ആരാധനാ ഏകീകരണ തീരുമാനത്തെ എതിര്‍ക്കുന്ന വൈദികരെ അനുനയിപ്പിക്കാന്‍ രൂപതാ അധ്യക്ഷന്മാര്‍ക്ക് ചുമതല നല്‍കിയിട്ടുണ്ട്. മാര്‍പ്പാപ്പയുടെ ഉത്തരവ് നടപ്പാക്കാതെയിരുന്നാല്‍ വൈദികന്മാര്‍ നടപടി നേരിടേണ്ടി വരും.

1999ലെ സിനഡിന്റെ തീരുമാനം എല്ലാ രൂപതകളും ഉടന്‍ നടപ്പാക്കണമെന്നാണ് മാര്‍പ്പാപ്പയുടെ ഉത്തരവില്‍ പറയുന്നത്. പുതിയ കുര്‍ബാന പുസ്തകത്തിനും മാര്‍പാപ്പ അംഗീകാരം നല്‍കിയിട്ടുണ്ട്.സിറോ മലബാര്‍ സഭയില്‍ ആരാധനക്രമം സംബന്ധിച്ച് വര്‍ഷങ്ങളായി തര്‍ക്കം നിലനിന്നിരുന്നു.

എറണാകുളം-അങ്കമാലി അതിരൂപത ജനങ്ങള്‍ക്ക് അഭിമുഖമായും ചങ്ങനാശേരി അതിരൂപത അള്‍ത്താരയ്ക്ക് അഭിമുഖമായുമാണ് കുര്‍ബാന അര്‍പ്പിക്കുന്നത്. ഈ ഭിന്നതയ്ക്കാണ് മാര്‍പ്പാപ്പയുടെ പുതിയ ഉത്തരവോടെ അവസാനമായിരിക്കുന്നത്.1999ലെ സിനഡിന്റെ തീരുമാനം എല്ലാ രൂപതകളും ഉടന്‍ നടപ്പാക്കണമെന്നാണ് മാര്‍പ്പാപ്പയുടെ ഉത്തരവില്‍ പറയുന്നത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version