Connect with us

കേരളം

ജൂലൈ ഒന്നുമുതല്‍ സിന്‍ഡിക്കേറ്റ് ബാങ്കിന്റെ ഐഎഫ്എസ് സി കോഡും ചെക്ക് ബുക്കും അസാധുവാകും; അറിയേണ്ടതെല്ലാം

WhatsApp Image 2021 06 21 at 7.00.23 PM

പൊതുമേഖല ബാങ്കായ സിന്‍ഡിക്കേറ്റ് ബാങ്കിന്റെ ഐഎഫ്എസ്‌സി കോഡും ചെക്ക് ബുക്കും ജൂലൈ ഒന്നുമുതല്‍ അസാധുവാകും. ജൂലൈ ഒന്നുമുതല്‍ നെഫ്റ്റും ആര്‍ടിജെഎസും വഴിയുള്ള ഇടപാടുകള്‍ക്ക് പുതിയ ഐഎഫ്എസ് സി കോഡ് ഉപയോഗിക്കണമെന്ന് ഇടപാടുകാര്‍ക്ക് കനറാ ബാങ്ക് നിര്‍ദേശം നല്‍കി. സിന്‍ഡിക്കേറ്റ് ബാങ്ക് കനറാ ബാങ്കില്‍ ലയിച്ച പശ്ചാത്തലത്തിലാണ് കനറാ ബാങ്കിന്റെ നിര്‍ദേശം.

സിന്‍ഡിക്കേറ്റിന്റെ ചെക്ക് നല്‍കിയവര്‍ ജൂണ്‍ 30നകം സമര്‍പ്പിക്കണം. അല്ലാത്തപക്ഷം ചെക്ക് ബുക്കിന്റെ കാലാവധി അവസാനിക്കും. ശാഖയിലെത്തി ചെക്ക് മാറ്റി വാങ്ങാനും കനറാ ബാങ്ക് നിര്‍ദേശിച്ചു. സാമ്പത്തിക ഇടപാടുകള്‍ക്ക് ഉപയോഗിക്കുന്ന പുതിയ ഐഎഫ്എസ്‌സി കോഡ് സിഎന്‍ആര്‍ബി എന്ന അക്ഷരത്തിലാണ് തുടങ്ങുക. നേരത്തെ ഇത് എസ്‌വൈഎന്‍ബി എന്ന പേരിലായിരുന്നു.

കൂടാതെ പതിനായിരം എന്ന അക്കം നിലവിലുള്ള ഐഎഫ്എസ്‌സി കോഡ് നമ്പറിന്റെ കൂടെ ചേര്‍ക്കണമെന്നും കനറാ ബാങ്ക് പ്രസ്താവനയില്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് കനറാ ബാങ്കിന്റെ കസ്റ്റമര്‍ കെയര്‍ നമ്പറായ 18004250018ല്‍ ബന്ധപ്പെടാവുന്നതാണ്. എല്ലാ സാമ്പത്തിക ഇടപാടുകളും ഇനി സിഎന്‍ആര്‍ബി എന്ന അക്ഷരത്തില്‍ തുടങ്ങുന്ന ഐഎഫ്എസ്‌സി കോഡ് ഉപയോഗിച്ചായിരിക്കും ചെയ്യാന്‍ സാധിക്കുക.

വിദേശ വിനിമയ ഇടപാടുകള്‍ക്ക് സിന്‍ഡിക്കേറ്റ് ബാങ്ക് ഉപഭോക്താക്കള്‍ ഉപയോഗിച്ചിരുന്ന സ്വിഫ്റ്റ് കോഡ് സംവിധാനവും ഇനി ഉണ്ടാവില്ല. കനറാ ബാങ്കിന്റെ വെബ്‌സൈറ്റില്‍ കയറിയാല്‍ പുതിയ ഐഎഫ്എസ്‌സി കോഡ് അറിയാന്‍ സാധിക്കും. അല്ലെങ്കില്‍ കനറാ ബാങ്ക് ശാഖയില്‍ പോയി ചോദിച്ചാലും ഇത് അറിയാന്‍ സാധിക്കുമെന്ന് പ്രസ്താവനയില്‍ പറയുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version