കേരളം
കണ്ണൂരിൽ വീണ്ടും പന്നിപ്പനി; നൂറോളം പന്നികളെ കൊന്നൊടുക്കും
കണ്ണൂർ ജില്ലയിൽ വീണ്ടും പന്നിപ്പനി സ്ഥിരീകരിച്ചു. പേരാവൂർ കാഞ്ഞിരപ്പുഴയിലുള്ള ഫാമിലാണ് പന്നിപ്പനി സ്ഥിരീകരിച്ചത്. രോഗം വീണ്ടും കണ്ടെത്തിയ സാഹചര്യത്തിൽ നൂറോളം പന്നികളെ കൊന്നൊടുക്കും.
നേരത്തെ കണിച്ചാര്‍ പഞ്ചായത്തിലെ കൊളക്കാട് ഫാമിലാണ് രോഗബാധ സ്ഥിരീകരിച്ചത്. 10 ദിവസത്തിനിടെ പതിനഞ്ചോളം പന്നികളാണ് രോഗം ബാധിച്ച് ചത്തത്.