Connect with us

കേരളം

ആത്മഹത്യയുടെ വക്കിൽ; പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിൽക്കുന്നു; അന്വേഷണവുമായി സഹകരിക്കുമെന്ന് സ്വപ്ന സുരേഷ്

സ്വർണക്കടത്തുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്ന് സ്വപ്ന സുരേഷ്. കേന്ദ്ര ഏജൻസികളുടെ അന്വേഷണവുമായി പൂർണമായി സഹകരിക്കും. തനിക്ക് അറിയാവുന്ന കാര്യങ്ങൾ അന്വേഷണ ഏജൻസികളോട് പറയും. അതേസമയം ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടുള്ള എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ് കിട്ടിയിട്ടില്ല. ഇഡി നോട്ടീസിനെപ്പറ്റി മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്.

ഇ മെയിലിൽ ചില സാങ്കേതിക പ്രശ്നങ്ങളുണ്ട്. സമൻസ് കിട്ടിയാൽ ഹാജരാകുമെന്നും അന്വേഷണത്തോട് സഹകരിക്കുമെന്നും സ്വപ്ന സുരേഷ് പറഞ്ഞു. കസ്റ്റഡിയിലിരിക്കെ പുറത്തുവന്ന ശബ്ദരേഖയെക്കുറിച്ച് അന്വേഷിക്കേണ്ട പൂർണ ഉത്തരവാദിത്വം അന്വേഷണ ഏജൻസികൾക്കാണെന്ന് സ്വപ്ന പറഞ്ഞു. കേസിൽ മറ്റാർക്കും പങ്കില്ലെന്ന് പറഞ്ഞുള്ള സ്വപ്നയുടെ ഓഡിയോ ക്ലിപ്പാണ് കസ്റ്റഡിയിലിരിക്കെ പുറത്ത് വന്നത്.

ഇത് തന്നെക്കൊണ്ട് പറയിപ്പിച്ച കാര്യങ്ങളാണെന്ന് സ്വപ്ന സുരേഷ് വെളിപ്പെടുത്തിയിരുന്നു.എൻഐഎ അന്വേഷണത്തിലേക്ക് എത്തിയത് ശിവശങ്കറിന്റെ ബുദ്ധിയായിരുന്നുവെന്നും താൻ വായ തുറക്കാതിരിക്കാനുമാണ് ഇങ്ങനെ ചെയ്തതെന്നും സ്വപ്ന ആരോപിച്ചിരുന്നു. ശിവശങ്കറിനെ പേടിയില്ല. ആത്മഹത്യയുടെ വക്കിൽ നിൽക്കുന്ന തനിക്ക് ആരെയും പേടിക്കേണ്ട കാര്യമില്ല. പറഞ്ഞ കാര്യങ്ങൾ നൂറ് ശതമാനം സത്യമാണ്. ശിവശങ്കർ എന്ന വ്യക്തിയെ കുറിച്ചും അദ്ദേഹത്തിന്റെ ആരോപങ്ങളെക്കുറിച്ചും ആണ് പറയാൻ ഉള്ളത്.

നേരിടേണ്ടി വന്ന ക്രൂരതകളെ കുറിച്ച് തുറന്നു പറയാനുള്ള പൂർണ്ണ സ്വാതന്ത്ര്യം തനിക്കുണ്ടെന്നും സ്വപ്ന വ്യക്തമാക്കി.ശിവശങ്കറിന്റെ പുസ്തകം വിശ്വസിക്കാമെന്നും സ്വപ്നയുടെ വെളിപ്പെടുത്തലുകൾ അവിശ്വസനീയമെന്നും പ്രതികരിച്ച സി പി എം നേതാവ് ആനത്തലവട്ടം ആനന്ദനും സ്വപ്ന മറുപടി നൽകി. ആരുടെയും സർട്ടിഫിക്കറ്റ് തനിക്ക് വേണ്ടന്നായിരുന്നു സ്വപ്നയുടെ പ്രതികരണം താൻ ചെയ്തത് എല്ലാം ശിവശങ്കർ കൂടി അറിഞ്ഞിട്ടാണെന്നായിരുന്നു സ്വപ്നയുടെ വെളിപ്പെടുത്തൽ

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version