Connect with us

കേരളം

സസ്പെന്‍ഷന്‍ പിന്‍വലിച്ചു, മനീഷ് എത്തി; മലയാലപ്പുഴ രാജൻ അനുസരയുള്ളവനായി

Screenshot 2023 09 22 171053

ഗജകേസരിപ്പട്ടം നേടിയ മലയാലപ്പുഴ രാജന്റെ, സസ്പെൻഷനിൽ ആയിരുന്ന ഒന്നാം പാപ്പാന്‍ മുതുകുളം മനീഷിനെ തിരിച്ചെടുക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ തീരുമാനം. ഒന്നാം പാപ്പാൻ ഇല്ലാത്തതിനാൽ മദപ്പാടിലുള്ള മലയാലപ്പുഴ രാജന് ചികിത്സ നൽകാൻ കഴിഞ്ഞിരുന്നില്ല. വിഷയത്തിൽ മലയാലപ്പുഴ ആനപ്രേമി സംഘം ദേവസ്വം ബോർഡിന് രേഖാമൂലം പരാതി നൽകിയിരുന്നു. ആനയുടെ ചികിത്സയും പരിചരണവും മുടങ്ങിയ സാഹചര്യത്തിലാണ് ഒന്നാം പാപ്പാന്റെ സസ്പെൻഷൻ പിൻവലിച്ചത്.

ആറ് മാസത്തിലേറെയായി മദപ്പാടിലാണ് മലയാലപ്പുഴ രാജൻ. ആനയുടെ തീറ്റയെ ചൊല്ലി ആറന്മുള അസിസ്റ്റൻറ് കമ്മീഷണറുമായുള്ള തർക്കത്തെ തുടർന്ന് ഒന്നാം പാപ്പാൻ മുതുകുളം മനീഷ് സസ്പെൻഷനിൽ ആയിരുന്നു. രണ്ടാം പാപ്പാൻ വിനയനെ ആന അടുപ്പിക്കില്ല. ചികിത്സയ്ക്ക് തടസ്സം നേരിട്ടതോടെയാണ് മലയാലപ്പുഴ ആനപ്രേമി സംഘം ദേവസ്വം ബോർഡിന് പരാതി നൽകിയത്. ഇതോടെ ഒന്നാം പാപ്പാൻ മനീഷിന്റെ സസ്പെൻഷൻ പിൻവലിക്കാൻ തീരുമാനമായി. മനീഷ് അടുത്തെത്തിയതോടെ മലയാലപ്പുഴ രാജൻ വീണ്ടും അനുസരണയുള്ളവനായി. തിരികെ എത്താൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് മനീഷ് പറഞ്ഞു. പുതിയ പാപ്പാനെ നിയമിച്ചാൽ ചട്ടം പഠിച്ച് ഇണങ്ങാൻ വീണ്ടും മാസങ്ങൾ വേണ്ടിവരും.

ആനയുടെ ആരോഗ്യസ്ഥിതി ഓർത്താണ് ദേവസ്വം ബോർഡിന് പരാതി നൽകിയതെന്ന് മലയാലപ്പുഴ ആനപ്രേമി സംഘം അംഗങ്ങൾ പറഞ്ഞു. ഒന്നാം പാപ്പാന്റെ പരിചരണം തന്നെയാണ് ആനയ്ക്ക് നല്ലതെന്നും സസ്പെൻഷൻ പിൻവലിക്കണമെന്നും ചൂണ്ടിക്കാട്ടി വെറ്റിനറി ഡോക്ടറും ദേവസ്വം ബോർഡിന് കത്ത് നൽകിയിരുന്നു. ആനയുടെ കാലിൽ ചങ്ങല ഉരഞ്ഞ് മുറിവും ഉണ്ടായിട്ടുണ്ട്. ഒന്നാം പാപ്പാൻ എത്തിയതോടെ ചികിത്സ ആരംഭിക്കാനാകും.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം3 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം3 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം3 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം3 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം3 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം3 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം3 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം3 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം3 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം3 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version